Jijo John Puthezhath : അന്വേഷണാത്മക പത്രപ്രവർത്തകൻ്റെ അപ്രതീക്ഷിത വിയോഗം, ജിജോ ജോൺ പുത്തേഴത്തിന് വിട
Jijo John Puthezhath - Investigative Journalist Dies Unexpectedly : മലയാള മനോരമ ദിനപത്രത്തിലെ സീനിയർ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. അന്വേഷണാത്മക പത്രപ്രവർകൻ എന്ന നിലയിൽ ഒട്ടേറെ സംഭവങ്ങൾ പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മനോരമയും കേരളത്തിലെ മറ്റ് മാധ്യമ പ്രവർത്തകരും. കേരള പ്രസ് അക്കാദമി...

ജിജോ ജോൺ പുത്തേഴത്ത്
കൊച്ചി : മലയാള മനോരമ ദിനപത്രത്തിലെ സീനിയർ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. അന്വേഷണാത്മക പത്രപ്രവർകൻ എന്ന നിലയിൽ ഒട്ടേറെ സംഭവങ്ങൾ പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മനോരമയും കേരളത്തിലെ മറ്റ് മാധ്യമ പ്രവർത്തകരും. കേരള പ്രസ് അക്കാദമി ( ഇന്നത്തെ മീഡിയ അക്കാദമി ) യിൽ നന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മനോരമയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പരിശീലനത്തിന് ശേഷം ജിജോ മനോരമയുടെ വിവിധ യൂണിറ്റുകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ കുറേ കാലമായി കൊച്ചി യൂണിറ്റിലാണ് സേവനം അനുഷ്ടിച്ച് വന്നിരുന്നത്.
മരണ ദിവസവും മുൻ പേജിൽ ബൈലൈൻ വാർത്ത
ഇന്നലെ രാവിലെയാണ് ഹൃദയാഘാതെ തുടർന്നാണ് മരണം. മരണ ദിവസവും മനോരമ ദിനപ്പത്രത്തിന്റെ മുൻ പേജിൽ ജിജോയുടെ ബൈലൈനോട് കൂടിയ പ്രധാന വാർത്തയുണ്ടായിരുന്നു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനായ അദ്ദേഹം കുറേ ദിവസങ്ങളായി 700 കോടി രൂപയുടെ നിക്ഷേപത്തിട്ടിപ്പുമായി വാർത്തകളുടെ പുറകെയായിരന്നു.
Also Read : മുഹമ്മദ് റിയാസിന് 20.5 കോടി കൈക്കൂലി കിട്ടി; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക്! ഇഡിയുടെ കത്ത് പുറത്ത്
പോലീസ്, ക്രൈം വാർത്തകൾ
പോലീസ്, ക്രൈം വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ മികവ് കാണിച്ചിരുന്ന ജിജോ ഒട്ടേറെ സംഭവങ്ങൾ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. ചെറിയ ഒരു തുമ്പിൽ പിടിച്ചു കയറി, നിരന്തരമായ സ്ഥിരോത്സാഹം കൊണ്ട് സ്ഫോടനാത്മകമായ വാർത്തകൾ പുറത്തെത്തിക്കുക എന്നതായിരുന്നു ഈ മാധ്യമ പ്രവർത്തകന്റെ രീതി. കണിച്ചുകുളങ്ങര കൊലക്കേസ്, നയതന്ത്ര സ്വർണക്കടത്ത്, കരിണമൽ തുടങ്ങിയവ ചുരുക്കം ചില ഉദാഹരങ്ങൾ മാത്രം.
നേട്ടങ്ങളും ഇഷ്ടങ്ങളും
പ്രവർത്തന മികവിന് 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുള്ള ജിജോ ജേണലിസം വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം കൂടിയാണ്. താൻ പഠിച്ച അതേ സ്ഥാപനത്തിൽ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തെ കുറിച്ചും പോലീസ് ക്രൈം വാർത്തകളെ കുറിച്ചും ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നു. മാധ്യമപ്രവർത്തനത്തിന് പുറമെ പ്രാദേശികമായ കലകളെയും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം മികച്ച സംഘാടകൻ കൂടിയായിരുന്നു. ചവിട്ടു നാടകവും വള്ളം കളിയുമെല്ലാം ജിജോയുടെ വികാരമായിരുന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ് ജിജോ. കൊച്ചിയിൽ സർവശിക്ഷ കേരളത്തിൽ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. അനന്യ ജിജോയും, ജൊഹാൻ ജോസഫ് ജോണുമാണ് മക്കൾ.
English Summary
Jijo John Puthezhath (52), a senior correspondent with the *Malayala Manorama* daily, has passed away. *Manorama* and the media fraternity in Kerala are shocked by the unexpected demise of the journalist, who had brought many significant stories to light through his investigative reporting.