അതൊക്കെ അവരുടെ ഇഷ്ടമല്ലേ..! കോൺഗ്രസിൽ ആര് വന്നാലും സ്വീകരിക്കും; പത്മജയുടെ റീ എൻട്രിയിൽ കെ മുരളീധരൻ
ബിജെപിയുടെ ആശയങ്ങളുമായി ഒത്തുപോകാൻ സാധിക്കാത്തതുകൊണ്ടാണ് തന്റെ രാജി എന്നാണ് പത്മജയുടെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ എന്നും പറയുന്നു. പാർട്ടി വിടുന്ന കാര്യം താൻ തന്റെ സഹോദരനായ കെ മുരളീധരനെയാണ് ആദ്യം അറിയിച്ചത് എന്നും വെളിപ്പെടുത്തി. പത്മജ ബിജെപി വിട്ടതിന് പിന്നാലെ അവരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്.....
തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപി വിട്ട് കോൺഗ്രസിലേക്ക് പ്രവേശനം നടത്തുന്നതിൽ പ്രതികരണവുമായി കെ മുരളീധരൻ. പാർട്ടി വിടുന്നതൊക്കെ അവരുടെ ഇഷ്ടമല്ലേ എന്നാണ് കെ മുരളീധരന്റെ ചോദ്യം. കോൺഗ്രസിലേക്ക് ആരു വന്നാലും സ്വാഗതം ചെയ്യുമെന്നും . ജനാധിപത്യത്തിൽ ഇതൊക്കെ പതിവായി നടക്കുന്ന കാര്യങ്ങളാണെന്നും മുരളീധരൻ പ്രതികരിച്ചു.
അതേസമയം ബിജെപിയുടെ ആശയങ്ങളുമായി ഒത്തുപോകാൻ സാധിക്കാത്തതുകൊണ്ടാണ് തന്റെ രാജി എന്നാണ് പത്മജയുടെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ എന്നും പറയുന്നു. പാർട്ടി വിടുന്ന കാര്യം താൻ തന്റെ സഹോദരനായ കെ മുരളീധരനെയാണ് ആദ്യം അറിയിച്ചത് എന്നും വെളിപ്പെടുത്തി. പത്മജ ബിജെപി വിട്ടതിന് പിന്നാലെ അവരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ALSO READ:ബി.ജെ.പി വിട്ട പത്മജ കോൺഗ്രസിലേക്ക്, സ്വാഗതം ചെയ്ത് സണ്ണി ജോസഫ്
കെ കരുണാകരന്റെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതം….
ലീഡർ കെ കരുണാകരന്റെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതം എന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം. ബിജെപി വിടാൻ പത്മജിയെടുത്ത തീരുമാനം വളരെ നല്ലതാണെന്നും കോൺഗ്രസിലേക്ക് തിരികെ വരണം എന്നാണ് പത്മജ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കി എന്നും കെപിസിസി പ്രസിഡണ്ട് പ്രതികരിച്ചു.അതേസമയം യുഡിഎഫിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നു എന്ന ആക്ഷേപത്തിനോടും മന്ത്രി പ്രതികരിച്ചു.
എല്ലാവരും അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ആണ് എന്നും പറഞ്ഞു.എല്ലാവരുടെയും അഭിപ്രായങ്ങൾ മുഖ്യമന്ത്രി കേട്ടു ചർച്ച ചെയ്യുന്നത് ജനാധിപത്യത്തിന് മോശമാണെന്ന് രീതിയിലാണ് ഇപ്പോൾ ചില ചർച്ചകൾ നടക്കുന്നത്. ഒരു നേതാവ് പറയുന്നത് കേട്ട് മാത്രം പ്രവർത്തിച്ചവർ തോറ്റപ്പോൾ എല്ലാവരും അയാളെ കുറ്റം പറഞ്ഞതല്ലേ എന്നും കെ മുരളീധരൻ ചോദിച്ചു.
അതേസമയം കഴിഞ്ഞദിവസം മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാർ തിരിഞ്ഞു കൂട്ടയടിയായി ഭൂകമ്പം നടന്നു എന്ന് ഉള്ളത് തെറ്റായ വാർത്തകളാണെന്നാണ് മുരളീധരന്റെ പ്രതികരണം. ചർച്ചകൾ നടന്നിട്ടുണ്ടെന്നും കൂടിയാലോചന നടക്കേണ്ട സമയത്തൊക്കെ അത് നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY
K. Muraleedharan has responded to Padmaja Venugopal’s move from the BJP to the Congress. He questioned whether it is not simply a matter of personal choice for someone to leave a party. Muraleedharan stated that anyone joining the Congress would be welcomed, adding that such occurrences are common in a democracy.