AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ariyil Shukoor Murder Case: അരിയിൽ ഷുക്കൂർ വധക്കേസ് : പി ജയരാജനെയും ടി.വി രാജേഷിനെയും വെറുതെ വിട്ടു, 18 പേർ കുറ്റവിമുക്തർ

Ariyil Shikoor Murder Case: അതേസമയം ഒന്നാംപ്രതിയായ സുമേഷ് ഉൾപ്പെടെ 13 പേർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കും എന്നും കോടതി വ്യക്തമാക്കി. സിപിഎം നേതാക്കളെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും ഉൾപ്പെടെ 18 പേരെയാണ് ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിനു ശേഷം 14 വർഷങ്ങൾക്ക് ഇപ്പുറമാണ....

Ariyil Shukoor Murder Case: അരിയിൽ ഷുക്കൂർ വധക്കേസ് : പി ജയരാജനെയും ടി.വി രാജേഷിനെയും വെറുതെ വിട്ടു, 18 പേർ കുറ്റവിമുക്തർ
Ariyil Shukoor Murder CaseImage Credit source: Social Media
Ashli C
Ashli C | Published: 19 Nov 2026 | 03:19 PM

കൊച്ചി: എംഎസ്എസ് പ്രവർത്തകനായിരുന്ന കണ്ണൂർ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പി ജയരാജനും ടിവി രാജേഷിനും ആശ്വാസം. ഇരുവരെയും കോടതി വെറുതെ വിട്ടു. വിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് മുസ്ലിം ലീഗും അതുപോലെ ഷുക്കൂറിന്റെ കുടുംബാം​ഗങ്ങളും അറിയിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ തന്നെ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച വിവാദമായ കേസ് ആയിരുന്നു അരിയിൽ ഷുക്കൂർ വധക്കേസ്. കേസിൽ എറണാകുളം സിബിഐ കോടതിയാണ് ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത്.

കൂടാതെ സിപിഎം നേതാക്കളെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും ഉൾപ്പെടെ 18 പേരെയാണ് ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. അതേസമയം ഒന്നാംപ്രതിയായ സുമേഷ് ഉൾപ്പെടെ 13 പേർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കും എന്നും കോടതി വ്യക്തമാക്കി. അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിനു ശേഷം 14 വർഷങ്ങൾക്ക് ഇപ്പുറമാണ് ഇപ്പോൾ കേസിൽ നിർണായകമായ വിധി വന്നിരിക്കുന്നത്.

ALSO READ:മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18-ാം വർഷം വിധി എത്തി; രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 9 പേർക്ക് ജീവപര്യന്തം

കേസുമായി ബന്ധപ്പെട്ട് വെറുതെ വിട്ടവർ…

രണ്ടാം പ്രതി ഗണേശൻ, നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി കെ. പ്രകാശന്‍, ആറാം പ്രതി ഉമേശന്‍, എട്ടാം പ്രതി ലതീഷ്, പതിനൊന്നാം പ്രതി സി.എന്‍. മോഹനന്‍, പതിമൂന്നാം പ്രതി നിതിന്‍, പതിനേഴാം പ്രതി സുധാകരന്‍, പതിനെട്ടാം പ്രതി നവീന്‍, പത്തൊമ്പതാം പ്രതി ശ്യാംജിത്ത്, ഇരുപത്തിയൊന്നാം പ്രതി ഷാജി, ഇരുപത്തി രണ്ടാം പ്രതി പ്രകാശന്‍ മുതുവാനി, ഇരുപത്തി മൂന്നാം പ്രതി അജയകുമാര്‍ എന്‍.പി,ഇരുപത്തി നാലാം പ്രതി രാജീവന്‍ പി.എസ്,ഇരുപത്തി ഒമ്പതാം പ്രതി ബാബു, മുപ്പതാം പ്രതി യു.വി. വേണു, മുപ്പത്തി രണ്ടാം പ്രതി പി. ജയരാജന്‍, മുപ്പത്തി മൂന്നാം പ്രതി ടി.വി. രാജേഷ് എന്നിവരെയാണ്.

ENGLISH SUMMARY

P. Jayarajan and T.V. Rajesh have received relief in the case concerning the murder of Ariyil Shukoor, an MSS activist from Kannur; the court has acquitted both of them. The Muslim League and Shukoor’s family members have stated that they intend to file an appeal against the verdict. The Ariyil Shukoor murder case was a highly controversial matter that caused significant ripples within Kerala politics.

Follow Us