Padmaja Venugopal: ബി.ജെ.പി വിട്ട പത്മജ കോൺഗ്രസിലേക്ക്, സ്വാഗതം ചെയ്ത് സണ്ണി ജോസഫ്
ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡർ കെ കരുണാകരന്റെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതം എന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം വന്നത്. ബിജെപി വിടാൻ പത്മജയെടുത്ത തീരുമാനം നല്ലതാണെന്നും കോൺഗ്രസിലേക്ക് തിരികെ വരണമെന്നാണ് പത്മജ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കൊടുവിൽ ബിജെപി പാർട്ടിയിൽ നിന്ന് രാജി വച്ചിരിക്കുകയാണ് പത്മജ വേണുഗോപാൽ. ബിജെപിയുടെ ആശയവുമായി ഒത്തുപോകാൻ ആകുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് പത്മജ തന്റെ രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ എന്നും അവർ വ്യക്തമാക്കിയിരുന്നു. പാർട്ടി വിടുന്ന കാര്യം താൻ തന്റെ സഹോദരൻ കെ മുരളീധരനെയാണ് ആദ്യം അറിയിച്ചത് എന്നും പത്മജ വെളിപ്പെടുത്തി.
ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡർ കെ കരുണാകരന്റെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതം എന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം വന്നത്. ബിജെപി വിടാൻ പത്മജയെടുത്ത തീരുമാനം നല്ലതാണെന്നും കോൺഗ്രസിലേക്ക് തിരികെ വരണമെന്നാണ് പത്മജ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങിവരാനുള്ള പത്മജയുടെ ആഗ്രഹത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുകയാണ് എന്നും സണ്ണി ജോസഫ് അറിയിച്ചു.
Also Read: അരിയിൽ ഷുക്കൂർ വധക്കേസ് : പി ജയരാജനെയും ടി.വി രാജേഷിനെയും വെറുതെ വിട്ടു, 18 പേർ കുറ്റവിമുക്തർ
എന്നാൽ താൻ പദവികൾ മോഹിച്ചല്ല ബിജെപി വിട്ടതെന്നും ആരുമായും തർക്കത്തിന് ഇല്ല എന്നും പത്മജ പറയുന്നു. ബിജെപി വിടാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തതാണ്. ഇപ്പോൾ രാജി ഔദ്യോഗികമായി നൽകിയെന്നു മാത്രം. ബിജെപിയുടെ ആശയങ്ങളൊന്നും അറിയാതെയാണ് താൻ അങ്ങോട്ട് പോയത്. അവിടെ എത്തിയപ്പോൾ ആ രീതികളോടും ശൈലിയോടും യോജിച്ചു പോകാൻ കഴിയില്ല എന്ന് മനസ്സിലായി. അത് അവരുടെ കുഴപ്പം അല്ല തന്റെ കുഴപ്പമായിട്ടാണ് കാണുന്നത് പത്മജ പറഞ്ഞു.
യു ഡി എഫ് അധികാരത്തിൽ വരുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും നിലവിൽ കോൺഗ്രസിൽ ചേരുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നും പത്മജ വേണുഗോപാൽ പറയുന്നു. ബി ജെ പിയിൽ നിന്ന് പദവി കിട്ടാത്തതിനല്ല രാജി, ബിജെപി തനിക്ക് വാഗ്ദാനം ഒന്നും നൽകിയിരുന്നില്ല എന്നും താൻ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല എന്നും പത്മജ വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിൽ പിന്നാലെ പത്മജ ബിജെപിയിൽ അത്ര സജീവമായിരുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്മജ പാർട്ടി വിടും എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയും ചെയ്തിരുന്നു
English Summary
Following much speculation, Padmaja Venugopal has resigned from the BJP. In announcing her resignation, she stated that she was unable to align herself with the party’s ideology. She also clarified that personal reasons were behind her decision to resign.