K. Sudhakaran: കെ. സുധാകരൻ എംപിയെ ഡിസ്ചാർജ് ചെയ്തു, ഇന്ന് രാത്രി തന്നെ ഡൽഹിയിലേക്ക്
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞിരുന്ന കെ സുധാകരൻ എംപിയെ ഡിസ്ചാർജ് ചെയ്തു. അദ്ദേഹം ഇന്ന് തന്നെ ഡൽഹിയിലേക്ക് തിരിക്കും. ആരോഗ്യ അവസ്ഥ എങ്ങനെയാണ് എന്ന് നോക്കിയശേഷം വേറെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെങ്കിൽ അത് ചെയ്യും. ദുബായിൽ നിന്ന് രാത്രിയിൽ ഡൽഹിയിലേക്ക് മടങ്ങാനാണ് കെ സുധാകരന്റെ കുടുംബത്തിന്റെ തീരുമാനം.

K Sudhakaran MP
ദുബായ് : ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞിരുന്ന കെ സുധാകരൻ എംപിയെ ഡിസ്ചാർജ് ചെയ്തു. അദ്ദേഹം ഇന്ന് തന്നെ ഡൽഹിയിലേക്ക് തിരിക്കും. ആരോഗ്യ അവസ്ഥ എങ്ങനെയാണ് എന്ന് നോക്കിയശേഷം വേറെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെങ്കിൽ അത് ചെയ്യും. ദുബായിൽ നിന്ന് രാത്രിയിൽ ഡൽഹിയിലേക്ക് മടങ്ങാനാണ് കെ സുധാകരന്റെ കുടുംബത്തിന്റെ തീരുമാനം. യുഎഇ സമയം രാത്രി 9.30 ന് എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
Loading...
Unable to load recommendations.
Follow Us