Kerala Janshatabdi: പുത്തൻ ലുക്കിൽ ജനശതാബ്ദി! നടുവൊടിയാതെ യാത്ര; പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തി

Kannur Thiruvananthapuram Jan Shatabdi: പഴയ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റിയപ്പോൾ നടപ്പിലാക്കിയ ഫിക്സഡ് ബെഞ്ച് മോഡൽ സീറ്റുകൾക്കെതിരെ യാത്രക്കാരിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്ന പുത്തൻ നോൺ-എസി 2S കോച്ചുകൾ ഇന്ത്യൻ റെയിൽവേ നിർമ്മിച്ച് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ജനശതാബ്ദിയിലുള്ള നോൺ എസി കോച്ചുകളിലെ സീറ്റുകളെക്കുറിച്ച് പരാതികൾ ശക്തമായിരുന്നു.

Kerala Janshatabdi: പുത്തൻ ലുക്കിൽ ജനശതാബ്ദി! നടുവൊടിയാതെ യാത്ര; പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തി

ജനശതാബ്ദി പുഷ്ബാക്ക് സീറ്റുകളിൽ

Published: 

08 Oct 2026 | 07:20 AM

കേരളത്തിലെ പതിനായിരക്കണക്കിന് യാത്രക്കാരുടെ പ്രധാന ആശ്രയമായ ജനശതാബ്ദി എക്സ്പ്രസ്സിൽ (Jan Shatabdi Express) ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തുന്നു. പഴയ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റിയപ്പോൾ നടപ്പിലാക്കിയ ഫിക്സഡ് ബെഞ്ച് മോഡൽ സീറ്റുകൾക്കെതിരെ യാത്രക്കാരിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്ന പുത്തൻ നോൺ-എസി 2S കോച്ചുകൾ ഇന്ത്യൻ റെയിൽവേ നിർമ്മിച്ച് പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസുകളിൽ മുമ്പ് നോൺ എസി ചെയർകാർ കോച്ചുകളിൽ പുഷ് ബാക്ക് സീറ്റുകളായിരുന്നു യാത്രക്കാർക്ക് നൽകിയിരുന്നത്. നിലവിൽ ജനശതാബ്ദിയിലുള്ള നോൺ എസി കോച്ചുകളിലെ സീറ്റുകളെക്കുറിച്ച് പരാതികൾ ശക്തമായിരുന്നു. 90 ഡി​ഗ്രിയിലുള്ള സീറ്റുകൾ ദൂരയാത്രയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു യാത്രക്കാരുടെ പ്രധാന പരാതി. ഇത്തരം സീറ്റുകളിൽ ഏറെസമയം ഇരിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും മൂന്ന് പേർക്കിരിക്കാൻ പരിമിതികളുണ്ടെന്നും യാത്രക്കാർ പറഞ്ഞിരുന്നു.

ALSO READ: കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിനുകളും ലഭിക്കും

പുത്തൻ ലുക്കിൽ ഉടൻ സർവീസ്

തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം- കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ വൈകാതെ തന്നെ പുതിയ കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ജനശതാബ്ദി എക്സ്പ്രസുകളിലേക്കുള്ള പുതിയ നോൺ എസി ചെയർകാർ കോച്ചുകളുടെ ചിത്രങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ജനശതാബ്ദി എക്സ്പ്രസുകൾ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറിയതോടെയാണ് നോൺ എസി കോച്ചുകളിലെ സീറ്റുകളും മാറിയത്.

പഴയ ഐസിഎഫ് കോച്ചിൽ പുഷ്ബാക്ക് സീറ്റുകളാണുണ്ടായിരുന്നത്. എസി കോച്ചിൽ മാത്രമാണ് നിലവിൽ പുഷ്ബാക്ക് സീറ്റുകളുണ്ടായിരുന്നത്. യാത്രക്കാരിൽനിന്ന് റെയിൽവേയ്ക്ക് നിരന്തരം പരാതികൾ ലഭിച്ചതിന് പിന്നാലെയാണ് ജനശതാബ്ദി എക്സ്പ്രസിൽ അ​പ്​ഗ്രേഡ് വരുന്നതായും പുതിയ നോൺ എസി കോച്ചുകളുമായി ഉടൻ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇതിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. പഴയ സീറ്റുകളുമായി വരുന്ന ജനശതാബ്ദിയെ കാത്തിരിക്കുകയാണ് യാത്രക്കാർ.

റെയിൽവേ പുറത്തുവിട്ട ചിത്രങ്ങൾ

വേണാട് എക്‌സ്പ്രസ്സിലെ തിരക്കിന് പരിഹാരം

തിരുവനന്തപരുത്ത് നിന്ന് ഷൊർണൂർ റൂട്ടിൽ പോകുന്ന വേണാട് എക്‌സ്പ്രസ്സിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിന് ശാശ്വത പരിഹാരം. യാത്രക്കാരുടെ കടുത്ത യാത്രാദുരിതം പരിഗണിച്ച്, സമാന്തരമായി പുതിയൊരു ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും ദിവസേന ജോലി സ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്.

എറണാകുളം – കോട്ടയം – ചെങ്ങന്നൂർ – കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. യാത്രക്കാരുടെ കടുത്ത കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അടുത്ത 10 ദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.

English Summary:

Southern Railways reintroduces pushback seats in Jan Shatabdi Express non-AC LHB coaches. Check new coach photos, features, legroom upgrades, and passenger amenities.

Loading...
Unable to load recommendations.
Follow Us
വെറൈറ്റി ലുക്കുള്ള ഹോണ്ടയുടെ സിബി 125 ഹോർണറ്റ്
ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!
പഞ്ഞിപോലത്തെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഇതാ 6 വഴികൾ
മീൻ കഴിക്കുമ്പോൾ തൈരും കൂട്ടാറുണ്ടോ?
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല