AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanitary Napkins At KSRTC Stand: കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിനുകളും ലഭിക്കും

KSRTC Provide Sanitary Napkins: സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ കുറഞ്ഞ വിലയ്ക്ക് ഇനിമുതൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കും. സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീന്റെയും ഇൻസിനറേറ്ററിന്റെയും പ്രവർത്തനോദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ, ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.

Sanitary Napkins At KSRTC Stand: കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിനുകളും ലഭിക്കും
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 07 Oct 2026 | 08:17 AM

തിരുവനന്തപുരം: വനിതകളുടെ യാത്രാനുഭവം കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ പുതിയ പദ്ധതിയുമായി കെഎസ്ആർടിസി. സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ കുറഞ്ഞ വിലയ്ക്ക് ഇനിമുതൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കും. സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീന്റെയും ഇൻസിനറേറ്ററിന്റെയും പ്രവർത്തനോദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ, ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.

സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും സംരക്ഷിക്കുന്നത് സമൂഹം ഒരുക്കുന്ന അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമായി ഈ നീക്കത്തെ കാണണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉ​ദ്ഘാടന ചടങ്ങിൽ പറഞ്ഞു. വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്സ് എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയിലൂടെ യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനപ്പുറം ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ALSO READ: കൊച്ചി വാട്ടർ മെട്രോയിൽ മാറ്റങ്ങൾ; നെട്ടൂർ ഇനി പ്രധാന ഹബ്ബ്

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ

ആദ്യഘട്ടത്തിൽ 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് പദ്ധതി നടപ്പാക്കുന്നത്. തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർഗോഡ് ബസ് സ്റ്റാൻഡുകളിലാണ് നിലവിൽ മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ഭാവിയിൽ 93 കെഎസ്ആർടിസി ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.

തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കും. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കെഎസ്ആർടിസി ടെർമിനലുകളിലെ ശുചിമുറിക്ക് സമീപമാണ് സാനിറ്ററി നാപ്കിൻ ലഭ്യമാക്കാനുള്ള മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടാകും. 10 രൂപയാണ് വില ഈടാക്കുന്നത്. എച്ച്എൽഎല്ലിന്റെ സഹകരണത്തോടെയാണ് വനിതാ ശിശുവികസനവകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്.

മെഷീനുകളുടെ പരിപാലനം കെഎസ്ആർടിസി നിർവഹിക്കും. ഉപയോഗിച്ച നാപ്കിനുകൾ സുരക്ഷിതമായും പരിസ്ഥിതി സൗഹൃദമായും സംസ്‌കരിക്കുന്നതിനായി വെൻഡിംഗ് മെഷീനുകൾക്കൊപ്പം ഇൻസിനറേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രിയദർശിനി സൗജന്യ യാത്ര വിജയകരമായി തുടരുന്ന സാഹചര്യത്തിലാണ് മറ്റൊരു സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സർക്കാർ എത്തിയിരിക്കുന്നത്. സ്ത്രീകളെയും പെൺകുട്ടികളെയും സംബന്ധിച്ച് വലിയ ആശ്വാസകരമായ നീക്കമാണിത്.

പ്രിയദർശിനി സൗജന്യ യാത്ര

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭ്യമാകുന്നത്. ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് എടുത്തില്ലെങ്കിൽ 500 രൂപ പിഴ നൽകേണ്ടി വരും. സ്റ്റോപ്പ്, സംവരണ സീറ്റ്, മറ്റ് ട്രാഫിക്ക് നിയമങ്ങൾ എന്നിവ എല്ലാവർക്കും ഒരുപോലെതന്നെയാണ്.

English Summary:

After the Priyadarshini free bus travel scheme, KSRTC launches Project WOMN offering 10 rs sanitary napkin packs and incinerators at bus terminals across Kerala. Check details here.

Follow Us