Train Service: കന്യാകുമാരി ഇരട്ടപ്പാത, ഇന്ന് മുതൽ ​ട്രെയിൻ ​ഗതാ​ഗത ക്രമീകരണം

Train Services Schedule From March 28: തിരുവനന്തപുരം സെൻട്രൽ - കന്യാകുമാരി പാതയിൽ ഇരണിയൽ, നാ​ഗർ​കോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലാണ് പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി മാർച്ച് 28 മുതൽ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Train Service: കന്യാകുമാരി ഇരട്ടപ്പാത, ഇന്ന് മുതൽ ​ട്രെയിൻ ​ഗതാ​ഗത ക്രമീകരണം

പ്രതീകാത്മക ചിത്രം

Updated On: 

28 Mar 2026 | 10:20 AM

തിരുവനന്തപുരം: കന്യാകുമാരി ഇരട്ടിപ്പാത പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിന്റെ ഭാ​ഗമായി മാർച്ച് 28 മുതൽ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി പാതയിൽ ഇരണിയൽ, നാ​ഗർ​കോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലാണ് പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനങ്ങൾ നടക്കുന്നത്.

ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം

പൂർണമായി റദ്ദാക്കുന്നവ

ഇന്ന് 16729 മധുര – പുനലൂർ എക്സ്പ്രസ്, നാളെയും മറ്റെന്നാളും 56305 നാ​ഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത് – നാ​ഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത് – നാ​ഗർകോവിൽ പാസഞ്ചർ, 56309 നാ​ഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനല്ലൂർ – കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി- പുനലൂർ പാസഞ്ചർ, 66306 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം മെമു, 16730 പുനലൂർ – മധുര എക്സ്പ്രസ്, 56101 നാ​ഗർകോവിൽ – കൊല്ലം പാസഞ്ചർ, 56102 കൊല്ലം – നാ​ഗർകോവിൽ പാസഞ്ചർ.

ഭാ​ഗികമായി റദ്ദാക്കുന്നവ

നാളെ നാ​ഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട നാ​ഗർകോവിൽ – ഷാലിമാർ ​ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12659) തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുന്നതാണ്.

മാർച്ച് 29, 30, 31 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – പുണെ ജയന്തി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും (16382)

30 വരെ കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – മം​ഗളൂരൂ പരശുറാം എക്സ്പ്രസ് കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി, ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കുന്നതാണ്.

ഇന്നും നാളെയും മംഗളൂരു സെൻട്രലിൽ നിന്ന് സർവീസ് നടത്തുന്ന മംഗളൂരൂ – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ സർവീസ് റദ്ദാക്കി.

മാർച്ച് 30 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് കൊല്ലം ജംഗ്ഷനിൽ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

Follow Us
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?