Karkidakam Illam Nira: കറുത്ത വാവ് കഴിഞ്ഞു…ആദ്യ ഞായറെത്തി… ഇന്ന് ഇല്ലം നിറ, വല്ലം നിറ, പത്തായം നിറ നിറ നിറ…

Karkidakam Special Illam Nira' Celebrated Across Kerala: നിലവിളക്കിന് പ്രദക്ഷണം ചെയ്ത ശേഷം അരിമാവും ചാണകവും ചേർത്ത മിശ്രിതം ഉപയോഗിച്ച് ജനലുകളിലും വാതിലുകളിലും നെൽക്കതിരുകൾ പതിക്കും. ചിലർ കതിരുകൾ കെട്ടിത്തൂക്കുകയും ചെയ്യാറുണ്ട്.

Karkidakam Illam Nira: കറുത്ത വാവ് കഴിഞ്ഞു...ആദ്യ ഞായറെത്തി... ഇന്ന് ഇല്ലം നിറ, വല്ലം നിറ, പത്തായം നിറ നിറ നിറ...

Karkidakam, Niraputhari

Published: 

27 Jul 2025 15:42 PM

കൊച്ചി: കാർഷിക സമൃദ്ധിയെ വരവേറ്റുകൊണ്ട് കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ഇന്ന് ഇല്ലം നിറ ചടങ്ങുകൾ ആഘോഷിച്ചു. കർക്കിടകമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ഈ ചടങ്ങ് നടത്തുക.

 

ഐശ്വര്യത്തിന്റെ ആചാരം

 

കാർഷിക സംസ്കാരം ആചാരങ്ങളുമായി ഇടപിരിഞ്ഞു കിടക്കുന്ന കേരളത്തിലെ പരമ്പരാഗതമായ ഒരു ചടങ്ങാണിത്. പല വീടുകളിലും അന്യം നിന്ന് പോവുകയും പുതിയ തലമുറയ്ക്ക് തീരെ പരിചിതവും അല്ലാത്ത ഒന്നാണിത്. എന്നാലും കേരളത്തിലെ ക്ഷേത്രങ്ങളിൽ പലയിടങ്ങളിലും ഈ ചടങ്ങുകൾ ഇന്നും കൃത്യമായി നടക്കുന്നു. വിളവെടുപ്പിന്റെ സമൃദ്ധി വീട്ടിലേക്ക് കൊണ്ടുവരുന്നതിനെയാണ് ഇല്ലം നിറച്ചടങ്ങ് പ്രതീകവൽക്കരിക്കുന്നത്. ഈ ആചാരത്തിന്റെ ഭാഗമായി പാടത്തുനിന്ന് വിളഞ്ഞ നിൽക്കതിരുകൾ വീടിന്റെ പടിക്കലേക്ക് കൊണ്ടുവരുന്നു.

കതിരുകൾക്കൊപ്പം ദശപുഷ്പങ്ങളും വിവിധതരം ഇലകളും വീടിനകത്ത് മച്ചിലേക്കോ കൊണ്ടുപോകും. കൊളുത്തിയ നിലവിളക്കും ആയി ഒരാൾ ഈ വരവിന് മുന്നിൽ ഉണ്ടാകും. നിറ നിറ പൊലി പൊലി ഇല്ലം നിറ വല്ലം നിറ പത്തായം നിറനിറ എന്ന ഉരുവിട്ട് വീട്ടിലെ മറ്റ് അംഗങ്ങളും നിലവിളക്കിന് പിന്നാലെ പോകും.

നിലവിളക്കിന് പ്രദക്ഷണം ചെയ്ത ശേഷം അരിമാവും ചാണകവും ചേർത്ത മിശ്രിതം ഉപയോഗിച്ച് ജനലുകളിലും വാതിലുകളിലും നെൽക്കതിരുകൾ പതിക്കും. ചിലർ കതിരുകൾ കെട്ടിത്തൂക്കുകയും ചെയ്യാറുണ്ട്. കൃഷി ചെയ്യാത്തവർക്ക് ഇപ്പോൾ ക്ഷേത്രങ്ങളിൽ നടക്കുന്ന ഇല്ലം നിറച്ചടങ്ങുകളിൽ നിന്ന് ലഭിക്കുന്ന കതിരുകളാണ് തൂക്കിയിടാറ്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും കാർഷിക പൈതൃകവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഈ ആഘോഷങ്ങൾ എടുത്തു കാണിക്കുന്നു. ഒപ്പം സമൃദ്ധമായ വിളവെടുപ്പ് കാലത്തിനായുള്ള പ്രതീക്ഷകൾക്ക് ഇത് ഊന്നൽ നൽകുന്നു..

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും