Vellappally Natesan: യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ അന്ന് എസ്എന്‍ഡിപി പദവി രാജിവെക്കും: വെള്ളാപ്പള്ളി നടേശന്‍
Vellappally Natesan Against VS Satheesan: ഡിസിസി അധ്യക്ഷന്‍ തന്നെ പറഞ്ഞു കോണ്‍ഗ്രസിന് ഭരണം കിട്ടില്ലെന്ന്. അതില്‍ കൂടുതല്‍ താന്‍ എന്ത് പറയാനാണ്. താന്‍ ശ്രീനാരായണ ധര്‍മം പഠിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. അത് പഠിപ്പിക്കാന്‍ സതീശന്‍ വരട്ടെ.
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. യുഡിഎഫിന് 100 സീറ്റ് കിട്ടിയാന്‍ അന്ന് താന്‍ എസ്എന്‍ഡിപി സെക്രട്ടറി പദവി രാജിവെക്കുമെന്ന് നടേശന്‍ പറഞ്ഞു. 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകുമെന്നും വെള്ളാപ്പിള്ളി ചോദിച്ചു.
വിഡി സതീശന്‍ വിചാരിച്ചാല്‍ ഒരു മരപ്പട്ടിയെയും ജയിപ്പിക്കാന്‍ സാധിക്കില്ല. തോല്‍ക്കാന്‍ വേണ്ടിയാണ് സതീശന്‍ ഇപ്പോള്‍ അതെല്ലാം പറയുന്നത്. സതീശന് ഒരിക്കലും ഭരണം പിടിക്കാന്‍ സാധിക്കില്ല. മണ്ഡലത്തില്‍ സതീശന് ഒന്നും ചെയ്തില്ല അയാള്‍ അഹങ്കാരിയാണെന്നും വെള്ളാപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
ഡിസിസി അധ്യക്ഷന്‍ തന്നെ പറഞ്ഞു കോണ്‍ഗ്രസിന് ഭരണം കിട്ടില്ലെന്ന്. അതില്‍ കൂടുതല്‍ താന്‍ എന്ത് പറയാനാണ്. താന്‍ ശ്രീനാരായണ ധര്‍മം പഠിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. അത് പഠിപ്പിക്കാന്‍ സതീശന്‍ വരട്ടെ. സതീശന് എന്താണ് അറിയുന്നത് എന്നും വെള്ളാപ്പിള്ളി നടേശന്‍ ചോദിച്ചു.




അതേസമയം, കഴിഞ്ഞ ദിവസവും വിഡി സതീശനെതിരെ വെള്ളാപ്പിള്ളി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവേചനം നേരിടുകയാണ്. മുസ്ലിം ലീഗിനെ സുഖിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തുന്നത് ഈഴവ വിരോധമാണെന്നും വെള്ളാപ്പിള്ളി ആരോപിച്ചിരുന്നു.
ഇതിനെതിരെ വിഡി സതീശനും രംഗത്തെത്തി. ശ്രീനാരായണഗുരു പറയാനും ചെയ്യാനും പാടില്ലെന്ന് പറഞ്ഞത് വെള്ളാപ്പിള്ളി പറയുകയും ചെയ്യുകയും ചെയ്യുന്നുവെന്നാണ് സതീശന്‍ തിരിച്ചടിച്ചത്.