Kerala Lottery Result Today: കോടിപതികളെ നോക്കിയിരിക്കേണ്ട, ഇന്നത്തെ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റി വെച്ചു
Karunya Plus KN 601 Lottery Draw Rescheduled : നാളെ വെള്ളിയാഴ്ച ആയതിനാൽ സുവർണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. ഇത് സാധാരണ സമയം പോലെ ഉച്ചയ്ക്ക് 3 മണിക്ക് തന്നെ നടക്കും.
തിരുവനന്തപുരം: എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് KN-601 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് മാറ്റിവെച്ചു. ഇന്ന് കേരളത്തിലെ ഏഴ് ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഈ തീരുമാനം. ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട് നാളെ, ഡിസംബർ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അറിയാം.
സമ്മാന വിവരങ്ങൾ
- ഒന്നാം സമ്മാനം: 1 കോടി രൂപ
- രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
- മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
- സമാശ്വാസ സമ്മാനം: 5,000 രൂപ
സുവർണ കേരളം ലോട്ടറി
നാളെ വെള്ളിയാഴ്ച ആയതിനാൽ സുവർണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. ഇത് സാധാരണ സമയം പോലെ ഉച്ചയ്ക്ക് 3 മണിക്ക് തന്നെ നടക്കും. സുവർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവുമാണ്.
ഡിസംബർ 9-ന് കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് തീയതിയും തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിയിരുന്നു. തുടർന്ന് ഡിസംബർ 10-ന് സ്ത്രീ ശക്തിയുടെയും ധനലക്ഷ്മി ലോട്ടറിയുടെയും ഫലങ്ങൾ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്.