AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kasaragod Girl Childbirth: കാസർകോട് 14കാരി വീട്ടിൽ പ്രസവിച്ചു; ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, ആശുപത്രിയിൽ

Kasaragod Kanhangad Girl Childbirth: പെൺകുട്ടി എട്ടാം മാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. പെൺകുട്ടിക്കും നവജാത ശിശുവിനും നിലവിൽ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. അസാധാരണമായ സംഭവത്തെക്കുറിച്ച് ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kasaragod Girl Childbirth: കാസർകോട് 14കാരി വീട്ടിൽ പ്രസവിച്ചു; ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, ആശുപത്രിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
neethu-vijayan
Neethu Vijayan | Published: 24 Jul 2025 19:19 PM

കാഞ്ഞങ്ങാട്; കാസർകോട് ഹൈസ്കൂൾ വിദ്യാർഥിനി വീട്ടിൽ പ്രസവിച്ചു (Girl Birth To Child). കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പതിനാലുകാരിയായ പെൺകുട്ടി വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയത്. അമിത രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടിയെ നിലവിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ പെൺകുട്ടി ഗർഭിണിയായ വിവരം താൻ അറിഞ്ഞില്ലെന്നാണ് അമ്മ ആശുപത്രി അധികൃതരെ അറിയിച്ചത്.

പെൺകുട്ടി എട്ടാം മാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. പെൺകുട്ടിക്കും നവജാത ശിശുവിനും നിലവിൽ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. അസാധാരണമായ സംഭവത്തെക്കുറിച്ച് ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പെൺകുട്ടി പീഡനത്തിനിരയായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പെൺകുട്ടി തയാറാകുന്നില്ലെന്നാണ് വിവരം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

“അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല, വൃത്തികെട്ട സ്ത്രീയാണ്”; റീമ

കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച റീമയുടെയും ഭർത്താവിൻ്റെയും ഫോൺ സംഭാഷണം പുറത്ത്. റീമ കുഞ്ഞുമായി ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ഇരുവരും സംസാരിച്ചതിൻ്റെ ഫോൺ കോളിൻ്റെ റെക്കോർഡാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവ് കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടുന്നതും ഭീഷണി മുഴക്കുന്നതും ഇരുവരുടെയും സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്.

റീമയുടെ ഭർത്താവായ കമൽരാജിന്റെ അമ്മയാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ‘അമ്മയുടെ അരികിലേക്ക് കുഞ്ഞിനെ വിടില്ലെന്നും അവർ വൃത്തികെട്ട സ്ത്രീയാണെന്നും റീമ പറയുന്നുണ്ട്. കൂടാതെ കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യുമെന്നും. പരസ്പര ധാരണയോടെ പിരിയാമെന്നും റീമ കമൽരാജിനോട് പറഞ്ഞിരുന്നു. കുഞ്ഞിനെ കിട്ടണമെന്ന വാശിയിലാണ് ഫോണിലൂടെയുള്ള കമൽരാജിൻ്റെ മറുപടി.