Kerala Assembly Election 2026: വോട്ടർ ഐഡി കളഞ്ഞുപോയോ? പകരം ഇവ കരുതിയാലും മതി
Alternative Documents for Voter ID: വോട്ടിടാൻ പോകുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് തിരിച്ചറിയൽ രേഖ. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ രേഖ നിർബന്ധമാണ്. ഇതിനായി ഇലക്ഷൻ കമ്മീഷൻ നൽകുന്ന വോട്ടർ ഐഡിയുണ്ട് (EPIC). എന്നാൽ വോട്ടർ ഐഡി കാർഡ് കൈയിലില്ലാത്തവർ ആശങ്കപ്പെടേണ്ടതില്ല.

പ്രതീകാത്മക ചിത്രം
കേരള നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 140 മണ്ഡലങ്ങളിലെ ജനങ്ങൾ നാളെ വിധിയെഴുതും. മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാനായി യുഡിഎഫും ശക്തമായി മത്സരരംഗത്തുണ്ട്. കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ വോട്ടിടാൻ പോകുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് തിരിച്ചറിയൽ രേഖ.
വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ രേഖ നിർബന്ധമാണ്. ഇതിനായി ഇലക്ഷൻ കമ്മീഷൻ നൽകുന്ന വോട്ടർ ഐഡിയുണ്ട് (EPIC). എന്നാൽ വോട്ടർ ഐഡി കാർഡ് കൈയിലില്ലാത്തവർ ആശങ്കപ്പെടേണ്ടതില്ല. വോട്ട് രേഖപ്പെടുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ബദൽ തിരിച്ചറിയൽ രേഖകളുണ്ട്.
ബദൽ തിരിച്ചറിയൽ രേഖകൾ
ആധാർ കാർഡ്
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
പാസ്‌പോർട്ട്
ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്‌ബുക്കുകൾ
എം.ജി.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്
കേന്ദ്ര/സംസ്ഥാന സർക്കാരുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ നൽകിയ ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡുകൾ
തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ
എം.പി/എം.എൽ.എ/എം.എൽ.സി എന്നിവർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
എൻ.പി.ആർ പ്രകാരം രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകിയ സ്മാർട്ട് കാർഡ്
ഭിന്നശേഷിക്കാർക്കുള്ള യുണീക്ക് ഡിസെബിലിറ്റി ഐഡി കാർഡ്
ALSO READ: വോട്ടെടുപ്പ് കഴിഞ്ഞ്, ഈ രണ്ട് ദിവസം അവധി എടുക്കൂ, വിഷു ഒരാഴ്ച അടിച്ചുപൊളിക്കാം
ശ്രദ്ധിക്കുക…
വോട്ട് ചെയ്യാനായി മുകളിൽ പറഞ്ഞ തിരിച്ചറിയൽ രേഖകളിൽ ഒന്ന് നിർബന്ധമായും ഹാജരാക്കണം. ബിഎൽഒമാർ നൽകുന്ന വോട്ടർ സ്ലിപ്പ് നിങ്ങളുടെ പോളിംഗ് ബൂത്തും ക്രമനമ്പറും മനസ്സിലാക്കാൻ മാത്രമേ സഹായിക്കൂ. ഫോട്ടോകോപ്പികൾക്കോ ഡിജിറ്റൽ ഇമേജുകൾക്കോ പകരം രേഖകളുടെ ഒറിജിനൽ തന്നെ ഹാജരാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.