AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Arya Rajendran: പാർട്ടി പൊതുയോഗത്തിൽ കുഞ്ഞിനെ കളിപ്പിച്ച് കാഴ്ചക്കാരിയായി ആര്യാ രാജേന്ദ്രൻ, പ്രചാരത്തിലും റോളില്ല

CPM Limits Arya Rajendra’s Role in Campaign Trail: കോർപ്പറേഷൻ ഭരണം നഷ്ടമായതും ആദ്യമായി ബിജെപി അധികാരം പിടിച്ചതും ആര്യയുടെ ഭരണത്തിലെ പിഴവുകൾ മൂലം ആണെന്ന വിമർശനം പാർട്ടിയ്ക്കുള്ളിൽ ശക്തമാണ്. ഇതാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ആര്യയെ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. പൂജപ്പുരയിൽ നടന്ന പാർട്ടി പൊതുയോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ആര്യ രാജേന്ദ്രൻ ഒരു കാഴ്ചക്കാരി ആയിട്ട് മാത്രമാണ് എത്തിയത്.

Arya Rajendran: പാർട്ടി പൊതുയോഗത്തിൽ കുഞ്ഞിനെ കളിപ്പിച്ച് കാഴ്ചക്കാരിയായി ആര്യാ രാജേന്ദ്രൻ, പ്രചാരത്തിലും റോളില്ല
Arya RajendranImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 27 Mar 2026 | 03:36 PM

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി സി.പി.എം അവതരിപ്പിച്ച ആര്യ രാജേന്ദ്രനെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് പാർട്ടി അകറ്റിനിർത്തുന്നതായി സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഇപ്പോൾ നിയമസഭാ പ്രചാരണ പരിപാടികളിലും ആര്യയ്ക്ക് കാര്യമായ റോൾ നൽകുന്നില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു.

കോർപ്പറേഷൻ ഭരണം നഷ്ടമായതും ആദ്യമായി ബിജെപി അധികാരം പിടിച്ചതും ആര്യയുടെ ഭരണത്തിലെ പിഴവുകൾ മൂലം ആണെന്ന വിമർശനം പാർട്ടിയ്ക്കുള്ളിൽ ശക്തമാണ്. ഇതാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ആര്യയെ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. പൂജപ്പുരയിൽ നടന്ന പാർട്ടി പൊതുയോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ആര്യ രാജേന്ദ്രൻ ഒരു കാഴ്ചക്കാരി ആയിട്ട് മാത്രമാണ് എത്തിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്ത ചടങ്ങിലെ വേദിയിൽ പോലും ഇടം നൽകാതെ, ആര്യ പിന്നിലേക്ക് മാറി നിന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്ഥാനാർഥി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങ് അവസാനിക്കും മുൻപേ ആര്യ മടങ്ങിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. തന്റെ കുഞ്ഞിനെയും കളിപ്പിച്ച് സാധാരണക്കാരിയെപ്പോലെ പിൻനിരയിൽ ആര്യ മാറി നിന്നത് ഏറെ മാധ്യ ശ്രദ്ധ നേടിയിരുന്നു. ഭർത്താവും ബാലുശ്ശേരിയിലെ സ്ഥാനാർത്ഥിയുമായ സച്ചിൻദേവ്, ആര്യ തിരുവനന്തപുരം പാർട്ടി ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന് വിശദീകരിച്ചു എങ്കിലും സ്വന്തം ജില്ലയിലെ പ്രചാരണ പരിപാടികളിൽ പോലും ആര്യയ്ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് നിലവിലുള്ള വിലയിരുത്തൽ.

Follow Us