AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: പേരാവൂരില്‍ ശൈലജ തന്നെ; സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം

KK Shailaja Chosen as LDF Candidate from Peravoor: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍ മണ്ഡലം. അതിനാല്‍ തന്നെ യുഡിഎഫിന്റെ കയ്യില്‍ നിന്നും ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശൈലജയെ മണ്ഡലത്തില്‍ തന്നെ മത്സരത്തിനിറക്കുന്നത്.

Kerala Assembly Election 2026: പേരാവൂരില്‍ ശൈലജ തന്നെ; സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം
കെ കെ ശൈലജImage Credit source: Kk Shailaja Facebook
Shiji M K
Shiji M K | Published: 03 Mar 2026 | 02:13 PM

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെകെ ശൈലജ മത്സരിക്കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ കണ്ണൂര്‍ പേരാവൂരില്‍ നിന്നാണ് ജനവിധി തേടുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നായിരുന്നു കെകെ ശൈലജ മത്സരിച്ചിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മാര്‍ച്ച് നാലിന് ചേരും. എട്ടാം തീയതി പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍ മണ്ഡലം. അതിനാല്‍ തന്നെ യുഡിഎഫിന്റെ കയ്യില്‍ നിന്നും ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശൈലജയെ മണ്ഡലത്തില്‍ തന്നെ മത്സരത്തിനിറക്കുന്നത്. പേരാവൂരില്‍ ആര് നിന്നാലും എല്‍ഡിഎഫ് വിജയിക്കുമെന്ന വിശ്വാസത്തിലാണ് സ്ഥാനാര്‍ഥി.

പേരാവൂരില്‍ മത്സരിക്കാനുള്ള സന്നദ്ധത നേരത്തെ തന്നെ ശൈലജ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ആര് നിന്നാലും മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും എന്നാല്‍ ആരാകണം മത്സരാര്‍ഥി എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നുമായിരുന്നു ശൈലജയുടെ പ്രതികരണം.

Also Read: Kattakkada Constituency Election 2026: ഇടത് കോട്ട തകരുമോ, താമര വിരിയുമോ? കാട്ടാക്കട ‘കൈ’ കൊടുക്കുന്നത് ആർക്കാകും?

മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെ മത്സരിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ തലശേരി എംഎല്‍എയും സ്പീക്കറുമായ എഎന്‍ ഷംസീറിന് പകരം കാരായി രാജനെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കം. തളിപ്പറമ്പില്‍ നിന്ന് എംവി ഗോവിന്ദന്റ് ഭാര്യ പികെ ശ്യാമളയും മത്സരിക്കും.

 

Follow Us