AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kattakkada Constituency Election 2026: ഇടത് കോട്ട തകരുമോ, താമര വിരിയുമോ? കാട്ടാക്കട ‘കൈ’ കൊടുക്കുന്നത് ആർക്കാകും?

Kerala Elections 2026: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് കാട്ടാക്കട നിയോജക മണ്ഡലം. നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട നേമം നിയമസഭാമണ്ഡലത്തിന്റെ ചില ഭഗങ്ങൾ ഒഴിവാക്കി 2011ൽ പുനഃസംഘടിപ്പിച്ച മണ്ഡലമാണിത്.

Kattakkada Constituency Election 2026: ഇടത് കോട്ട തകരുമോ, താമര വിരിയുമോ? കാട്ടാക്കട ‘കൈ’ കൊടുക്കുന്നത് ആർക്കാകും?
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Published: 03 Mar 2026 | 02:07 PM

തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പെ കേരളം വീണ്ടുമൊരു തെരെഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. 140 മണ്ഡലങ്ങളിലെ പോരാട്ടത്തിൽ മൂന്ന് മുന്നണികളും ശക്തമായി രംഗത്തുണ്ട്. എൽഡിഎഫിന്റെ മൂന്നാം സർക്കാർ അധികാരത്തിലെത്തുമോ, യുഡിഎഫ് തിരിച്ചുപിടിക്കുമോ, എൻഡിഎ ചരിത്രമെഴുതുമോ എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ. തിരുവനന്തപുരം ജില്ലയിൽ ആകെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് കാട്ടാക്കട നിയോജക മണ്ഡലം. 2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് കാട്ടാക്കട നിയോജക മണ്ഡലം നിലവിൽ വന്നത്.

 

കാട്ടാക്കട നിയോജക മണ്ഡലം

 

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് കാട്ടാക്കട നിയോജക മണ്ഡലം. നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട നേമം നിയമസഭാമണ്ഡലത്തിന്റെ ചില ഭഗങ്ങൾ ഒഴിവാക്കി 2011ൽ പുനഃസംഘടിപ്പിച്ച മണ്ഡലമാണിത്. ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കാട്ടാക്കട നിയമസഭാമണ്ഡല. കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ തുടങ്ങി കാട്ടാക്കട താലൂക്കിലെയും നെയ്യാറ്റിൻകര താലൂക്കിലെയും ചില പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.

 

കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിലെ പ്രകടനം

 

മണ്ഡലം രൂപീകൃതമായ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടത്-വലത് മുന്നണികൾ വിജയിച്ചിട്ടുണ്ടെങ്കിലും എൽഡിഎഫിന് തന്നെയാണ് നേരിയ മുൻതൂക്കം. മണ്ഡലത്തിലെ ആദ്യത്തെ, അതായത് 2011ലെ തെരെഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് എൻ ശക്തനാണ് വിജയിച്ചത്. 45% വോട്ട് ശതമാനത്തോടെ 12,916 വോട്ടിന്റെ ലീഡിൽ  52,368 വോട്ട് നേടിയായിരുന്നു കോൺഗ്രസ് ശക്തി തെളിയിച്ചത്.

എന്നാൽ, തൊട്ടടുത്ത തെരെഞ്ഞടുപ്പിൽ കാട്ടാക്കട ഇടതിനോടൊപ്പം ചേർന്നു. 51,614 വോട്ട് നേടി എൽഡിഎഫിന്റെ അഡ്വ. ഐബി സതീഷ് വിജയക്കൊടി പാറിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലും സ്ഥാനാർത്ഥിക്ക് വേണ്ടി എൽഡിഎഫിന് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.  2021ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർത്ഥിയായി രണ്ടാമതും മത്സരിച്ചപ്പോൾ 66,293 വോട്ടുകൾ നേടിയാണ് ഐബി സതീഷ് വിജയിച്ചത്. ഇന്ത്യൻ കോൺ​ഗ്രസ് നേതാവ് മലയിൻകീഴ് വേണു​ഗോപാൽ 45.52 % വോട്ടുകൾക്ക് പരാജയപ്പെട്ടു. ബിജെപിയുടെ സ്ഥാനാർത്ഥി പികെ കൃഷ്ണദാസ് നേടിയത് 23.72% വോട്ടാണ്.

ALSO READ: വള്ളിക്കുന്ന് നിയോജക മണ്ഡലം ഇത്തവണ എല്‍ഡിഎഫിലേക്ക്? ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവോ?

 

2026ൽ കാട്ടാക്കട ആർക്കൊപ്പം?

 

 

2026ൽ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഫലം പ്രവചനാതീതമാണ്. തുടർച്ചയായ രണ്ട് വർഷങ്ങളിലും ഇടത് പാർട്ടി ആധിപത്യം സ്ഥാപിച്ചെങ്കിലും കോൺ​ഗ്രസ് പാർട്ടിയുടെ മുൻതൂക്കവും തള്ളിക്കളയാനാകില്ല. സംസ്ഥാനമൊട്ടാകെയുള്ള ഭരണവിരുദ്ധ വികാരം കോൺ​ഗ്രസിന് നേട്ടമുണ്ടാക്കിയേക്കാം. അതേസമയം ബിജെപിയും ശക്തമായി രം​ഗത്തുണ്ട്. തദ്ദേശതെരെഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ നിയമസഭ തെരെഞ്ഞെടുപ്പിലും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി.

ഇക്കുറി മൂന്ന് മുന്നണികളിൽ നിന്നും മത്സരത്തിനിറങ്ങുന്നത് ആരൊക്കെയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും മൂന്നാം തവണയും ഐബി സതീഷനെ തന്നെയാകും എൽഡിഎഫ് പോരാട്ടത്തിനിറക്കുന്നത്. കോൺ​ഗ്രസിന് വേണ്ടി ഡി.സി.സി ജനറൽ സെക്രട്ടറി എംആർ ബൈജുവിന്റെ പേരാണ് നിർദേശിക്കപ്പെടുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി പികെ കൃഷ്ണദാസ് ആയിരിക്കുമെന്നാണ് വിവരം.

Follow Us