AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vallikkunnu Constituency Election 2026: വള്ളിക്കുന്ന് നിയോജക മണ്ഡലം ഇത്തവണ എല്‍ഡിഎഫിലേക്ക്? ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവോ?

Kerala Elections 2026: 2008ല്‍ നടന്ന നിയോജക മണ്ഡല പുനര്‍ക്രമീകരണത്തിന് ശേഷം രൂപംകൊണ്ട മലപ്പുറം ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് വള്ളിക്കുന്ന്. തീരദേശവും ഗ്രാമീണ മേഖലയും ഒരുപോലെ ഉള്‍പ്പെട്ട ഈ മണ്ഡലം സാമൂഹ്യ-സാമ്പത്തികാടിസ്ഥാനത്തില്‍ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന ആളുകളാല്‍ സമ്പന്നമാണ്.

Vallikkunnu Constituency Election 2026: വള്ളിക്കുന്ന് നിയോജക മണ്ഡലം ഇത്തവണ എല്‍ഡിഎഫിലേക്ക്? ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവോ?
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 02 Mar 2026 | 07:23 PM

നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരളം. ഭരണമാറ്റം വേണമെന്ന ആവശ്യം സംസ്ഥാനത്തൊന്നാകെ ശക്തമാണ്. രൂപീകരിച്ച നാള്‍ മുതല്‍ മുസ്ലിം ലീഗ് ഭരിക്കുന്ന കേരളത്തിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് വള്ളിക്കുന്ന്. ഇത്തവണ ഇവിടെ മുസ്ലിം ലീഗിന് പകരം മറ്റാരെങ്കിലും ഭരണം നേടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍.

2008ല്‍ നടന്ന നിയോജക മണ്ഡല പുനര്‍ക്രമീകരണത്തിന് ശേഷം രൂപംകൊണ്ട മലപ്പുറം ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് വള്ളിക്കുന്ന്. തീരദേശവും ഗ്രാമീണ മേഖലയും ഒരുപോലെ ഉള്‍പ്പെട്ട ഈ മണ്ഡലം സാമൂഹ്യ-സാമ്പത്തികാടിസ്ഥാനത്തില്‍ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന ആളുകളാല്‍ സമ്പന്നമാണ്.

പ്രദേശങ്ങള്‍

ചേലേമ്പ്ര, മൂന്നിയൂര്‍, പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് വള്ളിക്കുന്നത് നിയോജക മണ്ഡലം. ഈ പഞ്ചായത്തുകളെല്ലാം തന്നെ തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകള്‍ക്ക് കീഴില്‍ വരുന്നതാണ്.

ഭരണം ഇതുവരെ

മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ യുഡിഎഫാണ് ഭരണം നടത്തുന്നത്. മണ്ഡലത്തില്‍ പൂര്‍ണമായും മുസ്ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. എല്‍ഡിഎഫ് ശക്തമായ പോരാട്ടം എല്ലാ കാലത്തും നടത്തിയിട്ടുണ്ടെങ്കിലും ഭരണമാറ്റം സാധ്യമാക്കുന്ന രീതിയില്‍ വോട്ട് ഇതുവരെ പെട്ടിയില്‍ വീണിട്ടില്ല. ഈ രണ്ട് മുന്നണികളെ കൂടാതെ ബിജെപി കഴിഞ്ഞ കുറച്ചുനാളുകളായി വോട്ട് ശതമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്.

നിലവില്‍ ആര്?

യുഡിഎഫിന്റെ ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കൈവശമാണ് നിലവില്‍ മണ്ഡലം. പി അബ്ദുല്‍ ഹമീദ് ആണ് എംഎല്‍എ. ആകെ 71,823 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. 47.43 വോട്ടുശതമാനം നേടി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പ്രൊ. എപി അബ്ദുല്‍ വഹാബിന് 57,707 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി പീതാംബരന്‍ പാലാട്ടിന് 19,853 വോട്ടുകളുമാണ് ലഭിച്ചത്. 14,116 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഹമീദിന്റെ വിജയം.

Also Read: Muvattupuzha Constituency 2026: കോട്ട കാക്കാൻ കുഴൽനാടൻ; തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്; മൂവാറ്റുപുഴയുടെ മനസ്സ് ആർക്കൊപ്പം?

2026ല്‍ എന്താകും?

ശക്തമായ മുസ്ലിം ഭൂരിപക്ഷം ഉള്ള പ്രദേശം എന്ന നിലയില്‍ ഇത്തവണയും യുഡിഎഫ് സ്ഥാാനാര്‍ഥി തന്നെ മണ്ഡലത്തില്‍ നിന്ന് വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ നടത്തിയ പ്രകടനം വിലയിരുത്തുമ്പോള്‍ യുഡിഎഫില്‍ നിന്ന് വലിയ ശതമാനം വോട്ട് ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. മുസ്ലിം ഭൂരിപക്ഷത്തിന് പുറമെ മണ്ഡലത്തില്‍ എംഎല്‍എ കാഴ്ചവെച്ച പ്രകടനവും ജനങ്ങള്‍ വിലയിരുത്തുന്നതിനാല്‍ വോട്ട് ശതമാനം മാറിയും മറിഞ്ഞും വരാം.

 

Follow Us