Kerala Assembly Election 2026 Updates: സംവാദം തിരിച്ചടിയോ, അവസാന ദിവസങ്ങളിൽ എന്ത്?

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വീകരിച്ചെങ്കിലും പിന്നീട് താൻ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളിലെ ക്ഷണം ആയിരുന്നെന്ന് മുഖ്യമന്ത്രി തന്നെ തിരുത്തി പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതും, ഇപ്പോൾ സംഭവിക്കുന്നതുമായ പ്രധാന വാർത്തകൾ ഇവിടെ വായിക്കാം. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും, വീഡിയോകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.

Kerala Assembly Election 2026 Updates: സംവാദം തിരിച്ചടിയോ, അവസാന ദിവസങ്ങളിൽ എന്ത്?

Kerala Assembly Election 2026 Live April 1st 2026

Updated On: 

01 Apr 2026 | 09:07 PM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. അവസാന വട്ട പോരാട്ടങ്ങൾക്കായുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടികൾ. അതിനിടയിൽ പരസ്യ സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വീകരിച്ചെങ്കിലും പിന്നീട് താൻ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളിലെ ക്ഷണം ആയിരുന്നെന്ന് മുഖ്യമന്ത്രി തന്നെ തിരുത്തി പറഞ്ഞു.

LIVE NEWS & UPDATES

The liveblog has ended.
  • 01 Apr 2026 06:32 PM (IST)

    എംബി രാജേഷ് നാളെ പ്രഖ്യാപിക്കും

  • 01 Apr 2026 05:45 PM (IST)

    വിഡി സതീശൻ മാധ്യമങ്ങളെ കാണുന്നു


  • 01 Apr 2026 05:06 PM (IST)

    ​ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി എൻഡിഎ സ്ഥാനാർത്ഥി ബി ​ഗോപാലകൃഷ്ണൻ

    ​ഗുരുവായൂരിൽ വിവാദ ഫ്ലക്സ് സ്ഥാപിച്ച് എൻഡിഎ സ്ഥാനാർത്ഥി ബി ​ഗോപാലകൃഷ്ണൻ. മുൻ എംഎൽഎമാരുടെ പേരുകൾ പച്ച നിറത്തിൽ നൽകി, ഒരു വിഭാഗത്തിൽപ്പെട്ടവർ മാത്രമാണ് ഇവിടെ വിജയിക്കുന്നതെന്നായിരുന്നു ആരോപണം. ​ഗോപാലകൃഷ്ണന്റെ വർ​ഗീയ പരാമർശങ്ങൾക്കെതിരെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ‌ രം​ഗത്തെത്തി.

  • 01 Apr 2026 04:20 PM (IST)

    Kottayam Election Updates : പ്രധാനമന്ത്രി നാലിന് കോട്ടയത്ത് വരില്ല

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈതാനം ലഭിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ നാലിന് കോട്ടയത്ത് എത്തില്ലെന്ന് സൂചന. പകരം തിരുവനന്തപുരത്തും തിരുവല്ലയിലും പ്രചാരണം നടത്തി മടങ്ങും

  • 01 Apr 2026 04:00 PM (IST)

    രഞ്ജിത്തിനെതിരെയുള്ള നടപടി വെറും തിരഞ്ഞെടുപ്പ് തന്ത്രം; സർക്കാരിനെതിരെ വി.ഡി. സതീശൻ

    ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയുള്ള സർക്കാർ നടപടി തിരഞ്ഞെടുപ്പ് കാലമായതുകൊണ്ടുണ്ടായ പ്രതീതി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാരിന് മുൻപൊന്നും ഇല്ലാത്ത കാർക്കശ്യം ഇപ്പോൾ കാണിക്കുന്നത് വോട്ട് ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  • 01 Apr 2026 03:37 PM (IST)

    ഡമ്മി സ്ഥാനാർഥികളെ ഇറക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം; ഹൈക്കോടതി

    തിരഞ്ഞെടുപ്പുകളിൽ ഡമ്മി സ്ഥാനാർഥികളെ മുന്നണികൾ നിർത്തുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി. ഈ നീക്കം തിരഞ്ഞെടുപ്പിൻ്റെ പവിത്രതയെ ഇല്ലാതാക്കുമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പറഞ്ഞു

  • 01 Apr 2026 03:30 PM (IST)

    ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതി

    തിരഞ്ഞെടുപ്പിൽ അപരസ്ഥാനാർത്ഥികളെ നിർത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അപരന്മാരെ നിർത്തുന്നത് ജനാധിപത്യത്തെ കൊല്ലുന്ന നടപടിയാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ത‍ൃപ്പുണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ പേരുമാറ്റം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരി​ഗണിക്കവെയാണ് നിരീക്ഷണം.

  • 01 Apr 2026 02:57 PM (IST)

    Thrissur Assembly Election Updates : എം കെ വർഗീസ് തിരികെ കോൺഗ്രസിലേക്ക്

    തൃശൂർ മുൻ മേയർ എം കെ വർഗീസ് കോൺഗ്രസിലേക്ക് തിരികെ മടങ്ങുന്നു. തൃശൂർ യു.ഡി.എഫ് സ്ഥാനാർഥി പല്ലൻ രാജന് പിന്തുണ നൽകി. 2020ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചപ്പോൾ, പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു എം കെ വർഗീസ്. തുടർന്ന് ഇടത് പിന്തുണയോടെ വർഗീസ് തൃശൂർ മേയറാകുകയും ചെയ്തു

  • 01 Apr 2026 01:00 PM (IST)

    പേരാവൂരിലെ വികസം എന്തൊക്കെ

    പേരാവൂരിലെ വികസം എന്തൊക്കെ, എൽഡിഎഫിൻ്റെ വികസന രേഖ

  • 01 Apr 2026 12:30 PM (IST)

    ജി. സുധാകരനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

    ജി. സുധാകരനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് തൊപ്പിയാണ് സുധാകരന്‍ ഇപ്പോള്‍ വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ എന്തു പറയുമെന്നും, അദ്ദേഹം എത്തിയ രാഷ്ട്രീയ ക്യാമ്പ് അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • 01 Apr 2026 12:15 PM (IST)

    പാലക്കാട് നിറഞ്ഞ് രമേഷ് പിഷാരടി

    പാലക്കാട് നിറഞ്ഞ് രമേഷ് പിഷാരടി, തിരഞ്ഞെടുപ്പ് പര്യടന ചിത്രങ്ങൾ

  • 01 Apr 2026 11:56 AM (IST)

    ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് മുഖ്യമന്ത്രി

    മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു

  • 01 Apr 2026 11:45 AM (IST)

    യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്ന്

    കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്ന് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. വായിക്കാം.

  • 01 Apr 2026 11:03 AM (IST)

    എഫ്സിആർഎ വിഷയത്തിൽ ബിഷപ്പുമാരെ വിമർശിച്ച് പി സി ജോർജ്

    രാജ്യത്തെ രണ്ട് ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളത്. ബിജെപി മാന്യതകൊണ്ടാണ് ക്രിസ്ത്യാനികളെ ചുമക്കുന്നത്. ചില സഭ പിതാക്കന്മാർക്ക് കോൺഗ്രസ് വരണമെന്ന അബദ്ധവിചാരമാണ്, അതുകൊണ്ട് ബിജെപിക്കെതിരെ സംസാരിക്കുന്നതെന്ന് പി സി ജോർജ്

  • 01 Apr 2026 11:00 AM (IST)

    എഫ്സിആർഎ ഭേദഗതിയെ പറ്റി വിഡി സതീശൻ

    എഫ്സിആർഎ ഭേദഗതിയെ പറ്റി പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു.

     

  • 01 Apr 2026 10:57 AM (IST)

    ഒറ്റപ്പാലത്തെ ജനവിധി എന്താകും?

    പി കെ ശശി യുഡിഎഫിനായി മത്സരിക്കുമ്പോൾ എന്താകും ഒറ്റപ്പാലത്തെ ജനവിധി?

  • 01 Apr 2026 10:18 AM (IST)

    Kerala Assembly Election Bjp Chances: ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങൾ

    ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങൾ നേമവും കഴക്കൂട്ടവും എന്ന് മനോരമയുടെ സി വോട്ടർ സർവ്വെ ഫലങ്ങൾ.

  • 01 Apr 2026 09:10 AM (IST)

    ബീഹാർ എന്നാണ് കേരളത്തെ പോലെ ആകുന്നത്

    ബീഹാർ എന്നാണ് കേരളത്തെ പോലെ ആകുന്നതെന്ന് ആർജെഡി എംപി തേജസ്വി യാദവ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • 01 Apr 2026 08:26 AM (IST)

    Kerala Assembly Election 2026 Exit Polls: സംസ്ഥാനത്ത് യുഡിഎഫ് മേൽക്കൈ?

    സംസ്ഥാനത്ത് യുഡിഎഫ് മേൽക്കൈ എന്ന് മനോരമയുടെ സി വോട്ടർ സർവ്വെ. 69 മുതൽ 81 സീറ്റുകൾ വരെയാണ് യുഡിഎഫിന് പ്രവചിച്ചിരിക്കുന്നത്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്