AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: പാലക്കാട്ടെ വോട്ട് കച്ചവടം; ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

Kerala Assembly Election 2026 NDA Vote Controversy: എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രന്റെ ഒപ്പം എത്തിയ വനിതാ പ്രവർത്തകയാണ് വീട്ടിലെത്തി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകരോട് ശോഭാ സുരേന്ദ്രൻ അടക്കം തട്ടിക്കയറുന്നതും വീഡിയോയിൽ കാണാം...

Kerala Assembly Election 2026: പാലക്കാട്ടെ വോട്ട് കച്ചവടം; ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
Palakkad Nda Vote ControversyImage Credit source: Social Media Screen grab
Ashli C
Ashli C | Updated On: 27 Apr 2026 | 11:05 AM

പാലക്കാട്: വോട്ടർക്ക് എൻഡിഎ പ്രവർത്തകർ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ എൻഡിഎ പ്രവർത്തകരെ പ്രതികളാക്കി പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ പരാതിയിലാണ് കേസ്.

വോട്ടെടുപ്പിന്റെ തലേദിവസമാണ് ബിജെപിയെ ആകെ ആശങ്കയിലാക്കിക്കൊണ്ട് പാലക്കാട് മണ്ഡലത്തിൽ നിന്നും വോട്ട് കച്ചവടം എന്ന ആരോപണം ഉയർന്നുവന്നത്.എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രന്റെ ഒപ്പം എത്തിയ വനിതാ പ്രവർത്തകർ വീട്ടിലെത്തി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തവിട്ടത്.

ALSO READ:പോളിംഗ് ആരംഭിച്ചോ? വോട്ട് ചെയ്യാൻ പോകുന്നവർ അറിയാൻ

ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരെ ശോഭ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. തുടർന്ന് മാധ്യമപ്രവർത്തകരെ കണ്ട ശോഭ സുരേന്ദ്രൻ യുവാവ് തന്നോട് ശബരിമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു എന്നാണ് ആരോപണം ഉയർത്തുന്നത്.

ALSO READ:വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നിയമങ്ങളും വസ്തുതകളും അറിയാം

തന്റെ ഫോട്ടോ എടുത്തു എന്നും ആരോപണം ഉന്നയിക്കുന്നു.ഇതിനിടെ തൃശ്ശൂരിലെ കാച്ചേരി അച്ചാർ കമ്പനിയിൽ നിന്നും 750 കിറ്റുകളാണ് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്നാണ് പിടിച്ചെടുത്തത്. ഇവ വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി ബിജെപി എത്തിച്ചതാണെന്ന് എൽഡിഎഫ് ആരോപണം ഉന്നയിച്ചു.

പോസ്റ്റിതാ

 

തൃശ്ശൂരിൽ വോട്ടിന് വിഷു കിറ്റ് നൽകിയതായി സിപിഎം പരാതി

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂരിൽ വോട്ടർമാർക്ക് ബിജെപി വിഷുവിന്റെ കിറ്റുകൾ വിതരണം ചെയ്തു എന്ന് പരാതികൾ ഉയരുന്നു. തൃശ്ശൂരിലുള്ള ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് കിട്ടി വിതരണം നടത്തിയത് സിപിഎം ആരോപണം ഉന്നയിക്കുന്നു. സംഭവത്തിന്റെ പിന്നാലെ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടപ്പിച്ചതായാണ് റിപ്പോർട്ട്. പ്രദേശത്തെ ഒരു സിപിഎം നേതാവ് നിർദ്ദേശിച്ചത് പ്രകാരമാണ് കിറ്റ് വിതരണം ചെയ്തത് എന്നും ഒമ്പതോളം സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തി എന്നും സിപിഎമ്മിന്റെ പരാതിയിൽ പറയുന്നു. ഒരു കിറ്റിന് 900 രൂപ നിരക്കിലാണ് ഈടാക്കിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ സമ്മതിച്ചിട്ടുണ്ട് ബിജെപി നേതാവ് തന്നെ രാവിലെ വിളിച്ച് കിറ്റുകൾ ഉണ്ടോ എന്ന് അന്വേഷിച്ചു എന്നും 50 കിറ്റുകൾ ഇതിനോടകം നൽകി എന്നും ഉടമ വെളിപ്പെടുത്തി.

Follow Us