Kerala Election 2026 Voting Live : കേരളം വിധി എഴുതി, ഇനി ആര്? 78.26% പോളിങ്
Kerala Assembly Elections 2026 Live Updates in Malayalam: പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും സംസ്ഥാനത്തെ ആകെയുള്ള ട്രെൻഡ് മനസ്സിലാകുമോ എന്ന് വിദഗ്ധർ പോലും കാത്തിരിക്കുകയാണ്. 74.06 എന്ന പോളിംഗ് ശതമാനത്തിലാണ് എൽഡിഎഫ് 2021-ൽ തുടർഭരണം ഉറപ്പിച്ചത്. ഇത്തവണ അത് കൂടുമോ ഇല്ലയോ എന്ന് കണ്ടറിയാം എന്തായാലും തിരഞ്ഞെടുപ്പ് മഹോത്സവത്തിൻ്റെ യഥാർത്ഥ ഫലം അറിയാൻ മെയ്-04-ന് വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും.
തിരുവനന്തപുരം: “ബുള്ളറ്റിനേക്കാൾ ശക്തമാണ് ബാലറ്റ് ” മുൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന എബ്രഹാം ലിങ്കൺ തിരഞ്ഞെടുപ്പിനെ പറ്റി പറഞ്ഞ വാചകങ്ങളാണ്. അത്രയും ശക്തമായ സൂപ്പർ പവർ ജനങ്ങൾക്ക് വിനിയോഗിക്കാനുള്ള ആ സുദിനം വന്നിരിക്കുകയാണ്. ഇതുവരെയുള്ള തിരക്കുകളെല്ലാം മാറ്റി വെച്ച് കേരളം ഒന്നാകെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുകയാണ്. തുടർ ഭരണം ആവർത്തിക്കാൻ എൽഡിഎഫും, ഭരണം തിരികെ പിടിക്കാൻ യുഡിഎഫും മത്സരിക്കുമ്പോൾ സംസ്ഥാനത്ത് ഒന്നാകെ മുന്നേറ്റത്തിന് കളമൊരുക്കാൻ ശ്രമിക്കുകയാണ് എൻഡിഎ.
ഇതുവരെയുള്ള എല്ലാ പ്രീ-പോൾ സർവ്വേകളും വ്യക്തമായ ചിത്രം നൽകാത്തൊരു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും സംസ്ഥാനത്തെ ആകെയുള്ള ട്രെൻഡ് എന്ത് എന്ന സൂചനയുണ്ടാകുമോ എന്ന പരിശോധനയിലാണ് വിദഗ്ധർ പോലും. 74.06 എന്ന പോളിംഗ് ശതമാനത്തിലാണ് എൽഡിഎഫ് 2021-ൽ തുടർഭരണം ഉറപ്പിച്ചത്. ഇത്തവണ അത് കൂടുമോ ഇല്ലയോ എന്ന് കണ്ടറിയണം. എന്തായാലും തിരഞ്ഞെടുപ്പ് മഹോത്സവത്തിൻ്റെ യഥാർത്ഥ ഫലം അറിയാൻ മെയ്-04-ന് വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും. പോളിംഗ് ദിനത്തിൽ നിങ്ങളറിയേണ്ട എല്ലാ വാർത്തകളും, വീഡിയോകളും, വിശേഷങ്ങളും, ടീവി-9 മലയാളത്തിൻ്റെ ഈ ലൈവ് ബ്ലോഗിൽ നിങ്ങൾക്ക് വായിക്കാം.
LIVE NEWS & UPDATES
-
പോളിങ്ങില്‍ ചരിത്രം
സംസ്ഥാനത്തെ 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന പോളിങ്ങ്. 80 ശതമാനത്തിനടുത്ത് പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മെയ് നാലിനാണ് വോട്ടെണ്ണല്‍…Read More
-
Kerala Assembly Election Updates : നന്ദി പറഞ്ഞ് മുഖ്യമന്ത്രി
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തിയ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി. അക്രമണങ്ങളോ മറ്റ് സംഭവങ്ങൾ ഒന്നും സംഭവിക്കാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിന് രാഷ്ട്രീയ പ്രവർത്തകർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
-
Kerala Election Vote Percentage Update : 80 ശതമാനത്തിൽ അധികം വോട്ട് രേഖപ്പെടുത്തിയ മണ്ഡലങ്ങൾ
നിയമസഭ തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിൽ അധികം വോട്ട് രേഖപ്പെടുത്തിയ മണ്ഡങ്ങൾ. 41 മണ്ഡലങ്ങളിലാണ് 80 ശതമാനം വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്
- ആലപ്പുഴ – 80.67%
- അമ്പലപ്പുഴ- 80.26%
- അരൂർ- 82.84%
- ബാലുശ്ശേരി- 80.88%
- ബേപ്പൂർ- 83.12%
- ചേർത്തല- 81.27%
- ചിറ്റൂർ- 84.63%
- ധർമ്മടം-80.24%
- എലത്തൂർ- 81.19%
- ഏറനാട്- 82.90%
- കളമശ്ശേരി- 80.83%
- കൽപ്പറ്റ- 80.31%
- കാട്ടക്കട- 80.71%
- കൊച്ചി- 80.08%
- കൊടുവള്ളി- 80.97%
- കൊണ്ടോട്ടി- 82.05%
- കോങ്ങാട്- 80.16%
- കോഴിക്കോട് നോർത്ത്- 80.20%
- കോഴിക്കോട് സൌത്ത്- 80.72%
- കുന്നമംഗലം- 82.98%
- കുന്നത്തുനാട്- 83.71%
- മലമ്പുഴ- 81.71%
- മലപ്പുറം- 81.36%
- മഞ്ചേരി- 82.09%
- മങ്കട- 80.02%
- മണ്ണാർക്കാട്- 80.07%
- മട്ടന്നൂർ- 82.12%
- നെന്മാറ- 80.93%
- നേമം- 80.54%
- പാലക്കാട്- 81.59%
- പറവൂർ- 81.50%
- പയ്യന്നൂർ- 80.14%
- പേരാമ്പ്ര- 80.92%
- പെരിന്തൽമണ്ണ- 80.03%
- പെരുമ്പാവൂർ- 80.39%
- തളിപ്പറമ്പ്- 80.50%
- തിരുവമ്പാടി- 80.13%
- തൃപ്പൂണിത്തുറ- 81.13%
- വള്ളിക്കുന്ന്- 80.74%
- വൈപ്പിൻ- 80.24%
- വണ്ടൂർ- 81.19%
അവസാന കണക്കിൽ വോട്ട് ശതമാനത്തിൽ മാറ്റം വന്നേക്കും
-
Kerala Assembly Election Voter Turnout : 1987ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിങ്
നിയമസഭ തിരഞ്ഞെടുപ്പിൽ 78 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏതാനും പോളിങ് ബൂത്തുകളിൽ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും നീണ്ട ക്യൂ ആണുള്ളത്. 1987ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണത്തേത്. കേരള നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തുന്ന നാലമത്തെ ഏറ്റവും ഉയർന്ന് പോളിങ്ങാണ് ഇത്തവണത്തേത്
-
Kerala Assembly Election 2026 Voting Percentage : 2021നെക്കാൾ പോളിങ്
സംസ്ഥാനത്തെ നിയസമഭയ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചു. ആറ് മണി വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 77.45 ശതമാനം വോട്ടാണ് രേഖപ്പെടുത്തിട്ടുള്ളത്. ഇനിയും നിരവധി പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂ ഉള്ളതിനാൽ പോളിങ് ശതമാനം ഇനി ഉയരും.
-
Kerala Election Voting Updates : വോട്ടിങ് സമയം അവസാനിച്ചു
നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചു. ഇപ്പോഴും പല ബൂത്തുകളിൽ നീണ്ട ക്യൂ തുടരുകയാണ്. വൈകിട്ട് 5 മണി വരെ 75,01 ശതമാനം വോട്ടാണ് രേഖപ്പെടുത്തിട്ടുള്ളത്.
-
തൃശൂരില്‍ വോട്ട് നിഷേധിച്ചു
ചൂണ്ടുവിരലില്‍ മുറിവുണ്ടെന്ന് പറഞ്ഞ് തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ യുവതിയുടെ വോട്ടവകാശം നിഷേധിച്ചു Read More
-
പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ജീപ്പിനുള്ളിൽ പാമ്പ്
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കായംകുളത്ത് നിന്ന് കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതിനിടെ നാടകീയ സംഭവങ്ങൾ നടന്നത്. Read More…
-
അഴീക്കോട്ടെ ബൂത്തിൽ എൽഡിഎഫ് പ്രതിനിധിയുടെ ഓപ്പൺ വോട്ട്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വ്യാപകമായ ക്രമക്കേട് പരാതികൾ. അഴീക്കോട് മണ്ഡലത്തിലെ ബൂത്തിൽ വോട്ടറുടെ അനുമതിയില്ലാതെ വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പയ്യന്നൂരിലും കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിച്ചു.
-
റെക്കോഡ് പോളിങ്ങിലേക്ക്
കേരളത്തില്‍ ഇത്തവണ റെക്കോഡ് പോളിങ് രേഖപ്പെടുത്താന്‍ സാധ്യത. വൈകിട്ട് 5.30 വരെ 75.01 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
-
Kerala Election 2026 Updates : വോട്ടെടുപ്പിന് ഇനി ഒരു മണിക്കൂർ മാത്രാം
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇനി ഒരു മണിക്കൂർ മാത്രം ബാക്കി. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതവുരെ മൂന്ന് മണി വരെയുള്ള ഔദ്യോഗികത കണക്ക് മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.
-
Kerala Voting Last Time: എപ്പോൾ വോട്ടെടുപ്പ് അവസാനിക്കും
ഇനി പരാമവധി 1 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർത്തിയാകും. കൃത്യമായി പറഞ്ഞാൽ വൈകുന്നേരം 6 വരെ മാത്രമാണ് സമയം. എന്നാൽ ആറ് മണിക്കുള്ളിൽ സ്ഥലത്തെത്തി വരി നിൽക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കും.
-
ത്രികോണ മത്സരം നടക്കുന്നു
കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇത്തവണത്തേത് വാശിയേറിയ തെരഞ്ഞെടുപ്പാണെന്നും രാഷ്ട്രീയ സാഹചര്യം ഒന്നും പറ്റാത്ത അവസ്ഥയിലാണെന്നും അദ്ദേഹം.
-
തുടർഭരണം അവസാനിക്കില്ല; വോട്ടെടുപ്പ് ദിവസം കെ. സുധാകരന് നാക്കുപിഴ
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് നാക്കുപിഴച്ചു. യുഡിഎഫ് വലിയ വിജയം നേടുമെന്ന് അവകാശപ്പെടുന്നതിനിടെ “തുടർഭരണം ഒരിക്കലും അവസാനിക്കില്ല” എന്നാണ് സുധാകരൻ പറഞ്ഞത്.
-
Kerala Election Voting Percentage Update : മൂന്ന് മണിയോട് പോളിങ് 60% പിന്നിട്ടു
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് പുരോഗമിക്കുന്നു. വൈകിട്ട് മൂന്ന് മണി വരെ 62.71% വോട്ടാണ് രേഖപ്പെടുത്തിട്ടുള്ളത്.
-
പോളിങ് ഓഫീസറെ മാറ്റി
ബിജെപിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന പരാതിയില്‍ വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ പോളിങ് ഓഫീസറെ മാറ്റി. ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199 നമ്പര്‍ ബൂത്തിലായിരുന്നു സംഭവം നടന്നത്.
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു
കോഴിക്കോട്: പോളിംഗ് ബൂത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. സന്തോഷ് സ്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 162ലെ ഡ്യുട്ടിയിൽ ആയിരുന്നു സന്തോഷ് സ്കറിയ. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
Kerala Assembly Election 2026 Vote Percentage Update : ജില്ലകളുടെ അടിസ്ഥാനത്തിൽ വോട്ട് ശതമാനം
ഉച്ചയ്ക്ക് രണ്ട് മണി വരെ രേഖപ്പെടുത്തിയ വോട്ട് ശതമാനം ജില്ലകളുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം- 52.02
കൊല്ലം- 50.91
പത്തനംതിട്ട- 58.02
ആലപ്പുഴ- 51.64
കോട്ടയം- 52.25
ഇടുക്കി- 50.03
എറണാകുളം-65.93
തൃശൂർ- 53.48
പാലക്കാട്- 51.27
മലപ്പുറം- 62
കോഴിക്കോട്- 53.30
വയനാട്- 50.22
കണ്ണൂർ- 61.60
കാസർകോഡ്- 50.17 -
പോളിങ് പുരോഗമിക്കുന്നു
സംസ്ഥാനത്ത് ശക്തമായ വോട്ടെടുപ്പ്. പോളിങ് ബൂത്തുകളിലേക്ക് ആളുകളുടെ ഒഴുക്ക്. വോട്ട് ശതമാനം ഉയരുമെന്ന പ്രതീക്ഷയോടെ മുന്നണികള്‍…Read More
-
നടി സുരഭി ലക്ഷ്മി വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ
VIDEO | Kerala polls: Actor Surabhi Lakshmi casts vote at polling booth in Kozhikode.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/prQxdFzy4y
— Press Trust of India (@PTI_News) April 9, 2026
-
Kerala Election Polling Percentage Update : 50% പിന്നിട്ട് സംസ്ഥാനത്തെ പോളിങ്
സംസ്ഥാനത്തെ വോട്ടെടുപ്പ് 50% പിന്നിട്ടു. ഉച്ചയ്ക്ക് രണ്ട് മണി വരെ 53.01% വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്.
-
ഇതാണാ രേഖ … ജനാധിപത്യത്തിൽ ഞാനുമുണ്ട് – മീനാക്ഷി
ചലച്ചിത്രതാരം മീനാക്ഷി വോട്ട് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതാണാ രേഖ … ജനാധിപത്യത്തിൽ ഞാനുമുണ്ട് .. എന്നതിൻ്റെ എന്നാണ് പോസ്റ്റിൽ മീനാക്ഷി കുറിച്ചത്.
-
വോട്ടെടുപ്പിനിടെ തൃശ്ശൂരിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു
വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (65) ആണ് മരിച്ചത്. രാവിലെ 10.45-നായിരുന്നു സംഭവം.
-
ഇതുവരെയുള്ള പോളിംഗ് ശതമാനം
കേരളത്തിൽ ഇതുവരെ പോളിംഗ് ശതമാനം 50-ലേക്ക് എത്തുന്നു, നിലവിൽ ഇതുവരെ 49.70 ആണ് വോട്ടിംഗ് ശതമാനം
-
40 ശതമാനം കടന്നു
പോളിങ് 40 ശതമാനം കടന്നു. ഇതുവരെ രേഖപ്പെടുത്തിയത് 47.9 ശതമാനം പോളിങ്. എസ്‌ഐആര്‍ പരിഷ്‌കരണം വോട്ടിങിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ അധികൃതര്‍.
-
Kerala Assembly Election Polling Updates : തിരഞ്ഞെടുപ്പിൽ ജനങ്ങൾ രാജാക്കന്മാർ
തിരഞ്ഞെടുപ്പിൽ ജനങ്ങൾ രാജാക്കന്മാർ, സ്ഥാനർഥികൾ അടിമകൾ, രാജാക്കന്മാർ തീരുമാനിക്കട്ടെ രാജ്യം ആര് ഭരിക്കണമെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
-
പകുതി സമയം പിന്നിട്ടപ്പോള്‍ പോളിങ് 48.46 ശതമാനം
വോട്ടെടുപ്പ് ആറു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 50 ശതമാനത്തിനടുത്തെത്തി. 48.46 ശതമാനമാണ് പോളിങ്.
-
Kunchacko Boban: വോട്ട് ചെയ്ത് കുഞ്ചാക്കോ ബോബന്‍
നടന്‍ കുഞ്ചാക്കോ ബോബന്‍ വോട്ട് ചെയ്യാനെത്തി. ഒരു സാധാരണ പൗരൻ എന്ന നിലയിൽ, വോട്ട് വിനിയോഗിക്കുക എന്നത് തന്റെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു.
#WATCH | Actor Kunchacko Boban says, “As an ordinary citizen, it is my right to utilise my vote. I think I have utilised my voting power responsibly for myself, for the country, and for the people…We are electing our Govt, our representatives, to clear all of the issues.… https://t.co/QnrRoYvYdL pic.twitter.com/2mnn5QSKN5
— ANI (@ANI) April 9, 2026
-
വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു
തൃശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ 63-കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് ആണ് മരിച്ചത്. പുറത്തിറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തിയെങ്കിലും കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
Shashi Tharoor: വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വോട്ട് ചെയ്ത് ശശി തരൂര്‍
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വഴുതക്കാട് കോട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു.
VIDEO | Kerala Elections 2026: Congress MP Shashi Tharoor casts his vote at Government Lower Primary School, Cotton Hill, in Vazhuthacaud.
(Full video available on PTI Videos – https://t.co/n147TvrpG7)#AssemblyPollsWithPTI#KeralaPollsWithPTI pic.twitter.com/zxi6VzYMe5
— Press Trust of India (@PTI_News) April 9, 2026
-
മഞ്ചേശ്വരത്ത് കള്ള വോട്ട്?
മഞ്ചേശ്വരത്ത് കള്ള വോട്ടെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കയ്യാറിലെ 128-ാം നമ്പർ ബൂത്തിലായിരുന്നു കള്ളവോട്ടെന്ന് ആരോപണം ഉയർന്നത്. ബിജെപിയാണ് പരാതി നൽകിയത്.
-
AK Antony: എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ പുറത്താക്കാൻ ആഗ്രഹിക്കുന്നുവെന്ന് എ.കെ. ആന്റണി
തിരഞ്ഞെടുപ്പ് ജനങ്ങളുടെ വ്യക്തമായ വിധി പ്രസ്താവമാണെന്നും, എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ പുറത്താക്കാൻ ആഗ്രഹിക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.
#WATCH | Senior Congress leader AK Antony says, “Election is a clear verdict of the people. People want to send off this present LDF Govt. UDF will have a clean sweep in Kerala. After the counting, UDF will form the Govt and LDF will sit in the Opposition. They will start… https://t.co/Dvj8BGajRN pic.twitter.com/DNSClMIHlk
— ANI (@ANI) April 9, 2026
-
വോട്ടെടുപ്പ് നാല് മണിക്കൂര്‍ പിന്നിട്ടു, പോളിങ് ശതമാനം 33.02%
സംസ്ഥാനത്ത് വോട്ടെടുപ്പ് നാല് മണിക്കൂര്‍ പിന്നിട്ടു. 11 മണി കഴിയുമ്പോള്‍ 33.02 ശതമാനം പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും പ്രതീക്ഷയില്‍.
-
Kerala Assembly Election Rules: കള്ള വോട്ട് ചെയ്താൽ
നിങ്ങൾ കള്ളവോട്ട് ചെയ്ത് പിടിക്കപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന് അറിയുമോ? കാത്തിരിക്കുന്നത് വലിയൊരു ശിക്ഷ, വായിക്കാം: ALSO READ
-
Mammootty Voting : വോട്ട് ചെയ്യാനെത്തി മമ്മൂട്ടി
#WATCH | Keralam Elections 2026 | Actor Mammootty and his wife Sulfath Kutty arrive at a polling station in Kochi to cast their vote. pic.twitter.com/42V62LGVFY
— ANI (@ANI) April 9, 2026
-
വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ആരോപണം; ബിജെപിയുടെ പ്രതിഷേധം
വടക്കാഞ്ചേരിയില്‍ ചെയ്തതായി കള്ളവോട്ട് ആരോപണം. പാറപ്പറമ്പില്‍ സജീവിന്റെ വോട്ട് പോസ്റ്റല്‍ വോട്ടായി ചെയ്‌തെന്നാണ് പരാതി. വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് പോസ്റ്റല്‍ വോട്ട് ചെയ്തതായി അറിയുന്നത്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
-
Kerala Election Update: തത്സമയം എവിടെ അറിയാം
വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം; എവിടെ, എങ്ങനെ? വായിക്കാം: ALSO READ
-
Kerala Voting 2026: സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി വോട്ട് ചെയ്യുന്നു
#WATCH | Keralam Assembly elections | CPM General Secretary MA Baby casts his vote in Thiruvananthapuram pic.twitter.com/ekC1AFppsu
— ANI (@ANI) April 9, 2026
-
Malayalam Actors Voting: പൃഥിരാജും വോട്ട് ചെയ്യാൻ എത്തിയപ്പോൾ
-
വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിട്ടു, പോളിങ് 16.23 ശതമാനം
വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 16.23 ശതമാനം പോളിങ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലാണ് ഇതുവരെ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 17.8 ശതമാനം.
-
വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം; എവിടെ, എങ്ങനെ?
ഓരോ മലയാളികളും ഉറ്റുനോക്കുന്നത് വോട്ടെടുപ്പ് വിവരങ്ങളിലേക്കാണ്. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ തത്സമയ വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. Read more:
-
Mohanlal Voting: എൻ്റെ ഭാഗം പൂർത്തിയായെന്ന് ലാലേട്ടൻ
എൻ്റെ ഭാഗം പൂർത്തിയായി, ഇനി നിങ്ങളുടെ സമയമെന്ന് മോഹൻലാൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റ്
Done my part.
Your turn, Keralam go vote! pic.twitter.com/zZNJdhdKQC— Mohanlal (@Mohanlal) April 9, 2026
-
Kerala Voting Live Updates Video: വോട്ടെടുപ്പിൽ എന്ത് നടക്കുന്നു, കാണാം
-
Veena George: വോട്ട് ചെയ്യാനെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വോട്ട് രേഖപ്പെടുത്താൻ ആരോഗ്യ മന്ത്രി വീണ ജോർജ് പത്തനംതിട്ടയിലെ ആനപ്പാറ സർക്കാർ സ്കൂളിൽ എത്തി.
#WATCH | Pathanamthitta, Keralam: State Health Minister Veena George arrives at Anappara Government School in Pathanamthitta to cast her vote for Keralam Assembly Elections 2026. pic.twitter.com/pSlmLUb3G2
— ANI (@ANI) April 9, 2026
-
VD Satheesan: പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്ത്
#WATCH | Keralam LoP and Congress candidate from Paravur Assembly Constituency, VD Satheesan, casts his vote at the polling station in Kesari Government Arts and Science College in Ernakulam. pic.twitter.com/70AeFE7kSJ
— ANI (@ANI) April 9, 2026
-
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ് റിയാസ്
എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. അത് ജനങ്ങളുടെ ആഗ്രഹം ആണെന്നും അദ്ദേഹം പ്രതികരിച്ചു. ലോക്സഭാ തദ്ദേശ തെരഞ്ഞെടുപ്പിൽ ചിന്തിക്കും പോലെയല്ല ജനം ചിന്തിക്കുക എന്നും കൂട്ടിച്ചേർത്തു
-
CM Pinarayi Vijayan Voting: മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ
#WATCH | Keralam CM Pinarayi Vijayan casts his vote in Assembly elections, at Pinarayi RC Amala Basic Upper Primary School in Kannur pic.twitter.com/yIVgSmzdPh
— ANI (@ANI) April 9, 2026
-
2021-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍; ഇന്ന് ഇവര്‍ നമ്മളോടൊപ്പമില്ല
2021-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, എന്നാല്‍ ഇന്ന് ജീവിച്ചിരിപ്പില്ലാത്തവരുമായ സ്ഥാനാര്‍ത്ഥികള്‍ Read More
-
Kerala Voting: വോട്ട് രേഖപ്പെടുത്തി പിഷാരടി
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും, നടനുമായ രമേഷ് പിഷാരടി തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ
#WATCH | Ernakulam: UDF candidate from Palakkad Assembly Constituency, Ramesh Pisharody, casts his vote for Keralam Assembly Elections, at a polling station in Thriruppunirathara. pic.twitter.com/X5Oe9yqxSA
— ANI (@ANI) April 9, 2026
-
Best Voting Time Today: എപ്പോൾ വോട്ട് ചെയ്യാൻ പോകുന്നതാണ് നല്ലത്?
ശക്തമായ ചൂടും, കാലാവസ്ഥാ മാറ്റവും വളരെ അധികം ബുദ്ധിമുട്ട് വോട്ടർമാർക്കുണ്ടാക്കുന്നതിനാൽ, ഏപ്പോൾ വോട്ട് ചെയ്യാൻ പോകുന്നതാണ് നല്ലത് എന്നറിയാമോ? അതിന് ഇന്നത്തെ കാലാവസ്ഥ കൂടി വായിക്കാം… ALSO READ
-
വോട്ട് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വോട്ട് ചെയ്യാൻ എത്തി. പിണറായി ടൗണിൽ ഉള്ള ആർസി അമല യുപി സ്കൂളിലാണ് മുഖ്യമന്ത്രിക്ക് വോട്ട്. 194ാം ബൂത്തിൽ 241 ആണ് ക്രമനമ്പർ. ഭാര്യ കമല വിജയൻ, മകൾ വീണാ വിജയൻ, പാർട്ടി ജില്ല സെക്രട്ടറി കെകെ രാഗേഷ്, മറ്റ് സിപിഎം നേതാക്കൾക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.
-
Kerala Voting Live: തിരഞ്ഞെടുപ്പ് വാർത്തകൾ തത്സമയം അറിയാം
-
Polling Percentage:മുന്‍ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം എത്ര?
മുന്‍ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം എത്രയാണെന്ന് പരിശോധിക്കാം. Read More
-
Rajeev Chandrasekhar: വോട്ട് ചെയ്യാന്‍ ക്യൂവില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷനും, നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ തന്റെ ഊഴം കാത്തു ക്യൂവിൽ നിൽക്കുന്നു.
#WATCH | Keralam Assembly Elections 2026 | Keralam BJP President and candidate from Nemom, Rajeev Chandrasekhar, stands in a queue as he awaits his turn to cast vote at a polling station in Thiruvananthapuram. pic.twitter.com/U5ewsWxzMw
— ANI (@ANI) April 9, 2026
-
വോട്ടിങ് യന്ത്രങ്ങളിൽ തകരാർ, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ വോട്ടർമാരുടെ നീണ്ട നിരയാണ് പല ബൂത്തുകളിലും. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങളിൽ തകരാറുണ്ടായതായും വിവരം. തകരാറിലായ മെഷീനുകൾ മാറ്റിസ്ഥാപിച്ചു. വൈദ്യുതി മുടങ്ങിയതോടെ പേരാമ്പ്രയിൽ 90,91ബൂത്തുകളിൽ പോളിങ് തടസ്സപ്പെട്ടു. തൃത്താല മണ്ഡലം 178-ാം നമ്പർ ബൂത്ത് പെരിങ്ങോട് ഹൈസ്കൂളിൽ ഇ.വി.എം. പ്രവർത്തനം നിലച്ചു.
-
സുരേഷ് ഗോപിയും വി ഡി സതീശനും വോട്ട് ചെയ്തു
പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴുമണിയോടെയാണ് പോളിങ് ആരംഭിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ വോട്ട് രേഖപ്പെടുത്തി.
-
Kerala Polling : പാലക്കാട്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസ് : ALSO READ
-
Mohanlal: വോട്ട് ചെയ്യാനെത്തി മോഹന്‍ലാല്‍, കൂടെ ശിവന്‍കുട്ടിയും
മന്ത്രിയും നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി ശിവൻകുട്ടിയും നടൻ മോഹൻലാലും തിരുവനന്തപുരത്തെ മുടവൻമുകളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താൻ എത്തി.
#WATCH | Keralam Elections 2026 | Minister and LDF candidate from Nemom, V Sivankutty, and actor Mohanlal arrive at a polling station in Mudavanmugal, Thiruvananthapuram to cast a vote. pic.twitter.com/GfO392q3LF
— ANI (@ANI) April 9, 2026
-
മട്ടന്നൂരില്‍ ബൂത്ത് ഏജന്റിനെതിരെ ആക്രമണം
മട്ടന്നൂര്‍ മാലൂരില്‍ ബിജെപിയുടെ ബൂത്ത് ഏജന്റിനെതിരെ കല്ലെറിഞ്ഞതായി ആരോപണം. സിപിഎമ്മുകാര്‍ കല്ലെറിഞ്ഞെന്നാണ് ബിജെപിയുടെ ആരോപണം. മനോളി ഷൈജുവിനാണ് പരിക്കേറ്റത്.
-
Mock Polling: മോക് പോളിങ് ആരംഭിച്ചു
മോക് പോളിങ് ആരംഭിച്ചു. പോളിങ് രാവിലെ ഏഴിന് തുടങ്ങും. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
-
Kerala Election: വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ആകെ 2,71,96936 വോട്ടര്‍മാരാണുള്ളത്. Read More
Published On - Apr 09,2026 5:33 AM