Kerala Assembly Election Updates: മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി, പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർത്ഥികൾ
മലപ്പുറത്ത് നടന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ മാധ്യമങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. അതേസമയം മുണ്ടക്കൈ ചൂരൽമലക്കായി പിരിച്ച തുക എവിടെയെന്ന് കാണിക്കാൻ ഇടത് പക്ഷ സൈബർ വിഭാഗം തുടർച്ചയായി പോസ്റ്റുകൾ പങ്കുവെക്കുകയാണ്. വലിയ പ്രതിരോധം ഉയർത്താൻ കോൺഗ്രസ്സും എൻഡിഎയും ശ്രമം നടത്തുന്നുണ്ട്.

Kerala Assembly Election 2026 Live News Updates
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളത് പരാമവധി 10 ദിവസങ്ങളാണ്. അതുകൊണ്ട് തന്നെ തീർക്കാനുള്ള പ്രചരണങ്ങൾ വേഗത്തിലാക്കുകയാണ് സ്ഥാനാർത്ഥികൾ. ഇതിനിടയിൽ ചെറുതല്ലാത്ത വിവാദങ്ങളും എത്തുന്നുണ്ട്. മലപ്പുറത്ത് നടന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ മാധ്യമങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. അതേസമയം മുണ്ടക്കൈ ചൂരൽമലക്കായി പിരിച്ച തുക എവിടെയെന്ന് കാണിക്കാൻ ഇടത് പക്ഷ സൈബർ വിഭാഗം തുടർച്ചയായി പോസ്റ്റുകൾ പങ്കുവെക്കുകയാണ്.
LIVE NEWS & UPDATES
-
ഞാന്‍ സംവാദത്തിന് തയാര്‍
സംവാദത്തിന് വെല്ലുവിളിച്ച വിഡി സതീശന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് സംവാദമാകാം എന്നാണ് പിണറായിയുടെ വെല്ലുവിളി. ഈ വെല്ലുവിളി പ്രതിപക്ഷ നേതാവ് സ്വീകരിക്കുമോ ഇല്ലയോ എന്ന് വൈകാതെ അറിയാം.
-
ഹരിയാനയിലെ ആ ലോക്സഭാ സീറ്റ്
-
-
എൽഡിഎഫിൻ്റെ റിപ്പോർട്ട് കാർഡ്
Follow Us