Special train: എറണാകുളം, കൊല്ലം, നാഗർകോവിൽ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ; ആറ്റുകാൽ പൊങ്കാല റെയിൽവേ സമയവിവരങ്ങൾ

Kerala attukal Pongala special trains Full list: തിരക്ക് ഒഴിവാക്കാൻ അധിക ടിക്കറ്റ് കൗണ്ടറുകളും ക്യൂആർ കോഡ് സൗകര്യത്തോടു കൂടിയ യുടിഎസ് കൗണ്ടറുകളും ഏർപ്പെടുത്തി. ആർ.പി.എഫ്, ജി.ആർ.പി, ലോക്കൽ പോലീസ് എന്നിവർക്കൊപ്പം മെഡിക്കൽ ടീമിനെയും വിവിധ പോയിന്റുകളിൽ വിന്യസിക്കും.

Special train: എറണാകുളം, കൊല്ലം, നാഗർകോവിൽ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ; ആറ്റുകാൽ പൊങ്കാല റെയിൽവേ സമയവിവരങ്ങൾ

ട്രെയിന്‍

Published: 

22 Feb 2026 | 08:20 AM

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം പ്രമാണിച്ച് ഭക്തർക്കായി വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി റെയിൽവേ. മാർച്ച് 3-ന് നടക്കുന്ന പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകൾ, അധിക സ്റ്റോപ്പുകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ റെയിൽവേ പ്രഖ്യാപിച്ചു.

പ്രത്യേക ട്രെയിൻ സർവീസുകൾ

 

പൊങ്കാല ദിവസം വിവിധ റൂട്ടുകളിലായി അഞ്ച് പ്രത്യേക അൺറിസർവ്ഡ് ട്രെയിനുകൾ സർവീസ് നടത്തും.

  • തിരുവനന്തപുരം – നാഗർകോവിൽ സ്പെഷ്യൽ (06121): മാർച്ച് 2-ന് രാത്രി 10.55-ന് പുറപ്പെട്ട് രാത്രി 11.20-ന് നാഗർകോവിലിലെത്തും.
  • നാഗർകോവിൽ – തിരുവനന്തപുരം സ്പെഷ്യൽ (06122): മാർച്ച് 3-ന് പുലർച്ചെ 1.40-ന് പുറപ്പെട്ട് 3.30-ന് തിരുവനന്തപുരത്തെത്തും.
  • എറണാകുളം – തിരുവനന്തപുരം സ്പെഷ്യൽ (06123): മാർച്ച് 3-ന് പുലർച്ചെ 1.20-ന് പുറപ്പെട്ട് 6.30-ന് തിരുവനന്തപുരത്തെത്തും. (കോട്ടയം വഴി)
  • തിരുവനന്തപുരം – എറണാകുളം സ്പെഷ്യൽ (06123): മാർച്ച് 3-ന് ഉച്ചയ്ക്ക് 3.10-ന് പുറപ്പെട്ട് രാത്രി 8.15-ന് എറണാകുളത്തെത്തും.
  • തിരുവനന്തപുരം – എറണാകുളം അൺറിസർവ്ഡ് സ്പെഷ്യൽ (06124 – ആലപ്പുഴ വഴി): മാർച്ച് 3-ന് ഉച്ചയ്ക്ക് 2.40-ന് പുറപ്പെട്ട് രാത്രി 7.10-ന് എറണാകുളത്തെത്തും.

 

അധിക സ്റ്റോപ്പുകൾ

 

ചെന്നൈ എക്സ്പ്രസ് (കഴക്കൂട്ടം, ചിറയിൻകീഴ്), പുനലൂർ – മധുര എക്സ്പ്രസ് (പള്ളിയാടി, ബാലരാമപുരം), അമൃത എക്സ്പ്രസ് (ചിറയിൻകീഴ്), ജനശതാബ്ദി, വന്ദേ ഭാരത് എക്സ്പ്രസ് (തിരുവനന്തപുരം പേട്ട) എന്നീ ട്രെയിനുകൾക്ക് പൊങ്കാല ദിവസം അധിക സ്റ്റോപ്പുകൾ അനുവദിച്ചു.

 

തിരുവനന്തപുരം സെൻട്രലിലെ ക്രമീകരണങ്ങൾ

 

കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്ലാറ്റ്‌ഫോം 1, 2, 3, 4 എന്നിവയിൽ നിന്നും നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്ലാറ്റ്‌ഫോം 5-ൽ നിന്നും പുറപ്പെടും. തിരക്ക് ഒഴിവാക്കാൻ അധിക ടിക്കറ്റ് കൗണ്ടറുകളും ക്യൂആർ കോഡ് സൗകര്യത്തോടു കൂടിയ യുടിഎസ് കൗണ്ടറുകളും ഏർപ്പെടുത്തി. ആർ.പി.എഫ്, ജി.ആർ.പി, ലോക്കൽ പോലീസ് എന്നിവർക്കൊപ്പം മെഡിക്കൽ ടീമിനെയും വിവിധ പോയിന്റുകളിൽ വിന്യസിക്കും.

 

സുരക്ഷാ നിർദ്ദേശങ്ങൾ

 

  • റെയിൽവേ പരിസരത്ത് ഒരിടത്തും പൊങ്കാല അടുപ്പുകൾ കൂട്ടാൻ അനുവദിക്കില്ല.
  • പ്ലാറ്റ്‌ഫോമുകളിലോ മേൽപ്പാലങ്ങളിലോ കൂട്ടം കൂടരുത്.
  • ട്രെയിൻ പാളങ്ങൾ മുറിച്ചുകടക്കുന്നത് കർശനമായി നിരോധിച്ചു; മേൽപ്പാലങ്ങൾ മാത്രം ഉപയോഗിക്കുക.

കൂടാതെ, പൊങ്കാല ദിവസം ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, നാഗർകോവിൽ പാസഞ്ചർ, കൊട്ടാരം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ വൈകി മാത്രമേ സർവീസ് നടത്തൂ എന്നും റെയിൽവേ അറിയിച്ചു.

Follow Us
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്