AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala BEVCO Holiday : തിരഞ്ഞെടുപ്പ്, ഡ്രൈ ഡേ, ഗാന്ധി ജയന്തി പിന്നെ സമയം മാറ്റവും; ഇതറിയാതെ പോകരുത്

Kerala BEVCO Holiday List And Timing Updates : എല്ലാ ഇംഗ്ലീഷ് മാസത്തിൻ്റെ ആദ്യ ദിവസം സംസ്ഥാനത്തെ ബിവറേജുകളിൽ ഡ്രൈ ഡേ ആയിട്ടാണ് കണക്കാക്കുന്നത്. അതുപോലെ തന്നെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിനും ബിവറേജുകൾക്ക് അവധി ആയിരിക്കുന്നതാണ്.

Kerala BEVCO Holiday : തിരഞ്ഞെടുപ്പ്, ഡ്രൈ ഡേ, ഗാന്ധി ജയന്തി പിന്നെ സമയം മാറ്റവും; ഇതറിയാതെ പോകരുത്
Bevco HolidayImage Credit source: Getty Images
Jenish Thomas
Jenish Thomas | Published: 26 Sep 2026 | 10:56 PM

തിരുവനന്തപുരം : സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങൾ നമ്മൾ മുൻകൂട്ടി അറിയാൻ ശ്രമിക്കാറുള്ളതാണ്. അത് അനുസരിച്ചാണ് നമ്മുടെ പല ആവശ്യങ്ങൾക്കും സമയം മാറ്റിവെക്കുന്നത്. അതുപോലെ തന്നെ നിരവധി പേർ തിരയുന്ന ഒന്നാണ് സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ്റെ പ്രവർത്തി ദിനങ്ങൾ. ഒക്ടോബറിൽ പ്രതീക്ഷിക്കുന്ന ഡ്രൈ ഡേയും ഗാന്ധി ജയന്തിയും മാത്രമല്ല, ബെവ്കോയിലെ ചില മാറ്റങ്ങളും ഈ സെപ്റ്റംബർ മാസം അവസാനം തന്നെ അറിഞ്ഞിരിക്കണം.

ഉപതിരഞ്ഞെടുപ്പ് അവധി

സെപ്റ്റംബർ 28 സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് ഏരിയയ്ക്കുള്ളിൽ മദ്യ വിൽപനയ്ക്ക് നിരോധനമേർപ്പെടുത്തും. കൂടാതെ 29-ാം തീയതി ഫലം പ്രഖ്യാപിക്കുന്നതിനാൽ അന്നേദിവസവും ഈ പ്രദശങ്ങളിൽ മദ്യവിൽപയുണ്ടാകില്ലയെന്നാണ് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻസ് അറിയിക്കുന്നത്.

ALSO READ : വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ മൂക്കിടിച്ചു തകർത്തു, യുവാവ് അറസ്റ്റിൽ

ഡ്രൈ ഡേയും ഗാന്ധി ജയന്തിയും

സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ്റെ കീഴിലുള്ള സ്ഥാപനങ്ങൾ നിർബന്ധമായും അടഞ്ഞു കിടക്കുന്ന ദിവസമാണ് ഓരോ ഇംഗ്ലീഷ് മാസത്തിൻ്റെ ആദ്യ ദിവസം. കൂടാതെ മഹാത്മ ഗാന്ധിയുടെ ജന്മദിനം ഒക്ടോബർ രണ്ടാം തീയതിയും ബിവറേജസ് അവധിയാണ്. അങ്ങനെ ഒന്നാം തീയതി ഡ്രൈ ഡേയും രണ്ടാം തീയതി ഗാന്ധി ജയന്തിയുമായതിനാൽ തുടർച്ചയായി രണ്ട് ദിവസമാണ് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു കിടക്കുക.

30ന് നേരത്തെ അടയ്ക്കും

സെപ്റ്റംബർ 28, 29 തിരഞ്ഞെടുപ്പ് ഉള്ള ഇടങ്ങളിൽ അവധിയും ഒക്ടോബർ ഒന്നും രണ്ടും ഡ്രൈ ഡേയും ഗാന്ധി ജയന്തിയുമാണ്. ഇതിനിടെ ആകെയുള്ളത് ഒരു 30-ാം തീയതിയാണ്. എന്നാൽ അന്നേദിവസം ബെവ്കോ ഔട്ട്ലെറ്റുകൾ നേരത്തെ അടയ്ക്കുന്നതാണ്. അർധവാർഷിക സ്റ്റോക്കുകൾ എടുക്കുന്നതിനോട് അനുബന്ധിച്ചാണ് സെപ്റ്റംബർ 30-ാം തീയതി ബെവ്കോ ഔട്ട്ലെറ്റുകൾ നേരത്തെ അടയ്ക്കുന്നത്. വൈകിട്ട് ഏഴ് മണി വരെ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കൂ.

Disclaimer : മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. 

Follow Us