AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ മൂക്കിടിച്ചു തകർത്തു, യുവാവ് അറസ്റ്റിൽ

Police Sub-Inspector Attacked: വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച യുവാവ് പിടിയിൽ. കട്ടച്ചിറ സ്വദേശി നിതിൻ രാജ് ( 27) ആണ് അറസ്റ്റിൽ ആയിരിക്കുന്നത് ഇയാൾ സബ് ഇൻസ്പെക്ടറുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു എന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്.

വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ മൂക്കിടിച്ചു തകർത്തു, യുവാവ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Facebook / Kerala Police
Amal KV
Amal KV | Published: 26 Sep 2026 | 08:08 PM

പത്തനംതിട്ട : വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച യുവാവ് പിടിയിൽ. കട്ടച്ചിറ സ്വദേശി നിതിൻ രാജ് ( 27) ആണ് അറസ്റ്റിൽ ആയിരിക്കുന്നത് ഇയാൾ സബ് ഇൻസ്പെക്ടറുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു എന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കവെ പ്രതിയായ നിതിൻ അതുവഴി സ്കൂട്ടറിൽ എത്തി. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന് വ്യക്തമായതോടെ പോലീസ് വാഹനം വിശദമായി പരിശോധിച്ചു. ഇതിൽ പ്രകോപിതനായ പ്രതി സബ് ഇൻസ്പെക്ടറുടെ മൂക്ക് ഇടിച്ചു തകർക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നു എന്ന് പോലീസ് പറയുന്നു.

പെരുനാട് പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ മുഴു രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പെരുനാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ, എസ് ഐ മാരായ മിഥുൻ അശോക്, സണ്ണി എഎസ്ഐ അഭിലാഷ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് റാന്നി ജുഡീഷ്യൽ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ് നിലവിൽ.

Follow Us