Bus Charge: സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ

Kerala Bus Fare and Student Concessions: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ചാർജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി തള്ളി. ബസ് നിരക്ക് മാത്രമല്ല വിദ്യാർത്ഥി കൺസഷൻ തുകയും വർദ്ധിപ്പിക്കില്ല. ബസ് ഉടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർദ്ധനവിന് എതിരാണെന്നാണ് മന്ത്രി പറയുന്നത്. നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നതായും നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Bus Charge: സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ

Minister C P John On Kerala Bus Fare

Published: 

13 Nov 2026 | 04:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ചാർജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി തള്ളി. ബസ് നിരക്ക് മാത്രമല്ല വിദ്യാർത്ഥി കൺസഷൻ തുകയും വർദ്ധിപ്പിക്കില്ല. ബസ് ഉടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർദ്ധനവിന് എതിരാണെന്നാണ് മന്ത്രി പറയുന്നത്. നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നതായും നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് 30,000 ബസ്സുകൾ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കണം എന്നാണ് സർക്കാരിന്റെയും അഭിപ്രായമെന്നും 2022 ലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് കൂട്ടിയത് എന്നും മന്ത്രി വിശദീകരിക്കുന്നു. ലൈസൻസ് ഇല്ലാതെ കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. കൗമാരക്കാർ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകർത്താക്കൾ ഉത്തരവാദിത്വം ഏറ്റെടുത്തെ പറ്റു.

Also Read: ഇതാണ് ഞാൻ അറിയുന്ന കേരളം; വയനാട്ടിൽ കല്യാണി അമ്മയ്ക്ക് ചിതയൊരുക്കിയ റസാക്കിനും സുലൈമാനും മുഖ്യമന്ത്രിയുടെ ആദരം

മക്കൾ വാഹനം ഓടിച്ചത് താൻ അറിഞ്ഞിരുന്നില്ല എന്ന പറഞ്ഞ് ഒഴിയാൻ ആകില്ല. വാഹന ഉടമയെന്ന നിലയിൽ രക്ഷകർത്താക്കൾക്ക് ശിക്ഷ ലഭിക്കണമെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ കൂടുതൽ കടുത്ത നടപടി വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary

Transport Minister C.P. John has stated that bus fares in the state will not be increased. The Minister rejected the demand from bus owners to raise fares. Furthermore, there will be no increase in student concession rates either. According to the Minister, a section of the bus owners themselves are opposed to a fare hike.

Loading...
Unable to load recommendations.
Follow Us
Related Stories
വയനാട് തുരങ്കപാത: റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി
VD Satheesan: ഇതാണ് ഞാൻ അറിയുന്ന കേരളം; വയനാട്ടിൽ കല്യാണി അമ്മയ്ക്ക് ചിതയൊരുക്കിയ റസാക്കിനും സുലൈമാനും മുഖ്യമന്ത്രിയുടെ ആദരം
Kerala Lottery Result : അടിച്ചു മോനെ ഒരു കോടി! ഇന്നത്തെ സുവർണ കേരളം ലോട്ടറി ഫലം പുറത്ത്
Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ ഡി.പി.ആർ അംഗീകാരം വൈകുന്നു; ഇനിയും എത്ര നാൾ?
Kerala Weather Forecast: അക്വാന്‍ ചുഴലിക്കാറ്റിന് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; മഴ തിരിച്ചെത്തുന്നു
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു