Kerala Ministers Personal Staff Pension: പെൻഷന് നാല് വർഷത്തെ സേവനം നിർബന്ധം, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ ചട്ടം മാറ്റി

Kerala Ministers' Personal Staff Pension Rules: രണ്ട് വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ട് പേർക്ക് പെൻഷൻ നൽകുന്ന രീതിയും ഇതിലൂടെ ഒഴിവാക്കും. അതേസമയം, പുതിയ നിബന്ധനയ്ക്ക് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയിട്ടില്ല. പുതിയ മാറ്റം സംബന്ധിച്ചുള്ള നിർദേശം മന്ത്രിമാർക്ക് നൽകി.

Kerala Ministers Personal Staff Pension: പെൻഷന് നാല് വർഷത്തെ സേവനം നിർബന്ധം, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ ചട്ടം മാറ്റി

സെക്രട്ടറിയേറ്റ്

Updated On: 

22 May 2026 | 07:53 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ചട്ടത്തിൽ മാറ്റം വരുത്തി സർക്കാർ. നിലവിൽ രണ്ട് വർഷത്തെ സർവീസ് ഉണ്ടെങ്കിൽ പെൻഷന് അർഹതയുണ്ടായിരുന്നു. രണ്ട് വർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്ന് വർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു. എന്നാൽ ഇനി മുതൽ പെൻഷന് നാല് വർഷത്തെ സർവീസ് നിർബന്ധമാണെന്ന് അറിയിച്ച് കൊണ്ടുള്ള നിർദേശം മന്ത്രിമാർക്ക് വിഡി സതീശൻ നൽകി.

ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സർവീസ് ഉണ്ടെങ്കിൽ മാത്രം പെൻഷൻ നൽകിയാൽ മതിയെന്നാണ് സർക്കാരിന്റെ തീരുമാനം. രണ്ട് വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ട് പേർക്ക് പെൻഷൻ നൽകുന്ന രീതിയും ഇതിലൂടെ ഒഴിവാക്കും.

അതേസമയം, പുതിയ നിബന്ധനയ്ക്ക് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ നാല് വർഷത്തിൽ കുറവുള്ള സർവീസിന് പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കുന്നതാണ്. ഭരണമാറ്റത്തിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശപ്രകാരമാണ് ധനവകുപ്പ് ഈ ഭേദഗതി നടപ്പിലാക്കിയത്. സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾക്കിടയിൽ പുതിയ തീരുമാനം നേട്ടമുണ്ടാക്കും എന്നാണ് വിലയിരുത്തൽ.

ALSO READ: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കേരളത്തിൽ മാത്രം

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വീപ്പ് തുടങ്ങിയ പദവിയിലുള്ളവരുടെ പേഴ്സണൽ സെക്രട്ടറിമാർക്ക് പെൻഷൻ നൽകുന്ന രീതി കേരളത്തിൽ മാത്രമാണ് ഉള്ളത്. 1994ൽ കെ കരുണാകരൻ സർക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 1982 മുതൽ മുൻകാല പ്രാബല്യവും നൽകിയിരുന്നു. മിനിമം പെൻഷനായി 4750 രൂപയെങ്കിലും ഇത്തരത്തിൽ കൊടുക്കുന്നുണ്ട്. ഏതാണ്ട് നാനൂറോളം പേർ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ രാഷ്ട്രീയപരമായി നിയമിക്കപ്പെടാറുണ്ട്.

സുപ്രീംകോടതിയും, സിഎജിയും ഈ രീതിയെ വിമർശിച്ചിരുന്നു. വലിയ രീതിയിലുള്ള രാഷ്ട്രീയ നിമയമനങ്ങൾക്കും സാമ്പത്തിക ബാധ്യതയ്ക്കുമാണ് ഇത് വഴിതെളിക്കുന്നത്. മുൻ ശമ്പളപരിഷ്കരണ കമ്മിഷനും ഈ രീതിയെ എതിർത്തിരുന്നു. നാല് വർഷമെങ്കിലും ബാധകമാക്കണമെന്ന് ശുപാർശ നൽകിയെങ്കിലും മുൻ സർക്കാർ അത് സ്വീകരിച്ചിരുന്നില്ല. എന്നാൽ, പുതിയ തീരുമാനം ഖജനാവിന് മേലിലുള്ള സാമ്പത്തിക ഭാരം വലിയ രീതിയിൽ കുറയ്ക്കും. കൂടാതെ, അർഹരായവർക്ക് മാത്രം പെൻഷൻ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിലൂടെ ഭരണതലത്തിൽ കൂടുതൽ സുതാര്യത കൊണ്ട് വരാനും സാധിക്കും.

മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെ?

കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിമാർക്ക് 15 പേരെയാണ് പേഴ്സണൽ സ്റ്റാഫായി നിയമിക്കാവുന്നത്. തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം. ബാക്കിയുള്ളവർ സർക്കാർ സർവീസിലുള്ളവരായിരിക്കണം. കർണാടകയിൽ 14 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം. എന്നാൽ കേരളത്തിൽ 25 പേരെയാണ് പേഴ്,സൺ സ്റ്റാഫായി നിയമിക്കാൻ കഴിയുന്നത്. ഇതിൽ 17 പേരെ സ്വന്തംനിലയിലും വയ്ക്കാം.

English Summary:

V. D. Satheesan Government has decided to tighten the pension rules for ministers’ personal staff. Personal staff members will now need to complete at least four years of service to become eligible for pension benefits, replacing the earlier system where pension eligibility could be obtained after just around two years of service.

Follow Us
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്