ക്രൈംബ്രാഞ്ച് തലപ്പത്ത് അഴിച്ചുപണി: IG അജിത ബീഗത്തിന് അധിക ചുമതല, ശ്യാംസുന്ദറിന് തെക്കൻ മധ്യ മേഖല ചുമതല
Kerala Crime Branch: ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. ഐജി അജിത ബീഗത്തിനും ഐജി ശ്യാം സുന്ദറിനും കൂടുതൽ ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി. അജിത ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. ഇത് കൂടാതെ ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി മുതൽ അജിത ബീഗത്തിനായിരിക്കും.

Kerala Crime Branch Ig Ajitha Begum And Shyam Sundar
തിരുവനന്തപുരം: സംസ്ഥാന പോലീസിൽ വീണ്ടും അഴിച്ചുപണി, ഇത്തവണ ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ ആണ് മാറ്റം. ഐജി അജിത ബീഗത്തിനും ഐജി ശ്യാം സുന്ദറിനും കൂടുതൽ ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി. അജിത ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. ഇത് കൂടാതെ ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി മുതൽ അജിത ബീഗത്തിനായിരിക്കും. ഐജി ശ്യാം സുന്ദറിന് ക്രൈംബ്രാഞ്ച് തെക്കൻ മധ്യ മേഖലയുടെ ചുമതല നൽകിയാണ് സർക്കാർ ഉത്തരവിറങ്ങിയിരിക്കുന്നത്. പ്രമാദമായ സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിന് തന്നെയാണ് കൈമാറിയിരിക്കുന്നത്.
കേരള ക്രൈംബ്രാഞ്ചിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് റേഞ്ചുകളാണ് ഉള്ളത്. ഓരോ ഐജിമാരുടെ കീഴിലാണ് ഈ റേഞ്ച് വരുന്നത്. ഇതിൽ കോഴിക്കോട് മേഖലയുടെ ചുമതലയാണ് പുതിയതായി അജിത ബീഗത്തിലേക്ക് എത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി.
ALSO READ: Delhi New Bullet Train: 20 മണിക്കൂർ യാത്ര ആറായി കുറയും! 4 ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഉടൻ
ഏതാനും ആഴ്ചകൾക്ക് മുൻപ് പോലീസ് തലപ്പത്ത് പുതിയ സർക്കാർ അഴിച്ചുപണി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിലും ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. മൂന്നാഴ്ച മുൻപ് നടന്ന അഴിച്ചുപണിയിൽ തൂഫാൻ നോഡൽ ഓഫിസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി സർക്കാർ നിയമിച്ചു.
സതീഷ് ബിനോയെ ആഭ്യന്തരസുരക്ഷാ വിഭാഗം ഐജിയായും തൃശൂർ റേഞ്ചിലേക്ക് മാറ്റിയ മുൻ തിരുവനന്തപുരം കമ്മിഷണർ കെ. കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായും അന്ന് നിയമിച്ചിരുന്നു. കൂടാതെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായിരുന്ന ടി.നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയി മാറ്റിയിട്ടുണ്ട്. നാരായണനും കാര്‍ത്തിക്കും അസൗകര്യം അറിയിച്ചതു പരിഗണിച്ചായിരുന്നു മാറ്റം.
ഇത് കൂടാതെ പാലക്കാട് എസ്പിയായിരുന്ന അജിത് കുമാറിനെ ടെലികോം വിഭാഗം എസ്പിയായും എം.പി. മോഹനചന്ദ്രന്‍ നായരെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായും അരുണ്‍ കെ. പവിത്രനെ കൊച്ചി ഡിസിപിയായും കെ.എസ്. ഷഹന്‍ഷായെ തിരുവനന്തപുരം ഡിസിപിയായും നിയമിച്ചു. ദക്ഷിണമേഖലാ വിജിലന്‍സ് എസ്പിയായി ജുവനപടി മഹേഷിനെയും തിരുവനന്തപുരം റേഞ്ച് സാമ്പത്തിക കുറ്റകൃത്യവിഭാഗം എസ്പിയായി എ. ഷാഹുല്‍ ഹമീദിനെയും അടുത്തിടെ സർക്കാർ നിയമിച്ചിരുന്നു.
അടുത്തിടെ നടന്ന മാറ്റങ്ങൾക്കിടെ ഐപിഎസ് ഇല്ലാത്ത സൂപ്രണ്ട് ഓഫ് പോലീസ് കേഡറിലേക്ക് (SP-NON IPS) സ്ഥിര അടിസ്ഥാനത്തില്‍ മൂന്ന് മുതിര്‍ന്ന ഡിവൈഎസ്പിമാര്‍ക്ക് (DySP) സ്ഥാനക്കയറ്റം നല്‍കുകയും പതിനഞ്ചോളം ഇന്‍സ്‌പെക്ടര്‍മാരെ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ അഡീഷണല്‍ എസ്പി ആയിരുന്ന ഗില്‍സണ്‍ മാത്യുവിനെ ആലപ്പുഴ കുറ്റാന്വേഷണ വിഭാഗം (ക്രൈം ബ്രാഞ്ച്) എസ്പി ആയി നിയമിച്ചിരുന്നു.
കൂടാതെ കോഴിക്കോട് റൂറൽ അഡീഷണൽ എസ്പി ആയിരുന്ന ടി.ആർ ജയകുമാറിനെ കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ക്രൈം ബ്രാഞ്ച് എസ്പി ആയും, കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന യു.വി പ്രേമനെ തിരുവനന്തപുരം VACB സ്‌പെഷ്യൽ സെൽ എസ്പി ആയും പ്രൊമോഷൻ നൽകി മാറ്റിനിയമിച്ചിരുന്നു.
English Summary
There has been another reshuffle at the top of the state police. The duties of senior officers in the crime branch have changed. The government has issued an order giving more duties to IG Ajitha Begum and IG Shyam Sundar. In addition to her existing duties, Ajitha Begum has been given the additional charge of the economic crimes investigation unit. Apart from this, Ajitha Begum will also be in charge of the Kozhikode region of the crime branch from now on.