‘മാ തുഛെ സലാം’! മെൽബണിലെ വരവേൽപ്പിൽ മനം നിറഞ്ഞ് മോദി
PM Modi Australia Visit: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെൽബണിൽ ആവേശോജ്വല സ്വീകരണം. മെൽബണിലെ കടുത്ത ശൈത്യത്തെ വകവെക്കാതെയാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തിയത്. ഓസ്ട്രേലിയൻ-ഇന്ത്യ ഓർക്കസ്ട്ര അവതരിപ്പിച്ച 'മാ തുഛെ സലാം' (Maa Tujhe Salaam) എന്ന സംഗീത വിരുന്ന് ഏറെ ശ്രദ്ധേയമായി.
മെൽബൺ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെൽബണിൽ ആവേശോജ്വല സ്വീകരണം. മെൽബണിലെ കടുത്ത ശൈത്യത്തെ വകവെക്കാതെയാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തിയത്. ഓസ്ട്രേലിയൻ-ഇന്ത്യ ഓർക്കസ്ട്ര അവതരിപ്പിച്ച ‘മാ തുഛെ സലാം’ (Maa Tujhe Salaam) എന്ന സംഗീത വിരുന്ന് ഏറെ ശ്രദ്ധേയമായി. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ഈ ഗാനത്തിന്റെ ആഗോള ജനപ്രീതിയെയും സംഗീതം ജനങ്ങളെ എങ്ങനെ അടുപ്പിക്കുന്നു എന്നതിനെ പ്രധാനമന്ത്രി തന്റെ ‘X’ (ട്വിറ്റർ) ഹാൻഡിലിലൂടെ പ്രശംസിച്ചു.
മെൽബണിൽ പ്രവാസി മലയാളി സമൂഹം ഉൾപ്പെടെയുള്ള ഇന്ത്യൻ ജനതയിൽ നിന്ന് ആവേശോജ്വലമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. കടുത്ത ശൈത്യത്തെ വകവെക്കാതെ ആയിരക്കണക്കിന് ആളുകൾ എത്തിയത് മോദിയുടെ സന്ദർശനത്തെ കൂടുതൽ ആവേശ്വോജ്ജ്വലമാക്കി മാറ്റി. സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി മെൽബണിൽ മോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ആഘോഷമാണ് മെൽബണിൽ ഒരുക്കിയിരുന്നത്. സ്വീകരണ ചടങ്ങിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സംഗീത വിരുന്ന് അരങ്ങേറി. അതിൽ ഓസ്ട്രേലിയൻ-ഇന്ത്യ ഓർക്കസ്ട്ര അവതരിപ്പിച്ച ‘മാ തുഛെ സലാം’ (Maa Tujhe Salaam) എന്ന സംഗീത വിരുന്ന് ഏറെ ശ്രദ്ധേയമാകുകയും മോദിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
ഓസ്ട്രേലിയയിലെ ആദിമ നിവാസികളുടെ പരമ്പരാഗത സുഷിര വാദ്യമായ ‘ഡിഡ്‌ജെറിഡൂവും’ (Didgeridoo) ഇന്ത്യയുടെ സ്വന്തം തബലയും ചേർന്നുള്ള ഫ്യൂഷൻ പ്രകടനവും സ്വീകരണ വിരുന്നിൽ ശ്രദ്ധേയമായി. ഡിഡ്‌ജെറിഡൂ കലാകാരൻ റോൺ മുറെയും തബല മാസ്ട്രോ ഡോ. സാം ഇവാൻസും ചേർന്ന് അവതരിപ്പിച്ച ഈ ജുഗൽബന്ദി ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ മനോഹരമായ പ്രതിഫലനമാണെന്ന് മോദി അഭിപ്രായപ്പെട്ടു.
മെൽബണിലെ ഇന്ത്യൻ സമൂഹം ഒരുക്കിയ ഈ സ്വീകരണം ഒരിക്കലും മറക്കാനാവാത്തതാണെന്ന് മോദി പറഞ്ഞു. പരമ്പരാഗത സംഗീത ശൈലികളെ കാത്തുസൂക്ഷിക്കുന്ന കലാകാരന്മാരെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇന്തോനേഷ്യൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിൽ എത്തിയത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾക്കുള്ള യുറേനിയം ലഭ്യമാക്കലും പ്രതിരോധ സഹകരണം ശക്തമാക്കലുമാണ് ഓസ്ട്രേലിയയുമായുള്ള ചർച്ചകളിലെ പ്രധാന അജണ്ടകൾ.
പ്രധാന ചർച്ചാ വിഷയങ്ങൾ
യുറേനിയം വിതരണ കരാർ ആണ് ഇന്ത്യ- ഓസ്ട്രേലിയ നേതാക്കളുടെ കൂടിക്കാഴ്ചയിലെ ഏറ്റവും പ്രധാന ചർച്ചാ വിഷയം. ഇന്ത്യയുടെ സിവിൽ ആണവോർജ്ജ പദ്ധതികൾക്കും പ്രത്യേകിച്ച് അതിവേഗം വളരുന്ന ഡിജിറ്റൽ- ഡാറ്റാ സെന്ററുകൾക്കും ആവശ്യമായ യുറേനിയം സുരക്ഷിതമായി ഓസ്‌ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
ഇൻഡോ-പസിഫിക് മേഖലയിലെ സുരക്ഷ മുൻനിർത്തി പ്രതിരോധ സാങ്കേതികവിദ്യ കൈമാറ്റം, സംയുക്ത സൈനികാഭ്യാസം എന്നിവ ശക്തിപ്പെടുത്തുന്നതും ചർച്ചയുടെ മുഖ്യ ഭാഗമാകും എന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ ലിഥിയം, കൊബാൾട്ട് തുടങ്ങിയ അത്യപൂർവ്വ ധാതുക്കളുടെ വിതരണ ശൃംഖല ഉറപ്പാക്കുന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടായേക്കും.
English Summary
Indian Prime Minister Narendra Modi, who arrived in Australia as part of a tri-nation visit, received a rousing welcome in Melbourne. The musical feast ‘Maa Tujhe Salaam’ performed by the Australia-India Orchestra was a highlight. On the occasion of celebrating the 150th anniversary of Vande Mataram, the Prime Minister, through his ‘X’ (Twitter) handle, praised the global popularity of the song and how music brings people together.