AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Government: വീണ്ടും കടമെടുക്കാൻ സർക്കാർ, ഇത്തവണ 1750 കോടി

Government to Borrow Additional Rs 3,700 Crore: റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിൻ്റെ ലേലം മാർച്ച് 27നാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നത്. വിവിധ നിർമ്മാണപ്രവർത്തനങ്ങളുടെ കുടിശ്ശികയുള്ളതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ വലിയ തുകയാണ് സർക്കാരിന് കൊടുത്ത് തീർക്കേണ്ടത്.

Kerala Government: വീണ്ടും കടമെടുക്കാൻ സർക്കാർ, ഇത്തവണ 1750 കോടി
Pinarayi VijayanImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Mar 2026 | 06:42 AM

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഇത്തവണ 1,750 കോടി രൂപയാണ് കടമെടുക്കുന്നത്. റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിൻ്റെ ലേലം മാർച്ച് 27നാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്ന് ധനകാര്യവകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.

വിവിധ നിർമ്മാണപ്രവർത്തനങ്ങളുടെ കുടിശ്ശികയുള്ളതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ വലിയ തുകയാണ് സർക്കാരിന് കൊടുത്ത് തീർക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ബില്ലുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയപരിധി 24 വരെ നിശ്ചയിച്ചിരുന്നു. അതിന് ശേഷം ബില്ലുകളുടെ ഇ- സമർപ്പണം അനുവദിക്കില്ല.

ALSO READ: ചൂടിന് ശമനമില്ല, ഇന്നെങ്കിലും മഴ പെയ്യുമോ?; ഈ ജില്ലകളിൽ ​ഗ്രീൻ അലർട്ട്

പത്രിക പിന്‍വലിക്കാന്‍ അവസാന അവസരം; മത്സരച്ചിത്രം ഇന്ന് തെളിയും

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്.  വൈകുന്നേരത്തോടെ, എത്ര പേർ ഇത്തവണ പോരാട്ടത്തിന് ഉണ്ടാകുമെന്ന് വ്യക്തമാകും. വിവിധ മണ്ഡലങ്ങളിൽ അപരന്മാരും വിമതന്മാരും മുന്നണികൾക്ക് തലവേദനയായി പത്രിക സമർപ്പിച്ചിരുന്നു. ഇവരെ പിൻതിരിപ്പിക്കാനുള്ള അവസാന ശ്രമവും നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. പ്രധാനമുന്നണികളുടെയെല്ലാം സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിച്ചു. ഇതോടെ ഡമ്മി സ്ഥാനാര്‍ത്ഥികളെല്ലാം പത്രിക പിന്‍വലിച്ചുതുടങ്ങി. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നുംകൂടി പത്രിക പിന്‍വലിക്കാം.

ഇത്തവണ 1254 പേരാണ് പത്രിക സമർപ്പിച്ചത്. ഇതിൽ 269 പേരുടെ പത്രിക തള്ളി. നിലവിൽ  985 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്. 17 പേരാണ് ഇവിടെ നിന്ന് ജനവിധി തേടുന്നത്. 16 പേർ മത്സരിക്കുന്ന തിരുവനന്തപുരമാണ് രണ്ടാമത്.

 

Follow Us