Special Train Update: ഒരെണ്ണം എറണാകുളത്തേക്ക്, ഏഴെണ്ണം കൊല്ലത്തേക്ക്; സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
Special Train Services To Ernakulam And Kollam: ഏഴ് സർവീസുകൾ കൊല്ലത്തേക്കും ഒരു സർവീസ് എറണാകുളത്തേക്കുമാണ് അനുവദിച്ചിരിക്കുന്നത്. ശബരിമല ഉത്സവ-തീർത്ഥാടന കാലയളവിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ നടപടി. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് നിരവധി ട്രെയിനുകൾ കഴിഞ്ഞദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. കൊട്ടാരക്കരയിലും ട്രെയിനിന് സ്റ്റോപ്പുണ്ട്.
തിരുവനന്തപുരം: കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ (Special Train Services) പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇതിൽ ഏഴ് സർവീസുകൾ കൊല്ലത്തേക്കും ഒരു സർവീസ് എറണാകുളത്തേക്കുമാണ് അനുവദിച്ചിരിക്കുന്നത്. ശബരിമല ഉത്സവ-തീർത്ഥാടന കാലയളവിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ നടപടി. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് നിരവധി ട്രെയിനുകൾ കഴിഞ്ഞദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
ALSO READ: ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾ വൈകും, കാരണം ഇതാണ്
ഷെഡ്യൂളും സമയക്രമവും അറിയാം
പറ്റ്ന – എറണാകുളം ജങ്ഷൻ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 03249 പറ്റ്ന – എറണാകുളം ജങ്ഷൻ വൺ വേ സ്പെഷ്യൽ ട്രെയിൻ ഇന്നലെ (നവംബർ 22) രാത്രി 10:30ന് പറ്റ്നയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയ്ക്കാണ് എറണാകുളം ജങ്ഷനിലെത്തുക. പാലക്കാട് വഴിയാണ് ട്രെയിൻ സർവീസ്. കഴിഞ്ഞദിവസം ബിഹാറിലെ ബറൗണിയിൽ നിന്നും എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ പുറപ്പെട്ടിരുന്നു. നാളെ രാവിലെ ഏഴ് മണിയ്ക്കാണ് ഈ ട്രെയിൻ എറണാകുളത്തെത്തുക.
നന്ദേഡ് – കൊല്ലം സ്പെഷ്യൽ ട്രെയിൻ
മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്നും കൊല്ലത്തേക്കും തിരിച്ചും ആറ് വീതം സർവീസുകളാണുള്ളത്. ട്രെയിൻ നമ്പർ 07687/ 07688 നന്ദേഡ് – കൊല്ലം സ്പെഷ്യൽ ട്രെയിനാണ് സർവീസ് നടത്തുക. 07687 നന്ദേഡ് – കൊല്ലം ട്രെയിൻ ഡിസംബർ ഏഴ് മുതൽ ജനുവരി 11 വരെ എല്ലാ തിങ്കളഴ്ചകളിലും ഉച്ചയ്ക്ക് ഒരുമണിയ്ക്ക് സർവീസ് ആരംഭിക്കും. ഇത് ബുധനാഴ്ച രാവിലെ ആറ് മണിയ്ക്ക് കൊല്ലത്തെത്തുന്ന വിധത്തിലാണ് സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പുനലൂർ, ചെങ്കോട്ട വഴിയാണ് ഈ ട്രെയിൻ സർവീസ്. കൊട്ടാരക്കരയിലും ട്രെയിനിന് സ്റ്റോപ്പുണ്ട്.
കൊല്ലം – നന്ദേഡ് സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 07688 കൊല്ലം – നന്ദേഡ് സ്പെഷ്യൽ ട്രെയിൻ ഡിസംബർ ഒൻപത് മുതൽ ജനുവരി 13വരെ എല്ലാ ബുധനാഴ്ചകളിലും രാവിലെ 09:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ രാത്രി 11 മണിയ്ക്ക് നന്ദേഡിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കൊട്ടാരക്കര 09:50, പുനലൂർ 10:20 എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകളിലെ സമയം.
ചർലപള്ളി – കൊല്ലം സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 07691 ചർലപ്പള്ളി – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ജനുവരി 18 തിങ്കളാഴ്ച വൈകീട്ട് 05:40നാണ് ചർലപ്പള്ളിയിൽ നിന്ന് പുറപ്പെടുക. ബുധനാഴ്ച രാവിലെ 06:00 മണിയ്ക്ക് ട്രെയിൻ കൊല്ലത്തെത്തും. ഈ ട്രെയിൻ ചെങ്കോട്ട വഴിയാണ് സർവീസ് നടത്തുന്നത്. രാവിലെ 03:50ന് പുനലൂരിലെത്തുന്ന ട്രെയിൻ 04:20ന് കൊട്ടാരക്കരയിലെത്തും. മടക്കയാത്ര 07692 കൊല്ലം – ചർലപള്ളി സർവീസ് ജനുവരി 20 ബുധനാഴ്ച രാവിലെ 09:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 04:30നാണ് ചർലപ്പള്ളിയിലെത്തും.
English Summary:
Indian Railways announces 8 new special train services, 7 to Kollam and 1 to Ernakulam, to manage passenger rush. Check routes, timings, and booking details.