പിതൃസ്വത്തിൽ കന്യാസ്ത്രീയുടെ അവകാശം നിഷേധിക്കാനാവില്ല, ആചാരങ്ങൾക്ക് മുകളിലാണ് നിയമം: ​ഹൈക്കോടതി

nun cannot be denied inheritance in paternal property: കന്യാസ്ത്രിയായ സഹോദരിക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന വാദവുമായി ഹൈക്കോടതിയിലെത്തിയ സഹോദരന്റെ പരാതിയിലാണ് ​ഏറെ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സന്യാസജീവിതം സ്വീകരിച്ചതിലൂടെ ലൗകിക ജീവിതം ഉപേക്ഷിച്ചയാൾക്ക് സ്വത്തിൽ അവകാശമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

പിതൃസ്വത്തിൽ കന്യാസ്ത്രീയുടെ അവകാശം നിഷേധിക്കാനാവില്ല, ആചാരങ്ങൾക്ക് മുകളിലാണ് നിയമം: ​ഹൈക്കോടതി

Nun Cannot Be Denied Inheritance In Paternal Property

Published: 

24 Nov 2026 | 06:58 AM

കൊച്ചി: മതപരമായ സന്യാസജീവിതം സ്വീകരിച്ചതിന്റെ പേരിൽ ഒരാൾക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. കന്യാസ്ത്രിയായ സഹോദരിക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന വാദവുമായി ഹൈക്കോടതിയിലെത്തിയ സഹോദരന്റെ പരാതിയിലാണ് ​ഏറെ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സന്യാസജീവിതം സ്വീകരിച്ചതിലൂടെ ലൗകിക ജീവിതം ഉപേക്ഷിച്ചയാൾക്ക് സ്വത്തിൽ അവകാശമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ സന്യാസിനിയായതിന്റെ പേരിൽ അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 3.295 ഏക്കർ ഭൂമിയുടെ നഷ്ടപരിഹാരത്തുക വീതംവെക്കുന്നതുമായി ബന്ധപ്പെട്ട കുടുംബതർക്കത്തിലാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയിരിക്കുന്നത്.

ഭൂമി വിറ്റുകിട്ടിയ നഷ്ടപരിഹാരത്തുക ഹർജിക്കാരൻ ഉൾപ്പടെ ആറ് മക്കൾക്കും തുല്യമായി വീതിച്ച് നൽകാൻ കോഴിക്കോട് ജില്ലാ കോടതി നേര​ത്തെ വിധിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീയായ സഹോദരിക്ക് സ്വത്തിൽ അ‌വകാശമില്ലെന്ന വാദവുമായി 66 വയസുകാരനായ സഹോദരൻ ​ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹർജി ​ഹൈക്കോടതി തള്ളി.

ALSO READ: പോക്സോ കേസിൽ നടൻ ശ്രീജിത്തിന് ഒരു വർഷം തടവും പിഴയും

മാതാപിതാക്കളുടെ വീട് ഉപേക്ഷിച്ച് സന്യാസത്തിൽ ചേർന്നത് കൊണ്ട് മാത്രം വൈകാരിക ബന്ധം ഇല്ലെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ആചാരങ്ങൾക്ക് മുകളിലാണ് നിയമങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ​ഹൈക്കോടതി ഹ‍ർജി തള്ളുകയായിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഹർജിക്കാരൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്.

ചിന്നക്കനാലിൽ നിരോധനജ്ഞ

തൊടുപുഴ: ചക്കകൊമ്പൻ ദൗത്യത്തിന്റെ ഭാഗമായി ഇടുക്കിയിലെ ചിന്നക്കനാലിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിൽ നവംബർ 25ന് നിരോധനജ്ഞ പുറപ്പെടുവിച്ചത്. നാളെ മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്. ഇടുക്കി ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

പ്രദേശത്ത് ഭീതിപരത്തുന്ന ചക്കക്കൊമ്പൻ എന്ന ഒറ്റയാനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുക എന്നതാണ് ചക്കക്കൊമ്പൻ ദൗത്യം. ഇതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തി. ഇന്ന് കുങ്കിയാനകൾ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്‌ഥലത്ത് എത്തിയാൽ ബുധനാഴ്ചച്ചയോ വ്യാഴാഴ്‌ചയോ മയക്കുവെടി വെക്കും.

English Summary

The High Court has ruled that an individual cannot be denied their right to inheritance under the Indian Succession Act on the grounds that they have embraced a religious, ascetic life. This significant verdict was delivered in response to a petition filed by a man who argued that his sister a nun had no claim to their father’s property.

Loading...
Unable to load recommendations.
Follow Us
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?