AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala School Holidays: സംസ്ഥാനത്ത് ഉഷ്ണതരം​ഗം സാധ്യത; ഇന്ന് അവധി ഏതെല്ലാം ജില്ലകളിൽ‍, അതീവ ജാ​ഗ്രത

Kerala School Holidays Due To Heatwave: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതുപോലെ പാലക്കാട് ജില്ലയിൽ താപനില 41 °C വരെ ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ അങ്കണവാടികൾക്ക് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു.

Kerala School Holidays: സംസ്ഥാനത്ത് ഉഷ്ണതരം​ഗം സാധ്യത; ഇന്ന് അവധി ഏതെല്ലാം ജില്ലകളിൽ‍, അതീവ ജാ​ഗ്രത
പ്രതീകാത്മക ചിത്രംImage Credit source: PTI/ Social Media
Neethu Vijayan
Neethu Vijayan | Published: 24 Apr 2026 | 08:27 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതാ നിർദ്ദേശം. ഇന്ന് രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗത്തിന് സാധ്യതയുള്ളതിനാൽ ജില്ലാ കളക്ടർമാർ അവധി (Kerala School Holidays Due To Heatwave) പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിലും താപനില ഉയർന്നതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തൃശൂർ ജില്ലയിൽ അവധി

തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗ സാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് കളക്ടറുടെ പ്രഖ്യാപനം. ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: നാളെ ചൂട് 40 ഡിഗ്രി; കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊല്ലം ജില്ലയിൽ അവധി

താപനില 40 ഡിഗ്രി വരാൻ ഉയരാൻ സാധ്യതയുള്ളതിനാൽ ഇന്ന് കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കൊല്ലം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മുൻ നിശ്ചയിച്ചപ്രകാരമുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗത്തെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

സംസ്ഥാനത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ അങ്കണവാടികൾക്ക് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജാണ് സോഷ്യൽ മീഡിയയിലൂടെ അങ്കണവാടി കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കഠിനമായ ചൂടിൻ്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെത്തുടർന്നുമാണ് നടപടിയെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം അങ്കണവാടിയിലെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെൻ്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്.

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതുപോലെ പാലക്കാട് ജില്ലയിൽ താപനില 41 °C വരെ ഉയരാൻ സാധ്യതയുണ്ട്. കൂടാതെ കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും താപനില ഉയർന്നേക്കാം. ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ താപനില ഉയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

 

Follow Us