AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Life Mission Scheme: വീടായില്ലേ ഇതുവരെ? ലൈഫ് മിഷനിലേക്ക് ഇന്നുതന്നെ അപേക്ഷിക്കൂ; രേഖകള്‍ ഇവമതി

How to Apply for Kerala Life Mission Scheme: ഭൂമി കൈവശമുള്ള ഭവനരഹിതര്‍, ഭൂരഹിതരായ ഭവനരഹിതര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ എന്നിവര്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതി വഴി വീട് ലഭിക്കുക. അപേക്ഷകരില്‍ മുന്‍ഗണനയ്ക്ക് അനുസരിച്ചാണ് ധനസഹായം നല്‍കുക. എന്നാല്‍ യോഗ്യരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

Life Mission Scheme: വീടായില്ലേ ഇതുവരെ? ലൈഫ് മിഷനിലേക്ക് ഇന്നുതന്നെ അപേക്ഷിക്കൂ; രേഖകള്‍ ഇവമതി
പ്രതീകാത്മക ചിത്രം Image Credit source: Kentaroo Tryman/Maskot/Getty Images
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 23 Apr 2026 | 05:47 PM

സ്വന്തം വീട്, ഏതൊരു വ്യക്തിക്കും സുരക്ഷ ഉറപ്പ് വരുത്തുന്ന ഒന്നാണ്. സ്വന്തമായി ഒരു വീടില്ലാത്ത ഒട്ടുനവധി പേർ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട്. അത്തരത്തിൽ സംസ്ഥാനത്തെ ഭവനരിഹിതരും ഭൂഹരിതരമായ ആളുകള്‍ക്ക് ഇവ രണ്ടും ഉറപ്പാക്കാനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി- ലൈഫ് മിഷന്‍ (Life Mission Scheme). ഇത് വഴി ധാരാളം പേര്‍ക്കാണ് ഇതിനോടകം കേരളത്തിൽ പല ഇടങ്ങൾ സർക്കാർ വീട് നിർമിച്ച് നൽകിട്ടുള്ളത്. എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ഇനിയും നിലവിൽ ആളുകള്‍ ബാക്കി. ഏറെ നാളായി ഒരു വീടിനായി കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ ലൈഫ് മിഷനിലേക്ക് അപേക്ഷിക്കാം. 6 ലക്ഷം രൂപ വരെയാണ് ലൈഫ് മിഷൻ പദ്ധതി വഴി ധനസഹായം ലഭിക്കുക.

പദ്ധതിയുടെ ഗണുഫലം ആര്‍ക്കെല്ലാം ലഭിക്കും?

ഭൂമി കൈവശമുള്ള ഭവനരഹിതര്‍, ഭൂരഹിതരായ ഭവനരഹിതര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ എന്നിവര്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതി വഴി വീട് ലഭിക്കുക. അപേക്ഷകരില്‍ മുന്‍ഗണനയ്ക്ക് അനുസരിച്ചാണ് ധനസഹായം നല്‍കുക. എന്നാല്‍ യോഗ്യരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

എങ്ങനെ അപേക്ഷിക്കാം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ലൈഫ് മിഷന്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉള്‍പ്പെട്ടെങ്കില്‍ മാത്രമേ ധനസഹായം ലഭിക്കൂ.

ആവശ്യമായ രേഖകള്‍

  • ആധാര്‍ കാര്‍ഡ്
  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • ഭൂമി രേഖകള്‍

Also Read: Kerala Abhayakiranam Scheme: വിധവകൾക്ക് പ്രതിമാസം 1,000 രൂപ, അപേക്ഷിക്കേണ്ടത് എങ്ങനെ?

തുടങ്ങിയ രേഖകള്‍ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ നിര്‍ബന്ധമാണ്. മാത്രമല്ല, പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ വീടുകള്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീട് കൂടാതെ ജലവിതരണം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു.

ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കുന്നവർ

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍ , ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍ അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരമോ അല്ലെങ്കിൽ മാരക രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, രോഗം അല്ലെങ്കിൽ അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം, കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍, വിധവകള്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നൽകുന്നത്

 

Follow Us