AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election: വോട്ടെടുപ്പിനിടെ വഞ്ചിയൂരിൽ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ് ആവശ്യം

Kerala Local Body Election Clashes: ബൂത്ത് ഒന്നിലാണ് കള്ളവോട്ട് നടന്നതായി ആരോപിക്കുന്നത്. ഇവിടെ റീ പോളിംഗ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയിൽ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

Kerala Local Body Election: വോട്ടെടുപ്പിനിടെ വഞ്ചിയൂരിൽ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ് ആവശ്യം
Kerala Local Body ElectionImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 09 Dec 2025 16:00 PM

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ സംഘർഷം (Clashes in Vanchiyoor). സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് ഇരു പാർട്ടികളും തമ്മാൽ സംഘർഷം ഉടലെടുത്തത്. നിലവിൽ സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകർ റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിക്കുകയാണ്.

ബൂത്ത് ഒന്നിലാണ് കള്ളവോട്ട് നടന്നതായി ആരോപിക്കുന്നത്. ഇവിടെ റീ പോളിംഗ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയിൽ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. കൂടാതെ അവർക്ക് അനുകൂലമായ ആളുകളെ ചേർത്തെന്നും ആരോപണങ്ങൾ നേരത്തെ തന്നെ വന്നിരുന്നു.

ALSO READ: തിരഞ്ഞെടുപ്പ് നോക്കാതെ മദ്യം ശേഖരിച്ച് വൻ വിലയ്ക്ക് വിൽപ്പന, പ്രതികൾ പിടിയിൽ

കോൺഗ്രസും ബിജെപിയുമാണ് ഈ ആരോപണങ്ങളുമായി രം​ഗത്തെത്തിയത്. വഞ്ചിയൂരിൽ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടേർസ് ലിസ്റ്റിൽ ചേർത്തെന്നായിരുന്നു പ്രധാന ആരോപണം. ഈ കള്ളവോട്ടിൽ പോളിങ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ സിപിഎം ഈ ആരോപണം പൂർണമായും നിഷേധിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലും ഇതുവരെയുള്ള പോളിങ് 59.70 ശതമാനത്തിന് മുകളിലായിരിക്കുകയാണ്. ഉച്ചയോടെ തെന്നെ പോളിങ് 50 ശതമാനത്തിലെത്തിയിരുന്നു. എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉയർന്ന പോളിങ് ശതമാനം ഉണ്ടാകും എന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്. തിരുവനന്തപുരം- 55.23%, കൊല്ലം-59.15%, പത്തനംതിട്ട- 56.95%, ആലപ്പുഴ-61.98 %, കോട്ടയം- 59.48%,
ഇടുക്കി- 58.24%, എറണാകുളം -62.86% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.