AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election Result 2025: രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി, ഇനി വേദിയിലുണ്ടാകില്ല; ഇ എം അഗസ്തി

Kerala Local Body Election Result 2025: ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല...

Kerala Local Body Election Result 2025: രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി, ഇനി വേദിയിലുണ്ടാകില്ല; ഇ എം അഗസ്തി
Em AgasthiImage Credit source: Facebook
ashli
Ashli C | Published: 13 Dec 2025 19:03 PM

ഇടുക്കി ജില്ലയിൽ വൻഭൂരിപക്ഷത്തോടെ ജയിക്കാൻ ആയിട്ടും എംഎൽഎ ഇ എം അഗസ്തിയുടെ പരാജയം യുഡിഎഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇ എം അഗസ്തി വ്യക്തമാക്കി. കട്ടപ്പന നഗരസഭയിലെ 22 വാർഡിൽ നിന്നും 59 വോട്ടുകൾക്കാണ് ഈ എം അഗസ്തി പരാജയപ്പെട്ടത്.. ജനവിധിക്ക് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഈ എം അഗസ്തി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് പാർട്ടിയിൽ ഇടുക്കിയിലെ മുതിർന്ന നേതാക്കളിൽ വലിയ പ്രാധാന്യമുള്ള വ്യക്തിയാണ് ഇ എം അഗസ്തി.

.ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കുമെന്നും ഇഎം അ​ഗസ്തി പറഞ്ഞു. അരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവർത്തിക്കുവാനും ഏൽപിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി നിർവഹിക്കുവാനും കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തോടു കൂടി മന:പൂർവമല്ലാത്ത വീഴ്ചകളിൽ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇ എം അ​ഗസ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എൻ്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നു. സുദീർഘമായ ഈ കാലയളവിൽ കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നു. ഈ കാലഘട്ടത്തിൽ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു.ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കും. അരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവർത്തിക്കുവാനും ഏൽപിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി നിർവഹിക്കുവാനും കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തോടു കൂടി മന:പൂർവമല്ലാത്ത വീഴ്ചകളിൽ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നു.