AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: ഒരു മുഴം മുമ്പേ സിപിഎമ്മും, സിപിഐയും; അവസാനവട്ട മിനുക്കുപ്പണികളുമായി യുഡിഎഫും, എന്‍ഡിഎയും

Kerala Assembly Election Candidate Announcement 2026: നിയമസഭ തിരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലേക്ക് പ്രവേശിച്ച് കേരളം. ഭരണമുന്നണിയായ എല്‍ഡിഎഫിലെ സിപിഎമ്മും, സിപിഐയും ഇതിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

Kerala Assembly Election 2026: ഒരു മുഴം മുമ്പേ സിപിഎമ്മും, സിപിഐയും; അവസാനവട്ട മിനുക്കുപ്പണികളുമായി യുഡിഎഫും, എന്‍ഡിഎയും
Representational ImageImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 15 Mar 2026 | 06:11 PM

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടിനിടയില്‍, നിയമസഭ തിരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലേക്ക് പ്രവേശിച്ച് കേരളം. ഭരണമുന്നണിയായ എല്‍ഡിഎഫിലെ സിപിഎമ്മും, സിപിഐയും ഇതിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഇടത് മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. എങ്കിലും മുന്നണിയിലെ പ്രധാന രണ്ട് പാര്‍ട്ടികളായ സിപിഎമ്മും, സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ്‌ ഏറെക്കുറെ തയ്യാറെടുത്തുകഴിഞ്ഞു.

സിപിഎം 86 സീറ്റുകളിലാണ് മത്സരിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. മണ്ഡലത്തില്‍ സ്വതന്ത്രനെ പരീക്ഷിക്കാനാണ് നീക്കം. കഴിഞ്ഞ തവണ മത്സരിച്ച പി. സരിന് സീറ്റില്ല. തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആന്റണി രാജുവിന്റെ കേസിലെ വിധി വന്നതിനുശേഷമാകും.

ഇനി യുഡിഎഫിന്റെയും, എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പുറത്തുവന്നാല്‍, 24 മണിക്കൂറിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്നോ, നാളെയോ പ്രഖ്യാപിക്കാനാണ് സാധ്യത.

യുഡിഎഫിലെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് ഘടകക്ഷികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്‍ഡിഎയും പ്രഖ്യാപനത്തിലേക്ക് കടന്നിട്ടില്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ചൊവ്വാഴ്ചയോടെ ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും സ്ഥിരീകരണമില്ല. ട്വന്റി ട്വന്റി അടക്കമുള്ള എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

Also Read: ഏപ്രില്‍ ഒമ്പതിന് കേരളം പോളിങ് ബൂത്തില്‍; ഫലപ്രഖ്യാപനം മെയ് 4 ന്

ഇനി 24 ദിവസം മാത്രം

ഇനി വെറും 24 ദിവസം മാത്രമാണ് മുന്നണികളുടെ മുന്നിലുള്ളത്. തയ്യാറെടുപ്പിന് അധികം ദിവസങ്ങള്‍ ബാക്കിയില്ലാത്തതാണ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും അധിക ദിവസങ്ങള്‍ ബാക്കിയില്ല. ഇനി എട്ട് ദിവസങ്ങളാണ് പത്രിക നല്‍കാന്‍ ബാക്കിയുള്ളത്. സൂക്ഷ്മപരിശോധന 24-ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ 26 വരെ അവസരമുണ്ട്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും, മെയ് നാലിന് ഫലപ്രഖ്യാപനവും നടക്കും.

2.70 കോടി വോട്ടര്‍മാര്‍

2.70 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. 1.38 കോടി സ്ത്രീ വോട്ടര്‍മാരും, 1.31 കോടി പുരുഷ വോട്ടര്‍മാരും ലിസ്റ്റിലുണ്ട്. ഇത്തവണ 4.24 ലക്ഷം പേര്‍ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കും. 30,471 പോളിങ് ബൂത്തുകളാണ് കേരളത്തിലുള്ളത്.

Follow Us