AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: ഗ്രൂപ്പായെടുത്തോ ഓണം ബമ്പര്‍? നിയമങ്ങള്‍ നന്നായി അറിഞ്ഞോളൂ, അവസാനം പണിയാകരുത്‌

Kerala Lottery OnamBumper BR 111 2026 Group Ticket Prize Claiming Process: ഈ വര്‍ഷം നിങ്ങള്‍ എങ്ങനെയാണ് ഓണം ബമ്പര്‍ ടിക്കറ്റെടുക്കുന്നത്. 500 രൂപ മുടക്കാന്‍ താത്പര്യമില്ലെങ്കില്‍ ഷെയറിട്ട് ടിക്കറ്റെടുക്കാവുന്നതാണ്. എന്നാല്‍ ഒരാള്‍ ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്നത് പോലല്ല, ഷെയറിട്ട് ലോട്ടറി ടിക്കറ്റെടുക്കുമ്പോള്‍, ചില നിയമങ്ങള്‍ പാലിക്കേണ്ടതായുണ്ട്. ഷെയറിട്ട് ബമ്പര്‍ ടിക്കറ്റുകളെടുക്കുന്നവര്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

Onam Bumper 2026: ഗ്രൂപ്പായെടുത്തോ ഓണം ബമ്പര്‍? നിയമങ്ങള്‍ നന്നായി അറിഞ്ഞോളൂ, അവസാനം പണിയാകരുത്‌
ഓണം ബമ്പര്‍Image Credit source: TV9 Network
Shiji M K
Shiji M K | Published: 11 Aug 2026 | 11:37 AM

30 കോടി രൂപ ഒന്നാം സമ്മാനവുമായാണ് ഇത്തവണ ഓണം ബമ്പര്‍ വിപണിയിലെത്തിയത്. സമ്മാനത്തുകയില്‍ സംഭവിച്ച വര്‍ധനവ് ഒട്ടനവധി ആളുകളെ ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ 500 രൂപ കൊടുത്ത് ഭാഗ്യപരീക്ഷണം നടത്തുന്ന അബദ്ധമാണോ എന്ന ചിന്തയാണ് പലര്‍ക്കും. 500 രൂപ നഷ്ടം വരാതിരിക്കാന്‍ ഷെയറിട്ട് ബമ്പര്‍ ടിക്കറ്റ് എടുക്കുന്നവരും നിരവധി.

ഈ വര്‍ഷം നിങ്ങള്‍ എങ്ങനെയാണ് ഓണം ബമ്പര്‍ ടിക്കറ്റെടുക്കുന്നത്. 500 രൂപ മുടക്കാന്‍ താത്പര്യമില്ലെങ്കില്‍ ഷെയറിട്ട് ടിക്കറ്റെടുക്കാവുന്നതാണ്. എന്നാല്‍ ഒരാള്‍ ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്നത് പോലല്ല, ഷെയറിട്ട് ലോട്ടറി ടിക്കറ്റെടുക്കുമ്പോള്‍, ചില നിയമങ്ങള്‍ പാലിക്കേണ്ടതായുണ്ട്. ഷെയറിട്ട് ബമ്പര്‍ ടിക്കറ്റുകളെടുക്കുന്നവര്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

ഗ്രൂപ്പായി ലോട്ടറി ടിക്കറ്റെടുത്താല്‍

ലോട്ടറി സമ്മാനം കൈപ്പറ്റുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ബാങ്ക് അക്കൗണ്ടും ലോട്ടറി ടിക്കറ്റും മറ്റ് വിവരങ്ങളുമെല്ലാം സമര്‍പ്പിക്കുന്നതിനോടൊപ്പം ഗ്രൂപ്പായി ടിക്കറ്റെടുത്തവര്‍ മറ്റ് ചില രേഖകള്‍ കൂടി സമര്‍പ്പിക്കണം.

ലോട്ടറി ആളുകള്‍ക്ക് ജോയിന്റ് അക്കൗണ്ട് സമ്മാനം സ്വീകരിക്കുന്നതിനായി ആരംഭിക്കാവുന്നതാണ്. അങ്ങനെയാകുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കാം. ജോയിന്റ് അക്കൗണ്ടില്ലെങ്കിലും കുഴപ്പമില്ല, എല്ലാവരും ചേര്‍ന്ന് തീരുമാനിച്ച് ഒരാളുടെ അക്കൗണ്ടിലേക്ക് പാണം വാങ്ങിക്കാം.

സമ്മാനത്തുക വാങ്ങിക്കാനായി ഓരാളെ ചുമതലപ്പെടുത്തിയ വിവരം 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി എല്ലാവരും ചേര്‍ന്ന് ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കണം. ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം വരുന്നതെങ്കിലും ഒരാള്‍ ചുമതലയേല്‍ക്കാന്‍ ഉണ്ടായിരിക്കണം. ജോയിന്റ് അക്കൗണ്ടിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ മുദ്രപത്രത്തില്‍ ഉണ്ടാകണം.

ഓണം ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം?

1. ലോട്ടറി വാങ്ങിയതിന് ശേഷം നിങ്ങള്‍ അതിന്റെ പുറകുവശത്ത് നല്‍കിയിരിക്കുന്ന സ്ഥലത്ത്, നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്താന്‍ മറക്കരുത്. ഇതോടൊപ്പം മേല്‍വിലാസവും എഴുതേണ്ടതാണ്.

2. നറുക്കെടുപ്പിന് ശേഷം നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. ഉണ്ടെങ്കില്‍ സമ്മാനം കൈപ്പറ്റുന്നതിനായുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും ശരിയായി രേഖപ്പെടുത്തണം.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനം ലഭിച്ചാല്‍ നേരെ ഇവിടേക്ക് വിട്ടോ…വേറെ എങ്ങോട്ടും പോകരുത്‌

3. ഇതിന് ശേഷം ലോട്ടറി ടിക്കറ്റിന്റെ രണ്ടുഭാഗവും കോപ്പിയെടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തുക. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സമര്‍പ്പിക്കേണ്ടതുണ്ട്, ഇതിലും ഗസറ്റഡ് ഓഫീസര്‍ ഒപ്പുവെച്ചിരിക്കണം.

4. ലോട്ടറി വെബ്‌സൈറ്റില്‍ നിന്ന് സ്റ്റാമ്പ് രസീത് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അതില്‍ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കാം. എല്ലാ കോളവും ശരിയായി പൂരിപ്പിക്കുകയും വേണം.

5. അപേക്ഷയോടൊപ്പം നിങ്ങളുടെ പേരും വിലാസവും തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കേണ്ടതാണ്. വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങി ഏതെങ്കിലും ഒരു ഹാജരാക്കിയാല്‍ മതി.

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

Onam Thiruvonam Bumper BR 111 tickets are sometimes purchased jointly by groups. Group ticket winners need to follow specific procedures to claim the prize. Here is a look at the required documents, claim process and important rules.

Follow Us