Onam Bumper 2026: ഓണം ബമ്പര്‍ കിട്ടി, പക്ഷെ പ്രായപൂര്‍ത്തിയായില്ല അല്ലേ? സമ്മാനം കൈപ്പറ്റാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
Kerala Lottery Onam Thiruvonam Bumper BR 111 Claiming Process: ഓണം ബമ്പര്‍ ഭാഗ്യക്കുറിയാണ് കേരളത്തില്‍ ഇനി നറുക്കെടുക്കാന്‍ പോകുന്ന ഏറ്റവും വലിയ ലോട്ടറി. സെപ്റ്റംബര്‍ 26ന് ശനിയാഴ്ചയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാകും നറുക്കെടുപ്പ്.

ഓണം ബമ്പര്‍ 2026
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രമുഖ ലോട്ടറികളിലൊന്നാണ് ഓണം ബമ്പര്‍. മറ്റ് ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന സമ്മാനത്തുകയാണ് ഓണം ബമ്പര്‍ വാഗ്ദാനം ചെയ്യുന്നത്. ഓണം ബമ്പര്‍, ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍. 10 കോടിയും അതിന് മുകളിലുമാണ് ഓരോ ബമ്പര്‍ ലോട്ടറികള്‍ വഴിയും ഭാഗ്യശാലികളിലേക്ക് എത്തുന്നത്.
ഓണം ബമ്പര്‍ ഭാഗ്യക്കുറിയാണ് കേരളത്തില്‍ ഇനി നറുക്കെടുക്കാന്‍ പോകുന്ന ഏറ്റവും വലിയ ലോട്ടറി. സെപ്റ്റംബര്‍ 26ന് ശനിയാഴ്ചയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാകും നറുക്കെടുപ്പ്. ലോട്ടറി ടിക്കറ്റെടുക്കാന്‍ പോകുന്നയാളാണ് നിങ്ങളെങ്കില്‍ ബമ്പറിന്റെ സമ്മാനഘടന വിശദമായി പരിശോധിച്ചോളൂ.
ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
എത്ര രൂപ കമ്മീഷന്‍ നല്‍കണം?
ജിഎസ്ടി 40 ശതമാനം, സമ്മാനനികുതി 30 ശതമാനം എന്നിങ്ങനെയാണ്. ടിക്കറ്റ് വിലയായ 500 രൂപയുടെ 40 ശതമാനം ജിഎസ്ടി നല്‍കണം, അതായത് 200 രൂപ. ഇതിന്റെ പകുതി കേന്ദ്ര ജിഎസ്ടിയാണ്. ടിക്കറ്റിനൊന്ന് 100 രൂപയോളം ഇത്തരത്തില്‍ നേടാനാകും. ഇതിന് പുറമെ ഒന്നാം സമ്മാനമായ 30 കോടിയില്‍ നിന്ന് 30 ശതമാനം സമ്മാനനികുതി, 4 ശതമാനം സെസ് എന്നിങ്ങനെയും കേന്ദ്രം ഈടാക്കുന്നതാണ്, ഇത് ഏകദേശം 9.36 കോടി രൂപയുണ്ടാകും.
Also Read: Onam Bumper 2026: ഗ്രൂപ്പായെടുത്തോ ഓണം ബമ്പര്‍? നിയമങ്ങള്‍ നന്നായി അറിഞ്ഞോളൂ, അവസാനം പണിയാകരുത്
സമ്മാനം ലഭിച്ചാല്‍…
ലോട്ടറി സമ്മാനങ്ങള്‍ ഒരിക്കലും ഒരാളുടെ പ്രായവും രൂപവും ലിംഗവും ഒന്നും നോക്കിയല്ല അടിക്കുന്നത്. ലോട്ടറി സമ്മാനങ്ങള്‍ ലഭിക്കാന്‍ പ്രധാന കാരണം ഒരാളുടെ ഭാഗ്യം തന്നെയാണ്. എന്നാല്‍ ഈ ഭാഗ്യം തേടിയെത്തുന്നത് 18 വയസില്‍ താഴെ പ്രായമുള്ള ഒരാളെ തേടിയാണെങ്കിലോ? അത്തരക്കാര്‍ സമ്മാനത്തുക കൈപ്പറ്റാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കിയാലോ?
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് നേരിട്ട് സമ്മാനത്തുക ക്ലെയിം ചെയ്യാന്‍ ഒരിക്കലും സാധിക്കുകയില്ല. കുട്ടിയുടെ മാതാപിക്കളോ അല്ലെങ്കില്‍ നിയമപരമായ രക്ഷിതാവോ രക്ഷാകര്‍തൃത്വം തെളിയിക്കുന്ന രേഖ സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. സമ്മാനത്തുക ബാങ്കിലേക്ക് ലഭിക്കുന്നതിന് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടാകുകയും വേണം. അക്കൗണ്ടില്‍ കുട്ടിയായിരിക്കണം ഫസ്റ്റ് ഹോള്‍ഡര്‍, രക്ഷിതാവ് ഗാര്‍ഡിയന്‍ മാത്രമാകണം.
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
What happens if a minor wins the Kerala Lottery Onam Thiruvonam Bumper BR 111? The prize claim process may involve specific rules and documentation. Parents or legal guardians may need to complete the required formalities. Check the rules and steps to claim the prize.