Onam Bumper 2026: ഓണം ബമ്പറെടുത്താന്‍ പേരെഴുതാന്‍ മറക്കരുത്; പിന്നിലൊരു കാരണമുണ്ട്
Kerala Lottery Onam Thiruvonam Bumper BR 111: Name and Signature Story Explained: അംഗീകൃത ലോട്ടറി ഏജന്റുമാരില്‍ നിന്നുമാത്രം ടിക്കറ്റുകള്‍ എടുത്താല്‍ മതിയെന്നാണ് ലോട്ടറി വകുപ്പ് നല്‍കുന്ന നിര്‍ദേശം. ആപ്പുകളും മറ്റ് വെബ്‌സൈറ്റുകളും വഴി ആരും ടിക്കറ്റുകള്‍ എടുക്കാതിരിക്കുക. മാത്രമല്ല, ഏജന്റുമാരില്‍ ടിക്കറ്റ് എടുത്തതിന് ശേഷം നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതായും ഉണ്ട്, അത് എന്തെല്ലാമാണെന്ന് അറിയാമോ?

ഓണം ബമ്പര്‍ ഭാഗ്യക്കുറി
സംസ്ഥാനത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പനയില്‍ അനുദിനം വര്‍ധനവ് സംഭവിക്കുകയാണ്. വില്‍പന ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഭാഗ്യക്കുറി പരിശോധിക്കുന്നതിനായുള്ള സ്വകാര്യ ആപ്പുകള്‍ക്ക് ലോട്ടറി വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാരിന്റെ ആപ്പ് ഉണ്ടായിട്ടും, സ്വകാര്യ ആപ്പുകള്‍ ആളുകള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നാണ് വിവരം. വ്യാജ ആപ്പുകള്‍ കാരണം പണം നഷ്ടപ്പെടുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവ് സംഭവിക്കുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ അംഗീകൃത ലോട്ടറി ഏജന്റുമാരില്‍ നിന്നുമാത്രം ടിക്കറ്റുകള്‍ എടുത്താല്‍ മതിയെന്നാണ് ലോട്ടറി വകുപ്പ് നല്‍കുന്ന നിര്‍ദേശം. ആപ്പുകളും മറ്റ് വെബ്‌സൈറ്റുകളും വഴി ആരും ടിക്കറ്റുകള്‍ എടുക്കാതിരിക്കുക. മാത്രമല്ല, ഏജന്റുമാരില്‍ ടിക്കറ്റ് എടുത്തതിന് ശേഷം നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതായും ഉണ്ട്, അത് എന്തെല്ലാമാണെന്ന് അറിയാമോ?
ടിക്കറ്റ് വാങ്ങിയാല്‍ ഇതെല്ലാം ചെയ്യണം?
ഓണം ബമ്പര്‍ ഉള്‍പ്പെടെയുള്ള ബമ്പര്‍ ലോട്ടറികള്‍ എടുത്ത് കഴിഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്തിയിരിക്കണം. ഇതിനായി ടിക്കറ്റിന് പുറകുവശത്ത് പ്രത്യേകം ഇടം നല്‍കിയിട്ടുമുണ്ടാകും. ടിക്കറ്റിന്റെ ഉടമസ്ഥത ഉറപ്പാക്കാനും വഞ്ചന തടയാനുമാണ് ഇത്തരമൊരു നടപടി.
ടിക്കറ്റിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാല്‍ മറ്റൊരുാള്‍ ടിക്കറ്റ് കൈക്കലാക്കിയാല്‍ പോലും നിങ്ങളുടെ ഉടമസ്ഥത തെളിയിക്കാന്‍ സാധിക്കും. ടിക്കറ്റ് കാണാതാകുമ്പോള്‍ പോലീസില്‍ പരാതി നല്‍കിയാല്‍ ഇതൊരു തെളിവാകുകയും ചെയ്യും. സമ്മാനം ലഭിക്കുന്ന ടിക്കറ്റിനുമേല്‍ അവകാശവാദങ്ങള്‍ ഉന്നയിച്ച് പലരും വരാനുള്ള സാധ്യതകളേറെയാണ്.
Also Read: Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ…
ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
നറുക്കെടുപ്പ് എപ്പോള്‍?
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26നാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. എന്നാല്‍ ചിലപ്പോള്‍ നറുക്കെടുപ്പ് തീയതിയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. തീയതി മാറ്റാന്‍ സാധ്യതയുണ്ടെങ്കില്‍ ലോട്ടറി വകുപ്പ് അറിയിക്കും.
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
Writing a name and signature on the back of a Kerala Lottery Onam Thiruvonam Bumper BR 111 ticket can help establish ownership. It may also provide an additional safeguard if the ticket is lost or disputed. Ticket holders should follow the official Kerala Lottery guidelines. Properly securing the ticket is essential after purchase.