Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനം ലഭിച്ചാല്‍ നേരെ ഇവിടേക്ക് വിട്ടോ…വേറെ എങ്ങോട്ടും പോകരുത്‌

What to Do First After Winning Rs 30 Crore in Kerala Onam Bumper BR 111: ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിക്കുന്നത് നിങ്ങള്‍ക്കാണെന്ന് കരുതൂ, എന്തായിരിക്കും തൊട്ടടുത്ത നിമിഷം ചെയ്യാന്‍ പോകുന്നത്? ലോട്ടറിയടിച്ചാല്‍ പലര്‍ക്കും ഇനിയെന്ത് ചെയ്യണം, ടിക്കറ്റ് എവിടെ സമര്‍പ്പിക്കണം എന്ന കാര്യത്തിലൊന്നും വലിയ വ്യക്തത ഉണ്ടായിരിക്കുകയില്ല. എന്നാല്‍ അത് ശരിയല്ലല്ലോ.

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനം ലഭിച്ചാല്‍ നേരെ ഇവിടേക്ക് വിട്ടോ...വേറെ എങ്ങോട്ടും പോകരുത്‌

ഓണം ബമ്പര്‍ ലോട്ടറി

Published: 

09 Aug 2026 | 01:38 PM

എല്ലാ മലയാളികളുടെയും ഒരു ബമ്പര്‍ മോഹം ഉറങ്ങിക്കിടക്കുന്നുണ്ട്. എന്നെങ്കിലും കോടികള്‍ സമ്മാനം ലഭിക്കുന്ന ഒരു ലോട്ടറി ടിക്കറ്റ് തങ്ങളെയും തേടിവരുമെന്ന പ്രതീക്ഷയിലാണവര്‍. അതിനായി എല്ലാ ലോട്ടറികളിലും പരീക്ഷണം നടത്താനും അവര്‍ മറക്കുന്നില്ല, ഇപ്പോഴിതാ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്‍പന നടക്കുന്ന സമയാണ്. ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുമായി എത്തിയ ഓണം ബമ്പറിന്റെ ടിക്കറ്റ് വിലയും അല്‍പം കൂടുതലാണ്. ടിക്കറ്റ് വില തെല്ലുണ്ടെങ്കിലും ഭാഗ്യപരീക്ഷണം നടത്താതെ എങ്ങനെയാണല്ലേ?

ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിക്കുന്നത് നിങ്ങള്‍ക്കാണെന്ന് കരുതൂ, എന്തായിരിക്കും തൊട്ടടുത്ത നിമിഷം ചെയ്യാന്‍ പോകുന്നത്? ലോട്ടറിയടിച്ചാല്‍ പലര്‍ക്കും ഇനിയെന്ത് ചെയ്യണം, ടിക്കറ്റ് എവിടെ സമര്‍പ്പിക്കണം എന്ന കാര്യത്തിലൊന്നും വലിയ വ്യക്തത ഉണ്ടായിരിക്കുകയില്ല. എന്നാല്‍ അത് ശരിയല്ലല്ലോ…ലോട്ടറിയെടുത്താല്‍ സമ്മാനം ലഭിച്ചാല്‍ എന്തുചെയ്യും എന്ന കാര്യവും പഠിച്ചിരിക്കണം.

ഓണം ബമ്പര്‍ സമ്മാനം ലഭിച്ചാല്‍ എന്ത് ചെയ്യണം?

സമ്മാനം ലഭിക്കും മുമ്പ് ടിക്കറ്റ് എടുക്കേണ്ടേ? ലോട്ടറി ടിക്കറ്റ് എടുത്തയുടന്‍ അതില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും ഒപ്പും രേഖപ്പെടുത്താന്‍ മറക്കരുത്. ഇത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ സഹായിക്കും. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കാണാതാകുന്ന സംഭവമെല്ലാം ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ടിക്കറ്റിന് പിന്നില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും ഒപ്പും രേഖപ്പെടുത്തിയാല്‍ ഉടമസ്ഥാവകാശം വേഗത്തില്‍ തെളിയിക്കാനാകും.

സമ്മാനം ലഭിച്ചാല്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്, സമ്മാന അവകാശത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കലാണ്. അപേക്ഷയില്‍ നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതോടൊപ്പം ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

Also Read: Onam Bumper 2026: ഓണം ബമ്പറെടുത്താന്‍ പേരെഴുതാന്‍ മറക്കരുത്; പിന്നിലൊരു കാരണമുണ്ട്‌

അപേക്ഷയ്‌ക്കൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വെക്കണം. ഈ ഫോട്ടോയും ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കൂടെ ഒരു സ്റ്റാമ്പ് റസീത് ഫോമും ആവശ്യമാണ്. റസീത് സ്റ്റാമ്പ് ലോട്ടറി വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഫോമില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കാനും മറക്കരുത്.

സമ്മാനം ക്ലെയിം ചെയ്യുന്നത് ചുരുക്കത്തില്‍

നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമ്മാനം ക്ലെയിം ചെയ്യുന്നതിനായി ഹാജരാക്കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയാണ് നിങ്ങള്‍ ഹാജരാക്കേണ്ട രേഖകള്‍. തിരുവനന്തപുരത്തെ ലോട്ടറി വകുപ്പ് ഡയറക്ടേറ്റിലോ ജില്ലാതല ഓഫീസുകളിലോ ടിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്. 1 കോടിക്ക് മുകളിലുള്ള സമ്മാനത്തുകകള്‍ക്കായി ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ ടിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് നിയമം.

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

Winning the Rs 30 crore first prize in the Kerala Lottery Onam Thiruvonam Bumper BR 111 can be life-changing. The winner should take a few important steps before claiming the prize and making financial decisions. Safely preserving the original ticket and following the official claim process are among the key priorities. The winner should also consider professional financial and tax advice before handling the prize money.

Follow Us
60 വയസിന് മുകളിലാണോ പ്രായം? സ്ത്രീകള്‍ക്കുള്ള സുരക്ഷിത നിക്ഷേപങ്ങളിതാ
ഓഗസ്റ്റ് 20-ഓടെ തുലാം ഉൾപ്പടെ രാശികൾക്ക് നിർണായകം
പുത്തൻ ബ്രസയിലെ ടോപ് 10 ഫീച്ചേഴ്സ്
ഈ ഒരു പൊടി ഉണ്ടാക്കി വെച്ചാൽ ചുക്കുകാപ്പി റെഡി!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു