Kerala Lottery Result: ഒന്നാം സമ്മാനം ഒരു കോടി, കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്നില്ല
Karunya Plus Kerala Lottery Draw Today 29-09-2025 Postponed: കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനവും ഒരു കോടി രൂപയാണ്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനം. 100 രൂപ വരെയുള്ള ചെറു സമ്മാനങ്ങളും ഭാഗ്യശാലിക്ക് ലഭിക്കും

Kerala Lottery
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് മാറ്റി. ഗാന്ധി ജയന്തി മൂലമുള്ള പൊതു അവധി മൂലമാണ് നറുക്കെടുപ്പ് നീട്ടിയത്. 50 രൂപ വിലയുള്ള കാരുണ്യ പ്ലസ് എല്ലാ വ്യാഴാഴ്ചയുമാണ് നറുക്കെടുക്കുന്നത്. മറ്റ് പ്രതിവാര ഭാഗ്യക്കുറികളെ പോലെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനവും ഒരു കോടി രൂപയാണ്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനം. 100 രൂപ വരെയുള്ള ചെറു സമ്മാനങ്ങളും ഭാഗ്യശാലിക്ക് ലഭിക്കും.
നാളത്തെ സുവര്‍ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പില്‍ മാറ്റമില്ല. ഏറെ കാത്തിരിക്കുന്ന തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് നാലാം തീയതിയാണ്. സെപ്തംബര്‍ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് ഒക്ടോബര്‍ നാലാം തീയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കനത്ത മഴയും, ലോട്ടറി ബന്ദും വില്‍പനയെ ബാധിച്ചതു മൂലമായിരുന്നു തീരുമാനം.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. ഇത് 20 പേര്‍ക്ക് വീതം കിട്ടും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 50 ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ. ഇത് 10 പേര്‍ക്ക് വീതമാണ് ലഭിക്കുന്നത്.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)