Kerala Heatwave Alert: കേരളത്തില്‍ മെര്‍ക്കുറി ലെവല്‍ ഉയരുന്നു, ചൂടില്‍ വലയും; ഇവ ശ്രദ്ധിക്കാം
Kerala Weather Update Rising Heat Triggers Alert High Temperature Across Districts: സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്ക് ഉയര്‍ന്ന അളവില്‍ പതിക്കുകയാണ്. ഇത് താപനില ഇനിയും ഗണ്യമായി വര്‍ധിക്കുന്നതിന് കാരണമാകും. ഈര്‍പ്പം കുറവായതിനാല്‍ തന്നെ ശരീരത്തില്‍ ചൂട് കൂടുതലായി അനുഭവപ്പെടാനും സാധ്യതയുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇതേകാലാവസ്ഥ തുടരാനാണ് സാധ്യത കൂടുതല്‍.

പ്രതീകാത്മക ചിത്രം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ താപനില ഉയരുകയാണ്. കനത്ത ചൂടില്‍ വലയുന്ന മലയാളികള്‍ക്ക് നിരാശ സമ്മാനിച്ച് മറ്റൊരു റിപ്പോര്‍ട്ട് കൂടി എത്തുകയാണ്, കേരളത്തില്‍ മെര്‍ക്കുറി ലെവല്‍ ഉയരുന്നു എന്നതാണത്. പല ജില്ലകളിലും ഇതിനോടകം രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോഡ് മെര്‍ക്കുറി ലെവല്‍. ഇനിയും താപനില ഉയര്‍ന്നേക്കുമെന്ന സൂചന നല്‍കിയാണ്, റിപ്പോര്‍ട്ടുകളെത്തുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പകല്‍ താപനിലയില്‍ 2.5 ഡിഗ്രി വരെ വര്‍ധനവ് സംഭവിച്ചു.
താപനില ഇനിയും ഉയരും
സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്ക് ഉയര്‍ന്ന അളവില്‍ പതിക്കുകയാണ്. ഇത് താപനില ഇനിയും ഗണ്യമായി വര്‍ധിക്കുന്നതിന് കാരണമാകും. ഈര്‍പ്പം കുറവായതിനാല്‍ തന്നെ ശരീരത്തില്‍ ചൂട് കൂടുതലായി അനുഭവപ്പെടാനും സാധ്യതയുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇതേകാലാവസ്ഥ തുടരാനാണ് സാധ്യത കൂടുതല്‍. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് താപനില കൂടുതലാകുന്നത്.
യെല്ലോ അലര്‍ട്ടുണ്ട്
ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴിച്ച് ബാക്കിയെല്ലായിടത്തും മെര്‍ക്കുറി ലെവല്‍ ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കാം. ബാക്കി ജില്ലകളില്‍ 35 ഡിഗ്രിക്ക് മുകളിലും ചൂട് അനുഭവപ്പെടാനാണ് സാധ്യത.
പൊതുജനങ്ങള്‍ ശ്രദ്ധിക്കുക
താപനില ഉയരുന്നതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
Also Read: Kerala Weather Update: കുടയെടുത്തോ… മഴ വരുന്നുണ്ട്, കൊടുംചൂടിൽ 12 ജില്ലകൾ; ഇന്നത്തെ കാലാവസ്ഥ
- ദിവസവും 3-4 ലിറ്റര്‍ വെള്ളം കുടിക്കുക
- പകല്‍ 11 മുതല്‍ 4 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക
- അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക
- പഴങ്ങളും പച്ചക്കറികളും തണുത്തവയും ധാരാളം കഴിക്കുക
ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍
- ഡിഹൈഡ്രേഷന്‍
- തലവേദന, തലചുറ്റല്‍
- ഹീറ്റ് സ്‌ട്രോക്ക്