Kerala MVD: കേട്ടതൊന്നും സത്യമല്ല! നിയമ ലംഘനങ്ങൾക്ക് ഫോട്ടോയെടുത്ത് പിഴ ഈടാക്കും; വ്യാജവാർത്ത തള്ളി എംവിഡി

Kerala MVD About Law Violation: ഏതെങ്കിലും തരത്തിൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും പിഴ ചുമത്തപ്പെട്ടാൽ നിങ്ങൾ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി. പുറത്തുവന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Kerala MVD: കേട്ടതൊന്നും സത്യമല്ല! നിയമ ലംഘനങ്ങൾക്ക് ഫോട്ടോയെടുത്ത് പിഴ ഈടാക്കും; വ്യാജവാർത്ത തള്ളി എംവിഡി

Mvd

Published: 

20 Apr 2025 | 09:36 PM

തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന വാർത്ത തള്ളി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. സർട്ടിഫിക്കറ്റുകളുടെ കാലാവധി താർന്നാലും പിഴ ഈടാക്കില്ലെന്നാണ് പുറത്തുവന്ന വാർത്ത. മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുമെന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്. കൂടാതെ നിയമലംഘനങ്ങൾക്ക് ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും എംവിഡി അറിയിച്ചു.

അതേസമയം ഏതെങ്കിലും തരത്തിൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും പിഴ ചുമത്തപ്പെട്ടാൽ നിങ്ങൾ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി. അമിതവേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, അനധികൃത പാർക്കിംഗ്, ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് അവഗണിക്കുക തുടങ്ങിയവയ്ക്ക് ഇ-ചെല്ലാൻ സംവിധാനത്തിൽ ഓട്ടോമേറ്റ്ഡ് ചെല്ലാനുകൾ തയ്യാറാക്കി പിഴ ചുമത്തുന്നതിന് വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനും, നിർത്താതെ പോയ വണ്ടിയുടെ ചിത്രമെടുത്ത് ഇ-ചെല്ലാൻ വഴി പിഴ ഈടാക്കാനുള്ള അധികാരവും കേന്ദ്ര മോട്ടോർ വാഹന നിയമം നൽകിയിട്ടുണ്ട്. പുറത്തുവന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

നിലവിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടം 167(1), (2) പ്രകാരം എല്ലാത്തരം മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കും ഇ-ചെല്ലാൻ വഴി പിഴ ചുമത്താൽ സംസ്ഥാന സർക്കാരും അധികാരം നൽകിയിട്ടുണ്ട്. എംവിഡി ഉദ്യോഗസ്ഥർ തയ്യാറാക്കിയ ചെല്ലാനുകളിൽ റൂൾസ് 167എയിൽ പ്രതിപാദിക്കുന്ന 12 നിയമലംഘനങ്ങൾക്ക് മാത്രമാണ് സാധുത ഉള്ളതെന്നും അങ്ങനെ അല്ലാതെ പിഴ ചുമത്തിയ കേസുകൾ റദ്ദാക്കുമെന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്
ആ ദിലീപ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നു, സസ്പെൻസ് പൊളിച്ച് ജോണി ആൻ്റണി
എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദി?