MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം

Kerala MVD Fine Clearance Scheme Announced: വണ്ടി ഓടിച്ച് ഫൈൻ മേടിച്ചവരാണോ നിങ്ങൾ, എങ്കിൽ ഇതാ ഒരു സുവർണാവസരം വന്നിരിക്കുകയാണ് ഇപ്പോൾ. മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള അവസരം വീണ്ടും വരുകയാണ്. 2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം.

MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം

പ്രതീകാത്മക ചിത്രം

Updated On: 

01 Oct 2026 | 10:04 PM

തിരുവനന്തപുരം: വണ്ടി ഓടിച്ച് ഫൈൻ മേടിച്ചവരാണോ നിങ്ങൾ, എങ്കിൽ ഇതാ ഒരു സുവർണാവസരം വന്നിരിക്കുകയാണ് ഇപ്പോൾ. മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള അവസരം വീണ്ടും വരുകയാണ്. 2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം. 2026 നവംമ്പർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ പകുതി നിരക്കിൽ പിഴ ഒടുക്കാനുള്ള ഈ സൗകര്യം ലഭിക്കുകയുള്ളൂ.

ചലാനുകൾ പെൻഡിംഗ് ഉള്ള വാഹനങ്ങൾക്കും, ഡ്രൈവിംഗ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇത് ആദ്യമായല്ല, മുൻപും ഇത്തരത്തിൽ പിഴ തീർപ്പാക്കൽ പദ്ധതി മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടുണ്ട്. ഇത് വകുപ്പിനും ഫൈൻ കിട്ടിയ വർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണ്. വകുപ്പിനെ സംബന്ധിച്ചെടത്തോളം കെട്ടിക്കിടക്കുന്ന ചലാൻ ഫൈനുകൾ കിട്ടുന്നത് വഴി വരുമാനത്തിന് വഴിതുറക്കും. അതേ സമയം ഫൈൻ കിട്ടവർക്കാകട്ടെ പകുതി തുകമാത്രം ചെലവാക്കി വ്യവഹാരം ഒഴിവാക്കുകയും ചെയ്യാം.

Also Read: തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അ‌ലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഗതാഗത നിയമങ്ങൾ അനുദിനം ശക്തമായി കൊണ്ടിരിക്കുകയാണ്. നേരത്തെ വഴിയരികിൽ തടഞ്ഞുനിർത്തി പരിശോധന നടത്തിയാണ് ഗതാഗത നിയലംഘനങ്ങൾ കണ്ടെത്തിയിരുന്നത് എങ്കിൽ ഇപ്പോൾ ആ സ്ഥിതി മാറി വരുകുകയാണ് . റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ വഴിയും മറ്റും നിയമലംഘനങ്ങൾ കണ്ടെത്തി ഫൈൻ അടിക്കുന്നുണ്ട് ഇപ്പോൾ. കൈ കാണിക്കുമ്പോൾ വാഹനം നിർത്താതെ പോയാലും ഇപ്പോൾ രക്ഷപ്പെടുക സാധ്യമല്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഫിറ്റ്നസ്, ഇൻഷുറൻസ്, പൊലൂഷൻ തുടങ്ങിയ മിക്ക വിവരങ്ങളും ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിയും.

ക്യാമറ ഉണ്ട് എന്നറിയാതെ ലാഘവത്തോടെ സീറ്റ് ബെൽറ്റ് ധരിക്കാതെയും ഹെൽമെറ്റ് വയ്ക്കാതെയും യാത്ര ചെയ്യുന്നവർക്ക്, പലപ്പോഴായി ഇത് ആവർത്തിക്കുമ്പോൾ വലിയ തുക ഫൈനായി ലഭിക്കാറുണ്ട്. അബദ്ധം പറ്റിയതാണെങ്കിൽ പോലും ഫൈൻ ഒരിക്കൽ വന്നാൽ അത് അടയ്ക്കാതെ മുമ്പോട്ടു പോകാൻ കഴിയില്ല. ഇത്തരത്തിൽ അബദ്ധം സംഭവിച്ചവർക്കും ഏറെ ആശ്വാസകരമാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന 50 ശതമാനം ഫൈൻ ഇളവ്.

English Summary

Have you incurred a fine while driving? If so, a golden opportunity has now arrived. A chance is once again available to settle traffic violation fines issued by the Motor Vehicles Department or the Police by paying only 50 percent of the amount. This scheme covers the settlement of all types of cases, including those that have proceeded to court, provided the fines were issued prior to March 31, 2026.

Loading...
Unable to load recommendations.
Follow Us
Related Stories
Private Bus: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും, എറണാകുളത്ത് ഒറ്റ ദിവസം 80 കേസുകൾ, 1.30 ലക്ഷം രൂപ പിഴ
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ടിറങ്ങി, ഞാൻ എഴുന്നേറ്റ് വിഎസേ പറ്റില്ലാന്ന് പറഞ്ഞു: ജി സുധാകരൻ
Pinarayi Vijayan: സംഘപരിവാറിനെ സുഖിപ്പിക്കാൻ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അ‌ലർട്ട് പ്രഖ്യാപിച്ചു
Mani C Kappan: ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി
മദ്യപിക്കാൻ പണം കൊടുത്തില്ല, തിരുവനന്തപുരത്ത് മകൻ അമ്മയെ കൊന്നു
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ