AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Panchayath Election 2025 : 7 -ജില്ലകളിൽ പരസ്യ പ്രചാരണം തീർന്നാൽ പിന്നെ? അറിയണം

തിരുവനന്തപുരം മുതൽ ഏറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെയാണ് ജില്ലകൾ.

Kerala Panchayath Election 2025 : 7 -ജില്ലകളിൽ പരസ്യ പ്രചാരണം തീർന്നാൽ പിന്നെ? അറിയണം
Kerala Panchayath Election 2025Image Credit source: PTI
arun-nair
Arun Nair | Published: 07 Dec 2025 12:34 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ഇന്ന് തീരശ്ശീല വീഴുകയാണ്. പരസ്യ പ്രചാരണം തീരുന്നതോടെയാണ് യഥാർത്ഥ തിരഞ്ഞെടുപ്പിൻ്റെ ചങ്കിടിപ്പ് ആരംഭിക്കുന്നത്. കൊട്ടിക്കലാശം കഴിഞ്ഞാൽ പിന്നെ നിശബ്ദ പ്രചാരണമന്നാണ് അറിയപ്പെടുന്നത്. 1952-ലെ ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത്തരമൊരു മാർഗ നിർദ്ദേശം മുന്നോട്ട് വെച്ചത്. 48 മണിക്കൂറാണ് ഇതിന് അനുവദിക്കുന്ന സമയം. ഒരു ശബ്ദ കോലാഹലങ്ങളുമില്ലാതെ പ്രചാരണം നടത്തുക എന്നതാണ് ഇതിൻ്റെ പരമ പ്രധാനമായ ലക്ഷ്യം. കേരളത്തിലെ ഏഴ് ജില്ലകളും അടുത്ത 48 മണിക്കൂറിൽ ഇനി നിശബ്ദ പ്രചാരണം നടക്കും.

എറണാകുളം വരെ ആദ്യ ഘട്ടം

തിരുവനന്തപുരം മുതൽ ഏറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെയാണ് ജില്ലകൾ. ഇതിൽ തിരുവനന്തപുരവും, കൊല്ലവും, കൊച്ചിയും കോർപ്പറേഷനുകളാണ്. ഏഴ് ജില്ലാ പഞ്ചായത്തുകൾ അടക്കം 11168 വാർഡുകളും, 36630 സ്ഥാനാർഥികളും ഇതിൽ ഉൾപ്പെടുന്നു. ഏഴ് ജില്ലകളിലായി 1.31 കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പിന് സജ്ജമാകും.

രണ്ടാം ഘട്ടം

ഡിസംബർ 11-നാണ് തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം അതായത് തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ അന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടമാണെങ്കിലും തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 13-നാണ് എത്തുന്നത്.