AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Assault case: അന്ന് ആ വ്യക്തിയുടെ സാന്നിധ്യം നടിക്ക് രക്ഷയായി; പൾസർ സുനി ആദ്യ ആക്രമണം പദ്ധതി ഇട്ടത് ഗോവയിൽ

Actress Assault case: പ്രധാനമായും 7 ഇടങ്ങളിൽ വച്ചാണ് ദിലീപും പൾസർ സുനിയും തമ്മിലുള്ള ഗൂഢാലോചന നടന്നത്. ദിലീപിന്റെ....

Actress Assault case: അന്ന് ആ വ്യക്തിയുടെ സാന്നിധ്യം നടിക്ക് രക്ഷയായി; പൾസർ സുനി ആദ്യ ആക്രമണം പദ്ധതി ഇട്ടത് ഗോവയിൽ
Actress Assault Case (2)Image Credit source: Tv9 Network
ashli
Ashli C | Updated On: 07 Dec 2025 12:53 PM

നടിയെ ആക്രമിക്കാൻ പൾസർ സുനി മുൻപും ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗോവയിൽ വച്ച് ആക്രമിക്കാൻ പദ്ധതി ഇട്ടിരുന്നതായി പോലീസ് പറയുന്നു. ഇതിനുവേണ്ടി നടി അഭിനയിക്കുന്ന സിനിമയിൽ ഡ്രൈവറാണ് പൾസർ സുനി എത്തിയത്. നടിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനിടയിൽ ആക്രമിക്കാൻ പദ്ധതിയിട്ടു. എന്നാൽ അന്ന് മേക്കപ്പ് മാൻ കൂടെ ഉണ്ടായതുകൊണ്ടാണ് അന്ന് ശ്രമം ഉപേക്ഷിച്ചത് എന്നും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രധാനമായും 7 ഇടങ്ങളിൽ വച്ചാണ് ദിലീപും പൾസർ സുനിയും തമ്മിലുള്ള ഗൂഢാലോചന നടന്നത് എന്നും കണ്ടെത്തൽ.

ദിലീപിന്റെ കാരവാനിലായിരുന്നു പ്രധാന ഗൂഢാലോചന അരങ്ങേറിയത്. അബാദ് പ്ലാസയില്‍ അമ്മ ഷോ റിഹേഴ്സലില്‍ ഇടയില്‍ ഗൂഢാലോചന. സൗണ്ട് തോമ, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ജോര്‍ജ് ഏട്ടന്‍സ് പൂരം എന്നി സിനിമകളുടെ ലോക്കഷനില്‍ ഗൂഢാലോചന നടന്നതായി അന്വേഷണം സംഘം കണ്ടെത്തി.

ALSO READ: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ

എന്നാൽ ദിലീപും പൾസർ സുനിമയും തമ്മിൽ നേരിട്ട് ഫോൺ വിളിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്തിട്ടില്ല. ഇത് ആസൂത്രിതമായ നീക്കം ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബോധപൂർവ്വമായ പദ്ധതിയുടെ ഭാഗമായിട്ടാണ് നേരിട്ടുള്ള ആശയവിനിമയം ഇരുവരും ഒഴിവാക്കിയത്. ദിലീപിനെ പൾസർ സുനിയുമായുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നടൻ ദിലീപിനെതിരെ കൂടുതൽ കണ്ടെത്തലുകളാണ് പോലീസ് റിപ്പോർട്ടിൽ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് വരുത്തി തീർക്കാനും അന്വേഷണം അട്ടിമറിക്കുന്നതിനും വേണ്ടി നടൻ ദിലീപ് ശ്രമിച്ചു. ഇതിനായി വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ദിലീപിനെ പൂട്ടണം എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നിൽ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.