AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Medical Error: ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ പിഴവ്; രോഗി മരിച്ചു, അബദ്ധം പറ്റിയെന്ന് ഡോക്ടർ

Thrissur Patient Death: വൃത്തിഹീനമായ സാഹചര്യത്തിലാണ് മരുന്നുകൾ സൂക്ഷിക്കുന്നതെന്നും, അതിൽ പല മരുന്നുകളും കാലാവധി കഴിഞ്ഞതാണെന്നും ആരോപണം ഉയരുന്നുണ്ട്. രോഗിയുടെ മരണത്തിൽ ഡോക്ടർക്കെതിരേയും ആശുപത്രിക്കെതിരേയും നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Kerala Medical Error: ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ പിഴവ്; രോഗി മരിച്ചു, അബദ്ധം പറ്റിയെന്ന് ഡോക്ടർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 17 Oct 2025 11:54 AM

തൃശ്ശൂർ: കുന്നകുളം ഇട്ടിമാണി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു (Thrissur Patient Death). ഹെർണിയക്ക് ചികിത്സ തേടിയെത്തിയ രോഗിയാണ് മരിച്ചത്. ചിറമങ്ങോട് സ്വദേശി പുളന്തറക്കൽ ഇല്യാസാണ് മരിച്ചത്. ഗുരുതര ചികിത്സാപ്പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ തനിക്ക് അബദ്ധം പറ്റിയതാണെന്ന് ഇല്യാസിൻ്റെ സർജറിക്ക് നേതൃത്വം നൽകിയ ഡോക്ടർ സമ്മതിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ശസ്ത്രക്രിയ നടന്നത്.

അതേസമയം, ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയുടെ അവസ്ഥ അതിശോചനീയമാണെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മരുന്നുകൾ സൂക്ഷിക്കുന്നതെന്നും, അതിൽ പല മരുന്നുകളും കാലാവധി കഴിഞ്ഞതാണെന്നും ആരോപണം ഉയരുന്നുണ്ട്. രോഗിയുടെ മരണത്തിൽ ഡോക്ടർക്കെതിരേയും ആശുപത്രിക്കെതിരേയും നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

താമരശ്ശേരിയിലെ കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ല

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്. കുട്ടിയുടെ മരണകാരണം നേരത്തെ ഡോക്ടർമാർ പറഞ്ഞിരുന്നതുപോലെ അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

ഓഗസ്റ്റ് 14-നാണ് ഒൻപത് വയസ്സുകാരിയായ അനയ മരിച്ചത്. പനി കൂടിയതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണ് എന്നായിരുന്നു ആശുപത്രി അധികൃതരുടെ പറഞ്ഞത്.

മകൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും, രോഗം സ്ഥിരീകരിച്ചതിലും മരണത്തിലും സംശയമുണ്ടെന്നും ആരോപിച്ച് പിതാവ് സനൂപ് രംഗത്തെത്തിയിരുന്നു. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.