കാസർഗോഡ് റിട്ട. എസ്ഐ തൂങ്ങിമരിച്ച നിലയിൽ; കൊച്ചിയിൽ പോലീസുകാരനെ കാണാതായി
Retd. SI found hanging in Kasaragod; Policeman missing in Kochi: റിട്ട. എസ്ഐ ധൻരാജിനെ (65) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പാറക്കട്ടയിലെ വീട്ടിലാണ് ഇന്ന് (തിങ്കൾ) രാവിലെ ധൻരാജിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിൽ കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പോലീസുകാരനെ കാണാതായി എന്ന് ഭാര്യ പരാതി നൽകി. മുനമ്പം പോലീസ് ഈ കേസ് അന്വേഷിച്ചുവരികയാണ്.

Retd. Si Dhanraj, Police Constable Anjith
കാസർഗോഡ്/ കൊച്ചി: റിട്ട. എസ്ഐ ധൻരാജിനെ (65) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പാറക്കട്ടയിലെ വീട്ടിലാണ് ഇന്ന് (തിങ്കൾ) രാവിലെ ധൻരാജിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് ധൻരാജ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുള്ള ധനരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു. കാസർഗോഡ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നാണ് വിരമിച്ചത്.
സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ധൻരാജ് ജോലി നോക്കിയിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാൽ രണ്ടു മാസം മുമ്പ് ഈ ജോലിയിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം, അച്ഛൻ കണ്ണൂർ സ്വദേശിയായ മുരളീധരൻ.
പോലീസുകാരനെ കാണാനില്ലെന്ന് പരാതി
കൊച്ചിയിൽ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. എറണാകുളം പറവൂർ വടക്കേകര സ്റ്റേഷനിലെ കോൺസ്റ്റബിൾ കുഴുപ്പിള്ളി സ്വദേശി അൻജിത്തിനെയാണ് (41) ശനിയാഴ്ച മുതൽ കാണാതായത്. തുടർന്ന് ഭാര്യ പരാതിയുമായി പോലിസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് അൻജിത്ത് വീട്ടിൽനിന്നിറങ്ങിയത്. പിന്നാലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
കുടുംബവഴക്കിനെ തുടർന്ന് അൻജിത്ത് വീടുവിട്ട് ഇറങ്ങുകയായിരുന്നു എന്നാണ് സൂചന. ശനിയാഴ്ച വീട്ടിൽ നിന്ന് പോയതിന് ശേഷം കുടുംബവുമായി ബന്ധപ്പെടുകയോ തിരിച്ചെത്തുകയോ ചെയ്തിട്ടില്ലെന്ന് കാട്ടിയാണ് ഭാര്യ ഗ്രീഷ്മ പരാതി നൽകിയിരിക്കുന്നത്. മുമ്പും കുടുംബവഴക്കുകൾ ഉണ്ടാകുമ്പോൾ അൻജിത് കുറച്ചു സമയത്തേക്ക് മാറിനിൽക്കാറുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്.
മുൻപ് ഇതുപോലെ മാറിനിൽക്കുന്ന ഘട്ടങ്ങളിൽ അൻജിത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്യാറില്ലായിരുന്നു. കൊടുങ്ങല്ലൂർ ഭാഗത്തേക്കാണ് അൻജിത്ത് ആദ്യം പോയതെന്ന് പോലീസ് കണ്ടെത്തി. ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. യാത്രക്കിടയിൽ ഒരാളുടെ ഫോൺ വാങ്ങി സഹോദരനേയും സുഹൃത്തുക്കളെയും വിളിച്ച് താൻ സുരക്ഷിതനാണെന്ന് അൻജിത്ത് അറിയിച്ചതായി പോലീസ് പറയുന്നു.
ഇന്നലെ (ഞായറാഴ്ച) ഉച്ചയോടെ ബന്ധുക്കളെ വിളിച്ചപ്പോൾ താൻ തിങ്കളാഴ്ച തിരിച്ചെത്തും എന്ന് അൻജിത്ത് അറിയിച്ചിരുന്നു. അതേസമയം ഇന്നു രാവിലെ മുതൽ അൻജിത്തിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അൻജിത്തിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പോലീസ് ആണ് ഈ തിരോധാനം നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
English Summary
Retired. SI Dhanraj (65) was found hanging at his house in Kasaragod. Dhanraj was found hanging at his house in Parakkatta this morning (Monday). He was immediately taken to a nearby private hospital, but his life could not be saved. His wife filed a missing complaint in Kochi, claiming that the policeman had left home following a family dispute. Munambam police are investigating the case.