AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കോഴിക്കോട് സ്വദേശിനി തീവണ്ടിയിൽ നിന്നും വീണു മരിച്ച നിലയിൽ; 25 കാരിയെ കണ്ടെത്തിയത് ആലപ്പുഴയിലെ റെയിൽവേ ട്രാക്കിൽ

അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം ഉണ്ടായത്. ഒളവണ്ണ പുൽപറമ്പിൽ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണന്റെ മൃതദേഹമാണ് എന്നാണ് റിപ്പോർട്ട്.അരൂർ പോലീസ് സംഭവസ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. അതേസമയം ഇന്ന് അപകടം നടന്ന ഇതേ സ്ഥലത്ത് രണ്ടുദിവസം........

കോഴിക്കോട് സ്വദേശിനി തീവണ്ടിയിൽ നിന്നും വീണു മരിച്ച നിലയിൽ; 25 കാരിയെ കണ്ടെത്തിയത് ആലപ്പുഴയിലെ റെയിൽവേ ട്രാക്കിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 27 Jul 2026 | 12:39 PM

ആലപ്പുഴ : ആലപ്പുഴ തീരദേശ റെയിൽവേപാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 25 വയസ്സുകാരിയായ കോഴിക്കോട് സ്വദേശിനിയെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഒളവണ്ണ പുൽപറമ്പിൽ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണന്റെ മൃതദേഹമാണ് എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

തീവണ്ടിയിൽ നിന്നും വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം ഉണ്ടായത്. അരൂർ പോലീസ് സംഭവസ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. അതേസമയം ഇന്ന് അപകടം നടന്ന ഇതേ സ്ഥലത്ത് രണ്ടുദിവസം മുൻപും അപകടം ഉണ്ടായിട്ടുണ്ട്.

മാവേലി എക്സ്പ്രസിൽ നിന്നും വീണു തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡിൽ മൈലാഞ്ചി കല്ലിൽ അബ്ദുൽ ഹമീദിനെ ഗുരുതരമായ പരിക്കേറ്റിരുന്നു. 37കാരനായ അബ്ദുൽ ഹമീദ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രകൾക്ക് ക്രൂരമർദ്ദനം

കൊച്ചിയിൽ കാറിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് ബൈക്ക് യാത്രികരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപത്ത് ബൈക്ക് യാത്രക്കാരായ യുവാക്കളെയാണ് കാറിൽ എത്തിയ സംഘം ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി പ്രവീൺകുമാർ നിസാം എന്നിവർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മർദനമേറ്റ യുവാക്കളുടെ മൊഴി രേഖപെടുത്തിയ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചയോടെ കാറിന് സൈഡ് നൽകിയില്ലാ ആരോപിച്ച് യുവാക്കളെ മർദ്ദിച്ചത്. പ്രതികളെ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും യുവാക്കളെ റോഡിലിട്ട് ചവിട്ടുകയും ചെയ്തു.നിലവിലെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവീൺ കുമാർ . കൂടാതെ കാറിലെത്തിയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിലെത്തിയ സംഘം റോഡിൽ വച്ച് യുവാക്കളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ENGLISH SUMMARY

A woman was found dead on the Alappuzha coastal railway line. The body of a 25-year-old Kozhikode native was found dead. It is reported that the body is that of Neha Krishnan, daughter of Olavanna Pulparambil Krishnan. The body was found on Monday morning.

Follow Us