Kerala Assembly Election 2026 Pala: പൂഞ്ഞാർ പുലിയുടെ പുത്രനും പാലാ പുലിയുടെ പുത്രനും പിന്നെ ഇപ്പോഴത്തെ നായകനും ഏറ്റുമുട്ടുമോ?…. ആരാകും പാലായുടെ ഉടയോൻ ?

Kerala politics Pala assembly election 2026: കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് നില പരിശോധിച്ചാൽ മണ്ഡലത്തിലെ പ്രവചനാതീതമായ സ്വഭാവം വ്യക്തമാകും

Kerala Assembly Election 2026 Pala: പൂഞ്ഞാർ പുലിയുടെ പുത്രനും പാലാ പുലിയുടെ പുത്രനും പിന്നെ ഇപ്പോഴത്തെ നായകനും ഏറ്റുമുട്ടുമോ?.... ആരാകും പാലായുടെ ഉടയോൻ ?

Mani C Kappan, Shone George, Jose K Mani

Published: 

03 Mar 2026 | 04:29 PM

പാലാ… മലയോടും മലമ്പനിയോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ച മലയോര കർഷകരുടെ പട്ടണം. മലയിറങ്ങിവരുന്ന മലഞ്ചരക്കുകൾ വ്യപാരം ചെയ്ത് സമ്പന്നരായവരുടേയും റബർമുതലാളിമാരുടേയും നാട്. ഒടിച്ചാൽ ഒടിയുള്ള ഷർട്ടുമിട്ട് വലിച്ചു നീട്ടിയ വർത്താനവുമായി ചിരിച്ചു വരുന്ന രാഷ്ട്രീയക്കാരാണ് പാലായിലുള്ളത് എന്ന് കരുതുന്നവരുടെ ശ്രദ്ധയ്ക്ക്. ഇതൊന്നുമല്ല പാലാ. കെഎം മാണിയുടെ ആദ്യഭാര്യ എന്ന ഖ്യാതി നേടിയ നാട്. കാപ്പന്റെ കൈക്കരുത്തിന്റെ കളിത്തൊട്ടിൽ…

അതിനും മുമ്പ് വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരളാകോൺ​ഗ്രസിന്റെ ഭൂമി. പല പല രാഷ്ട്രീയ കളികളുടേയും ചരടുവലികൾക്ക് സാക്ഷിയായ പാലാ ഇത്തവണ വേദിയാകുന്നത് വമ്പൻ സ്രവുകളുടെ മത്സരത്തിനാകും എന്നാണ് സൂചന. പിതാവായ പൂഞ്ഞാർപുലിയുടെ ഖ്യാതിയിലൂടെ രാഷ്ട്രീയത്തിലേക്കെത്തി പിന്നെ പൂഞ്ഞാറിൽ വിജയക്കൊടി പാറിച്ച ചരിത്രമുള്ള ഷോൺ ജോർജ്ജ് ഒരു വശത്ത് ശക്തമായ മത്സരത്തിനു ഇറങ്ങുമെന്നാണ് കരുതുന്നത്.

Also Read- പിറവം പിടിക്കാൻ പടയൊരുക്കം; അനൂപ് ജേക്കബിന് മൂന്നാമൂഴം; ഇടതുമുന്നണി ആരെയിറക്കും?

കെ എം മാണിയുടെ മകൻ എന്ന മേൽവിലാസത്തിൽ തുടങ്ങി സ്വന്തം പേരു രാഷ്ട്രീയത്താളുകളിൽ കൊത്തിവെച്ച ജോസ് കെ മാണിയെ പാർട്ടി ഉപേക്ഷിക്കില്ല. മാത്രമല്ല ജോസിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അടുത്തിടെ റോഷി അ​ഗസ്റ്റിൻ നടത്തിയ പ്രസ്ഥാവനയും ശ്രദ്ധേയമായിരുന്നു. വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യവും കൈക്കരുത്തും ഒപ്പം നിലവിലെ എംഎൽഎ എന്ന മനക്കരുത്തുമായി മാണി സി കാപ്പൻ ഇതിനിടയിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ആര് ജയിക്കും? എന്തെല്ലാം വാ​ഗ്ദാനങ്ങളും തന്ത്രങ്ങളുമായി വരാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് കേരളം മുഴുവൻ.

മാണി യുഗത്തിന് ശേഷം

 

തുടർച്ചയായി 52 വർഷം പാലായെ പ്രതിനിധീകരിച്ച കെ.എം. മാണി 13 തവണയാണ് ഇവിടെ നിന്നും നിയമസഭയിലെത്തിയത്. എന്നാൽ 2019-ലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ട തകർന്നു. തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ പാലായുടെ ചിത്രം തന്നെ മാറ്റിമറിച്ചു. കാലങ്ങളോളം എൽ.ഡി.എഫിനൊപ്പം നിന്ന മാണി സി.കാപ്പൻ യു.ഡി.എഫിലേക്കും, യു.ഡി.എഫിന്റെ ഭാഗമായിരുന്ന ജോസ് കെ. മാണി ഇടതുമുന്നണിയിലേക്കും മാറി.

2021-ലെ പോരാട്ടത്തിൽ സംസ്ഥാനത്തുടനീളം എൽ.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും പാലായിൽ മാണി സി.കാപ്പൻ വ്യക്തിപ്രഭാവത്തിലൂടെ വിജയം നിലനിർത്തി. കഴിഞ്ഞ അഞ്ചുവർഷമായി വികസനത്തെ ചൊല്ലിയുള്ള വലിയ വാഗ്വാദങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നത്.
വലിയ വികസന പദ്ധതികൾ മണ്ഡലത്തിലില്ലെന്നും നിലവിലുള്ളവ പൂർത്തിയാക്കുന്നതിൽ എം.എൽ.എ പരാജയപ്പെട്ടുവെന്നും ഇടതുപക്ഷം ആരോപിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ വികസനമെത്തിച്ചുവെന്നും ജോസ് കെ. മാണിയും സംഘവും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും യു.ഡി.എഫ് തിരിച്ചടിക്കുന്നു.

വികസന ചർച്ചകൾക്കൊപ്പം വ്യക്തിഹത്യകളും സൈബർ ആക്രമണങ്ങളും രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കുന്നു. ഇതിനായി പ്രധാനമായും ഉപയോ​ഗിക്കുന്നത് സൈബറിടം എന്നതാണ് രസകരം.

കണക്കുകളിലെ പാലാ

 

കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് നില പരിശോധിച്ചാൽ മണ്ഡലത്തിലെ പ്രവചനാതീതമായ സ്വഭാവം വ്യക്തമാകും

  • 2021 നിയമസഭ: യു.ഡി.എഫ് (69,804), എൽ.ഡി.എഫ് (54,426), എൻ.ഡി.എ (10,869).
  • 2024 ലോക്സഭ: യു.ഡി.എഫിന് 10,846 വോട്ടിന്റെ ഭൂരിപക്ഷം.
  • 2025 തദ്ദേശം: എൽ.ഡി.എഫ് (54,831) നേരിയ മുന്നേറ്റം നടത്തി, യു.ഡി.എഫ് (53,308) ഒപ്പത്തിനൊപ്പമുണ്ട്. എൻ.ഡി.എ വോട്ട് വിഹിതം 20,123 ആയി ഉയർന്നു.

നിലവിൽ പാലാ നഗരസഭ ഉൾപ്പെടെ 8 തദ്ദേശ സ്ഥാപനങ്ങൾ യു.ഡി.എഫും 5 പഞ്ചായത്തുകൾ എൽ.ഡി.എഫും ഭരിക്കുന്നു. പാലായുടെ മണ്ണിൽ ആർക്കാണ് ജനപിന്തുണയെന്ന് വരും ദിവസങ്ങളിലെ പ്രചാരണ ചൂടിൽ വ്യക്തമാകും എന്നാണ് പ്രതീക്ഷ.

Follow Us
മാങ്ങാണ്ടി അച്ചാർ ഉണ്ടാക്കാം; കിടു ടേസ്റ്റ് ആണ്
42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ
വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല
സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?
ആരോഗ്യ-കലാ മേള 'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായി ആശാ ശരത് അവതരിപ്പിച്ച നൃത്ത സന്ധ്യ
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി നടന്ന അന്നദാനം; ചോറു വിളമ്പി നല്‍കി വികെ പ്രശാന്ത് എംഎല്‍എ
ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍
മസനഗുഡി വനത്തിലെ മനോഹരമായ കാഴ്ച